കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദാവൂദ് ഇബ്രാഹിമിന്റെ താവളം ഇന്ത്യ കണ്ടെത്തി,... ഇനി പിടിയ്ക്കുമോ?

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ പാകിസ്താനിലെ ഒളിത്താവളം ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സി കണ്ടെത്തിയതായി റിപ്പോര്‍ട്ട്. സിഎന്‍എന്‍-ഐബിഎന്‍ ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിയ്ക്കുന്നത്.

പാകിസ്താനില്‍ ഇസ്ലാബാദിലും കറാച്ചിയിലും ആയിട്ടാണ് ദാവൂദ് താമസിയ്ക്കുന്നത്. നിലവില്‍ മുറീ റോഡിലെ വസതിയില്‍ ആണ് തമാസം എന്നും രഹസ്യാന്വേഷണ ഏജന്‍സി കണ്ടെത്തിയിട്ടുണ്ട്.

Dawood Ibrahim

പാക് ചാരസംഘടനയായ ഐഎസ്‌ഐ ആണ് ദാവൂദിന് എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുക്കുന്നതെന്നും ഇന്ത്യന്‍ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്. 1993 ല്‍ ഐഎസ്‌ഐയ്ക്ക് വേണ്ടി മുംബൈയില്‍ സ്‌ഫോടനങ്ങള്‍ നടത്തിയ കേസിലെ മുഖ്യ പ്രതിയാണ് ദാവൂദ് ഇബ്രാഹിം.

ദാവൂദിനും കുടുംബത്തിനും പാകിസ്താന്‍ പാസ്‌പോര്‍ട്ടുകളാണ് ഉള്ളത്. ദാവൂദിന് മാത്രം മൂന്ന് പാസ്‌പോര്‍ട്ടുകള്‍ ഉണ്ടത്രെ. ഈ പാസ്‌പോര്‍ട്ടുകളുടെ നമ്പര്‍ സഹിതമാണ് സിഎന്‍എന്‍-ഐബിഎന്‍ വാര്‍ത്ത.

ദാവൂദ് ഇബ്രാഹിമിന്റെ താവളത്തെ കുറിച്ച് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് അറിവില്ലെന്ന് ആഭ്യന്തര സഹമന്ത്രി ഹരിഭായ് പരതിഭായ് ചൗധരി പറഞ്ഞത് വലിയ വിവാദമായിരുന്നു. പിന്നീട് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ഇത് തിരുത്തി രംഗത്തെത്തിയിരുന്നു.

അല്‍ ഖ്വായ്ദ ബന്ധത്തെത്തുടര്‍ന്ന് ആഗോള ഭീകരന്‍മാരുടെ പട്ടികയില്‍ അമേരിക്ക പെടുത്തിയ ആളാണ് ദാവൂദ്. 1992-93 കാലത്ത് ഇന്ത്യയില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേയ്ക്ക് കടന്നു.

English summary
Indian intelligence agencies have tracked down underworld don and terrorist Dawood Ibrahim's house in Pakistan. According to the information accessed, Pakistani intelligence agency ISI is hosting Dawood.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X