നഗ്രോത ആക്രമണം: ഇന്റലിജന്‍സ് മുന്നറിയിപ്പ് അവഗണിച്ചത് തിരിച്ചടിയായി, ക്യാമ്പില്‍ സുരക്ഷാ പാളിച്ച!

  • By: Sandra
Subscribe to Oneindia Malayalam

ശ്രീനഗര്‍: ജമ്മു കശ്മീരിലെ നഗ്രോതയില്‍ സൈനിക ക്യാമ്പില്‍ അതിക്രമിച്ച് കയറി ആക്രമണം നടത്തിയ അല്‍ഖ്വയ്ദ ഭീകരരെക്കുറിച്ച് വെളിപ്പെടുത്തല്‍. ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ തമ്പടിച്ച് സൈനിക ക്യാമ്പിന്റെ ചുറ്റുപാടുകളും സൈനികരുടെ നീക്കങ്ങളും നിരീക്ഷിച്ചാണ് ഭീകരര്‍ സൈനിക താവളത്തില്‍ കയറി ആക്രമണം നടത്തിയതെന്നാണ് സൈനിക വൃത്തങ്ങള്‍ നല്‍കുന്ന വിവരം.


കശ്മീര്‍ താഴ് വരയില്‍ തമ്പടിച്ചിട്ടുള്ള അല്‍ഖ്വയ്ദ ഭീകരര്‍ ആഴ്ചകള്‍ക്ക് മുമ്പ് തന്നെ 16 കോര്‍പ്പ്‌സ് ആസ്ഥാനത്തിന് നേരെ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നുവെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍. സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. നേരത്തെ ഉറി ഭീകരാക്രമണത്തിന് മുമ്പും ഭീകരര്‍ ഇത്തരത്തില്‍ സൈനിക താവളത്തിന് സമീപത്ത് നിലയുറപ്പിച്ചതായി സൂചനകളുണ്ടായിരുന്നു.

English summary
Intelligence warned of imminent attack against army installations. Intelligence services had been monitoring at least one Lashkar-e-Taiba cell in the Valley which had been plotting an attack on the XVI Corps headquarters in Nagrota for at least two weeks before the Tuesday attack
Please Wait while comments are loading...