മുസ്ലീം പെണ്‍കുട്ടിയെ വിവാഹം കഴിച്ച യുവാവിനോട് കോടതി ചെയ്തതെന്താന്നോ?
ശ്രീനഗര്‍: മുസ്ലീം പെണ്‍കുട്ടിയെ സിഖ് യുവാവ് വിവാഹം കഴിച്ചതിനെ തുടര്‍ന്ന് വധഭീഷണി നേരിടുന്ന കശ്മീര്‍ ദമ്പതികള്‍ക്ക് സംരക്ഷണം നല്‍കാന്‍ പോലീസിനോട് സുപ്രീംകോടതി.ഇരുവര്‍ക്കും പക്ഷം പിടിക്കലിന് ശ്രമിക്കാതെ സംരക്ഷണം നല്‍കാനാണ് കോടതിയുടെ നിര്‍ദ്ദേശം. യുവാവിന്റെ ഹര്‍ജിയിലാണ് സുപ്രീംകോടതി ഇടപെട്ടിരിക്കുന്നത്.
പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ തട്ടിക്കൊണ്ടുപോകല്‍ പരാതിയില്‍ യുവാവിനെ അറസ്റ്റ് ചെയ്യരുതെന്നും പോലീസില്‍ പരാതി നല്കിയിരുന്നു. വിവാദവിവാഹം ജമ്മുവില്‍ വര്‍ഗ്ഗീയ കലാപം ഉയര്‍ത്തിയേക്കാമെന്നാണ് പോലീസ് പറയുന്നത്.

കേസില്‍ ദിലാര്‍സിംഗ്, സനംപ്രീത് കൗര്‍ എന്നിവരാണ് സുപ്രീംകോടതിയെ സമീപിച്ചത്. കേസില്‍ പോലീസ് പക്ഷപാതരഹിതമായി പ്രവര്‍ത്തിക്കരുതെന്നും നിയമപരിപാലനം ഉറപ്പാക്കുകയാണ് പോലീസിന്റെ ജോലിയെന്നും കോടതി വ്യക്തമാക്കി.
കേബിള്‍ സര്‍വീസ് കമ്പനി നടത്തുന്നയാളായ ദിലാര്‍സിംഗും പെണ്‍കുട്ടിയും തമ്മിലുള്ള വിവാഹം ഏപ്രില്‍ 2 നായിരുന്നു നടന്നത്. വിവാഹത്തിന് മുമ്പ് പെണ്‍കുട്ടിയെ സിക്കുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യിച്ചിരുന്നു. ഇരുവരും ഇപ്പോള്‍ ഫരീദാബാദിലാണ് താമസിക്കുന്നത്.












Click it and Unblock the Notifications