ഞായറാഴ്ചത്തെ ദില്ലി റാലിയില്‍ മോദിക്കെതിരെ തീവ്രവാദ ആക്രമണമുണ്ടായേക്കും; ഇന്റലിജൻസ് മുന്നറിയിപ്പ്
Recommended Video
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യം വെച്ച് പാകിസ്താന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനകള്‍ ആക്രമണം നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. ദില്ലിയിലെ രാം ലീല മൈതാനിയില്‍ ഡിസംബര്‍ 22ന് നടക്കുന്ന റാലിയില്‍ മോദിക്കെതിരെ ആക്രമണമുണ്ടാകുമെന്ന് ഇന്റലിജന്‍സ് ബ്യൂറോ മുന്നറിയിപ്പ് നൽകുന്നു. ഇക്കാര്യം എസ്പിജിയെയും ദില്ലി പൊലീസിനെയും ഇന്റലിജന്‍സ് ബ്യൂറോ അറിയിച്ചിട്ടുണ്ട്. ഞായറാഴ്ച സുരക്ഷാ ക്രമീകരണങ്ങള്‍ നടത്തുമ്പോള്‍ ബ്ലൂ ബുക്കില്‍ അടങ്ങിയിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായി നടപ്പിലാക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ സുരക്ഷാ ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു. ദില്ലിയിലെ അനധികൃത കോളനികളെ നിയമവിധേയമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായുള്ള മെഗാറാലിയില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രിയെത്തുന്നത്. ബിജെപിയാണ് ഈ റാലി സംഘടിപ്പിക്കുന്നത്.
വലിയ തോതില്‍ മാധ്യമ പ്രവര്‍ത്തകരടക്കം പങ്കെടുക്കുന്ന രാംലീല മൈതാനിയിലെ റാലിയില്‍ വെച്ച് പ്രധാനമന്ത്രിയെ ആക്രമിക്കാനാണ് പദ്ധതിയെന്നാണ് സൂചന. ഇതിനായി തീവ്രവാദ സംഘടനയായ ജെയ്‌ഷെ ഇ മുഹമ്മദിന്റെ പ്രവര്‍ത്തകര്‍ ഇന്ത്യയിലെത്തിയതായി വിവരം ലഭിച്ചെന്ന് ഏജന്‍സി പറയുന്നു. എസ്പിജിക്കും ദില്ലി പൊലീസിനുമാണ് രാം ലീല മൈതാനിയിലെ സുരക്ഷാ ചുമതല. എന്‍ഡിഎയിലെ കേന്ദ്ര മന്ത്രിമാരോടൊപ്പവും മുഖ്യമന്ത്രിമാരോടൊപ്പവുമാണ് മോദി റാലിക്കെത്തുന്നത്.

ഈയിടെ പ്രാബല്യത്തില്‍ വന്ന ദേശീയ പൗരത്വ ഭേദഗതി നിയമം, ബാബരി മസ്ജിദ് വിധി, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍, പാകിസ്താനിലെ തീവ്രവാദ ക്യാമ്പിന് നേരെ നടത്തിയ വ്യോമാക്രമണം തുടങ്ങിയ കാരണങ്ങളാണ് തീവ്രവാദ ഭീഷണിക്ക് പിന്നിലെന്ന് ഏജന്‍സി അറിയിച്ചു. പാകിസ്താനിലെ ഐഎസ്‌ഐ ഈ തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് അടിസ്ഥാന സൗകര്യങ്ങളും പണവും നല്‍കുന്നതായും ഏജന്‍സി ആരോപിച്ചു.
2019 ഒക്ടോബറില്‍ ദേശീയ അന്വേഷണ ഏജന്‍സിക്ക് ലഷ്‌കര്‍ ഇ ത്വയിബ അയച്ച കത്തില്‍ പ്രധാനമന്ത്രിയടക്കം ഇന്ത്യയിലെ പ്രമുഖ നേതാക്കളെ വധിക്കുമെന്ന് പറയുന്നു. ജമ്മു കശ്മിരീലെ ആര്‍ട്ടിക്കില്‍ 360 റദ്ദാക്കിയതാണ് ഇതിന് പിന്നിലെ പ്രകോപനമെന്നും കത്തിലുണ്ട്. ഇതിന് സമാനമായ ഭീഷണി കത്ത് സെപ്തംബറിലും ലഭിച്ചിരുന്നു. .കശ്മീരിലെ ആര്‍ട്ടിക്കിള്‍ 360 റദ്ദാക്കിയതിനാല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എന്നിവരെ വകവരുത്തുമെന്ന് കത്തില്‍ പറയുന്നു. ജൂലൈയില്‍ അല്‍ ഖ്വയ്ദ അനുകൂല ഗ്രൂപ്പായ അന്‍സാര്‍ ഗസാവത്ത് ഉള്‍ ഹിന്ദിന്റെ പേരില്‍ പ്രധാനമന്ത്രിക്ക് വധഭീഷണിയുമായി കശ്മീരില്‍ പോസ്റ്റര്‍ ഉയര്‍ന്നിരുന്നു. ഇതു കൂടാതെ മെയ് 28നും മാര്‍ച്ചിലും ഫെബ്രുവരിയിലുമെല്ലാം ഭീഷണി കത്തുകള്‍ ലഭിച്ചു.












Click it and Unblock the Notifications