വല്ലവന്റേയും അടുക്കളയില്‍ കയറി നോക്കുന്നതല്ല ജോലി... ഇന്നസെന്റ് ലോക്‌സഭയില്‍ പറഞ്ഞത്
ദില്ലി: പാര്‍ലമെന്റിലേയ്ക്ക് പറഞ്ഞയയ്ക്കുന്ന ജനപ്രതിനിധികള്‍ അവിടെ പോയി എന്തൊക്കെയാണ് പറയുന്നതെന്നും ചെയ്യുന്നതെന്നും അറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്. ചെന്നൈ പ്രളയത്തെ കുറിച്ച് സിപിഎം എംപി പിതെ ശ്രീമതി പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗം മോശം ഇംഗ്ലീഷിന്റെ പേരില്‍ പരിഹാസത്തിന് വിധേയരാക്കിയവരാണ് നമ്മള്‍ മലയാളികള്‍.
സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലെത്തിയ ഇന്നസെന്റില്‍ നിന്നും അത്തരം പ്രകടനങ്ങള്‍ കാത്തിരുന്ന മലയാളികളും ഏറെയുണ്ട്. എന്നാല്‍ ഡിസംബര്‍ 21 ന് ഇന്നസെന്റ് ലോക്‌സഭയില്‍ നടത്തിയ പ്രസംഗം ശരിയ്ക്കും ശ്രദ്ധേയം തന്നെയാണ്.
സ്വകാര്യ ആശുപത്രികളിലെ ചൂഷണങ്ങളെ കുറിച്ചായിരുന്നു അത്.

ക്യാന്‍സര്‍ രോഗി
ക്യാന്‍സര്‍ രോഗിയാണ് ഇന്നസെന്റ്. ഒരു തവണ ചികിത്സയൊക്കെ കഴിഞ്ഞ് സുഖം പ്രാപിച്ച് വന്നപ്പോഴാണ് അദ്ദേഹത്തെ രോഗം വീണ്ടും ആക്രമിച്ചത്.

കീഴടങ്ങാത്ത പോരാളി
രണ്ടാം തവണയും രോഗം വന്നപ്പോള്‍ അദ്ദേഹം തെല്ലും ഭയന്നില്ല. ഇപ്പോഴിതാ ചികിത്സ കഴിഞ്ഞ് വീണ്ടും ലോക്‌സഭയില്‍ എത്തിയിരിയ്ക്കുന്നു.

വല്ലവന്റേയും അടുക്കളയില്‍
വല്ലവന്റേയും അടുക്കളയില്‍ എന്തുണ്ടാക്കുന്നു എന്ന് നോക്കുന്നതല്ല ജോലി. വോട്ട് ചെയ്ത് ജയിപ്പിച്ച ജനങ്ങള്‍ക്ക് ഉപകാരപ്രദമായ എന്തെങ്കിലും ചെയ്യണം എന്നായിരുന്നു ഇന്നസെന്റ് സഭയില്‍ പറഞ്ഞത്.

അസഹിഷ്ണുതയും ബീഫും?
രാജ്യത്തെ അസഹിഷ്ണുത വിവാദവും ബീഫ് വിവാദവും ഒക്കെ ആണോ ഇന്നസെന്റ് ഉദ്ദേശിച്ചത് എന്നാണ് ഇപ്പോള്‍ ഒരു വിഭാഗത്തിന്റെ ചര്‍ച്ച. 'വല്ലവന്റേയും അടുക്കളയില്‍ കയറി നോക്കുക' എന്ന പ്രയോഗത്തില്‍ അങ്ങനെ രെു വിമര്‍ശനവും ഒളിഞ്ഞുകിടപ്പുണ്ട്.

സ്വകാര്യ ആശുപത്രികള്‍
സ്വകാര്യ ആശുപത്രികള്‍ രോഗികളെ 'പിഴിയുന്നത്' സംബന്ധിച്ചായിരുന്നു ഇന്നസെന്റ് ലോക്‌സഭയില്‍ പറഞ്ഞത്. സ്വകാര്യ ആശുപത്രികള്‍ വന്‍തുക ഈടാക്കുന്നത് നിയന്ത്രിയ്ക്കണമെന്ന് ഇന്നസെന്റ് ആവശ്യപ്പെട്ടു.

ക്യാന്‍സര്‍ മരുന്നുകള്‍
ക്യാന്‍സര്‍ മരുന്നുകള്‍ക്ക് അമിത വിലയാണ് ഇപ്പോള്‍ ഈടാക്കുന്നത്. ക്യാന്‍സര്‍ രോഗ നിര്‍ണയ സംവിധാനങ്ങള്‍ സാധാരണക്കാര്‍ക്ക് അപ്രാപ്യമാണെന്നും ഇന്നസെന്റ് പറഞ്ഞു.

ഇംഗ്ലീഷിലല്ല, മലയാളത്തില്‍
ഇംഗ്ലീഷില്‍ ആയിരുന്നില്ല ഇന്നസെന്റ് പാര്‍ലമെന്റില്‍ പ്രസംഗിച്ചത്. 'പച്ച മലയാളത്തില്‍' തന്നെ ആയിരുന്നു.












Click it and Unblock the Notifications