കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രസീല വധം: സുരക്ഷാ പാളിച്ച സമ്മതിച്ച് ഇന്‍ഫോസിസ്; സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ നടപടി

എട്ട് മണിക്ക് മുമ്പ് ജീവനക്കാര്‍ ഓഫീസില്‍ നിന്ന് പോകുന്നതിന് ക്രമീകരണം. വനിതാ ജീവനക്കാര്‍ക്ക് യാത്രാ സൗകര്യം ഏര്‍പ്പെടുത്തും.

  • By Jince K Benny
Google Oneindia Malayalam News

പൂനെ: മലയാളി ടെക്കി രസീലയുടെ മരണത്തില്‍ ഇന്‍ഫോസിസിലെ സുരക്ഷ ശക്തമാക്കാന്‍ നീക്കം. അവധി ദിവസം തനിച്ച് ജോലിക്കെത്തിയ യുവതി കൊല്ലപ്പെട്ട സംഭവം കമ്പനിയുടെ സുരക്ഷാ നടപടികളെ പ്രതിക്കൂട്ടില്‍ നിറുത്തുന്നു. കൊലപാതകം നടത്തിയത് കമ്പനിയിലെ സെക്യൂരിറ്റി ഗാര്‍ഡാണെന്നതും വിഷയത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. സുരക്ഷ സംവിധാനം ശക്തമാക്കാനുള്ള കമ്പനിയുടെ തീരുമാനം സുരാക്ഷാ ലപാളിച്ച ഉണ്ടായി എന്നതിന് തെളിവാകുന്നു. നിരവധി ആരോപണങ്ങളാണ് സുരക്ഷാ വീഴ്ചയോടെ കമ്പനി നേരിടേണ്ടി വന്നത്.

Infosys

ജീവനക്കാരുടെ സുരക്ഷിതത്വം സംബന്ധിച്ച കാര്യങ്ങളില് കൂടുതല്‍ ശ്രദ്ധ ചെലുത്തും. കഴിഞ്ഞ ദിവസം നടന്ന സംഭവം അത്യന്തം ദൗര്‍ഭാഗ്യകരമായിപ്പോയെന്നും പിഴവുകളില്ലാത്തതായി ഒന്നുമില്ലെന്നും കമ്പനി പുറത്തിറക്കിയ കുറിപ്പില്‍ അറിയിച്ചു.

രാത്രി വൈകിയും ഒരു പെണ്‍കുട്ടി ഓഫീസില്‍ ജോലിയിലുള്ളപ്പോള്‍ വനിതാ സുരക്ഷാ ജീവനക്കാരെ ഓഫീസില്‍ നിയമിക്കാത്തതിനെതിരെ രസീലയുടെ ബന്ധുക്കളും പൂനെ പോലീസ് കമ്മീഷണര്‍ രശ്മി ശുക്ലയും ചോദ്യം ഉന്നയിച്ചിരുന്നു. ഓഫീസില്‍ ആരുമില്ലാത്തപ്പോള്‍ വൈകുന്നേരത്തെ ഷിഫ്റ്റില്‍ രസീലയെ ഓഫീസിലേക്ക് വിളിച്ചു വരുത്തിയതില്‍ ഇന്‍ഫോസിസ് കമ്പനി വിശദീകരണം നല്‍കണമെന്നും കമ്മീഷണര്‍ ആവശ്യപ്പെട്ടു.

Raseela Raju

രാത്രി എട്ട് മണിക്ക് മുമ്പ് ജീവനക്കാര്‍ ഓഫീസ് വിട്ട് പോകുന്നതിന് പ്രോത്സാഹിപ്പിക്കുമെന്നും രാത്രിയില്‍ യാത്ര ചെയ്ത് പോകുന്ന വനിതാ ജീവനക്കാര്‍ക്ക് യാത്രാ സൗകര്യം ഒരുക്കുമെന്നും കമ്പനി അറിയിച്ചു.

ഒരു സ്വകാര്യ സെക്യൂരിറ്റി സ്ഥാപനത്തിലെ ജീവനക്കാരാണ് കേസിലെ പ്രതിയായ ബാബന്‍ സൈക്യ. ആറ് മാസം മുമ്പാണ് ഇയാളെ ഇന്‍ഫോസിസില്‍ ജോലിക്കായി നിയോഗിച്ചത്. നിയമനത്തിന് മുമ്പായി ഇയാളുടെ പശ്ചാത്തലം പരിശോധിച്ചെങ്കിലും അസ്വാഭാവികമായി ഒന്നും ഉണ്ടായിരുന്നില്ല.

English summary
Infosys said it encourages employees to leave the campus before 8pm, and whenever any woman staff is travelling at night, arrangements are made and follow-up calls are placed.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X