കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന് ചിരി; 'ഓപ്പറേഷന്‍ രംഗ് പഞ്ചമി'യില്‍ തുടക്കം പാളി ബിജെപി, തമ്മിലടിച്ച് നേതാക്കള്‍!!

  • By Aami Madhu
Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശില്‍ ജ്യോതിരാദിത്യ സിന്ധ്യയുടെ രാജി തൊടുത്തുവിട്ട പ്രതിസന്ധിയില്‍ ഉഴലുകയാണ് കോണ്‍ഗ്രസ്. സിന്ധ്യ രാജിവെച്ചപ്പോള്‍ സര്‍ക്കാരിന്‍റെ നിലനില്‍പ്പ് തന്നെ പ്രതിസന്ധിയിലാക്കി 21 എംഎല്‍എമാരാണ് രാജിവെച്ചത്. ഇതോടെ കമല്‍നാഥ് സര്‍ക്കാര്‍ ഏത് നിമിഷവും താഴെ വീണേക്കുമെന്ന അവസ്ഥയിലാണ്.

സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്ന് ചൂണ്ടിക്കാട്ടി വിശ്വാസവേട്ടെടുപ്പ് നടത്താന്‍ ഗവര്‍ണറെ കാണാന്‍ ഒരുങ്ങുകയാണ് സംസ്ഥാന ബിജെപി നേതൃത്വം. എന്നാല്‍ മധ്യപ്രദേശില്‍ വീണ്ടും അധികാരം പിടിക്കാനുള്ള നീക്കങ്ങള്‍ തുടക്കത്തില്‍ തന്നെ ബിജെപിയില്‍ പൊട്ടിത്തെറിക്ക് വഴിവെച്ചിരിക്കുകയാണ്. വിശദാ​ശങ്ങളിലേക്ക്

രാഷ്ട്രീയ നീക്കങ്ങള്‍

രാഷ്ട്രീയ നീക്കങ്ങള്‍

തിങ്കളാഴ്ച വൈകീട്ടോടെയാണ് മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്‍റെ ത്രിശങ്കുവിലാക്കിയ രാഷ്ട്രീയ നീക്കങ്ങളുടെ തുടക്കം. സിന്ധ്യ പക്ഷത്തുള്ള 18 എംഎല്‍എമാര്‍ ബെംഗളൂരുവിലേക്ക് കടക്കുകയായിരുന്നു. എംഎല്‍എമാരെ ബന്ധപ്പെടാനുള്ള തീവ്രശ്രമങ്ങള്‍ കോണ്‍ഗ്രസ് ക്യാമ്പില്‍ നടക്കുന്നതിനിടയിലാണ് നേതൃത്വത്തെ ഞെട്ടിച്ച് ജ്യോതിരാദിത്യ സിന്ധ്യ ബിജെപി പാളയത്തിലേക്കാണെന്ന് പ്രഖ്യാപിച്ചത്.

കൂട്ടരാജി

കൂട്ടരാജി

ഇതോടെ ഒളിവില്‍ പോയ ആറ് മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള 18 നേതാക്കളും മറ്റ് മൂന്ന് എംഎല്‍എമാരും കോണ്‍ഗ്രസില്‍ നിന്ന് രാജിവെയ്ക്കുകയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ ബിജെപി സര്‍ക്കാര്‍ സജീവമാക്കിയെന്ന കോണ്‍ഗ്രസ് ആരോപണങ്ങള്‍ക്കിടെയായിരുന്നു സിന്ധ്യയുടേയും മറ്റ് എംഎല്‍എമാരുടേയും കൂട്ടരാജി.

'ഓപ്പറേഷന്‍ രംഗ് പഞ്ചമി'

'ഓപ്പറേഷന്‍ രംഗ് പഞ്ചമി'

അതേസമയം മധ്യപ്രദേശില്‍ ഹോളി ദിനത്തില്‍ തന്നെ സര്‍ക്കാരിനെ താഴെയിറക്കാനുള്ള 'ഓപ്പറേഷന്‍ രംഗ് പഞ്ചമി' നടന്നിരുന്നുവെന്നാണ് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തത്. നിലവിലെ സാഹചര്യത്തില്‍ ഹിന്ദി ഹൃദയ ഭൂമിയില്‍ അധികാരം തിരിച്ച് പിടിക്കാനുള്ള അവസാനവട്ട നീക്കത്തിലാണ് ബിജെപി.

തമ്മിലടിച്ച് നേതാക്കള്‍

തമ്മിലടിച്ച് നേതാക്കള്‍

എന്നാല്‍ അധികാരത്തില്‍ എത്തിയാല്‍ ആര് മുഖ്യമന്ത്രിയാകും എന്നത് സംബന്ധിച്ചുള്ള തര്‍ക്കമാണ് ബിജെപിയില്‍ കൊഴുക്കുന്നത്. ബിജെപി സംസ്ഥാന നേതാക്കളായ നരോത്തം മിശ്രയും, ശിവരാജ് സിംഗ് ചൗഹാനും തമ്മിലുളള വടംവലിയാണ് ബിജെപിക്ക് പുതിയ തലവേദനയായിരിക്കുന്നത്. മധ്യപ്രദേശില്‍ കോണ്‍ഗ്രസിനെ പിളര്‍ത്തിയതിന് പിന്നില്‍ നരോത്തം മിശ്രയാണെന്നും ചൗഹാന് പങ്കൊന്നുമില്ലെന്നുമാണ് മിശ്രയുടെ അണികള്‍ ആരോപിക്കുന്നത്.

പിന്നില്‍ മിശ്ര

പിന്നില്‍ മിശ്ര

അതുകൊണ്ട് തന്നെ നിര്‍ണായക നീക്കത്തിന് പങ്കു വഹിച്ച മിശ്രയ്ക്ക് തന്നെ ഇക്കുറി മുഖ്യമന്ത്രി സ്ഥാനം ലഭിക്കണമെന്നാണ് മിശ്ര പക്ഷം ആവശ്യപ്പെടുന്നത്. അതേസമയം കമല്‍നാഥ് സര്‍ക്കാരിന്‍റെ പ്രതിസന്ധിയ്ക്ക് പിന്നില്‍ തങ്ങള്‍ക്ക് യാതൊരു പങ്കുമില്ലെന്നാണ് ഇരുനേതാക്കളും വ്യക്തമാക്കിയത്.

മുന്നറിയിപ്പുമായി നേതാക്കള്‍

മുന്നറിയിപ്പുമായി നേതാക്കള്‍

ചൗഹാനെ മുഖ്യമന്ത്രിയാക്കുന്നതിനെതിരെ പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കഴിഞ്ഞ 13 വര്‍ഷമായി ശിവരാജ് സിംഗ് ചൗഹാനാണ് സംസ്ഥാന മുഖ്യമന്ത്രി പദം വഹിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തവണ അതില്‍ മാറ്റം വരണമെന്ന് ഒരു വിഭാഗം നേതാക്കള്‍ പറയുന്നു.

ചൗഹാന് പിന്തുണ

ചൗഹാന് പിന്തുണ

2018 ല്‍ ബിജെപിക്ക് സംസ്ഥാനത്ത് കനത്ത തിരിച്ചടി നേരിടേണ്ടി വന്നതിന്‍റെ ഉത്തരവാദിത്തം ചൗഹാനാണെന്നും നേതാക്കള്‍ പറയുന്നു. അതേസമയം മുന്‍ മുഖ്യമന്ത്രിയായ ചൗഹാന് ഒപ്പമാണ് ദേശീയ നേതൃത്വമെന്നാണ് വിവരം. മാത്രവുമല്ല സംസ്ഥാനത്ത് വന്‍ ജനപിന്തുണയുള്ള നേതാവ് കൂടിയാണ് ചൗഹാന്‍ എന്നതും ദേശീയ നേതൃത്വം ചൂണ്ടിക്കാട്ടുന്നുണ്ട്.

പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ്

പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ്

അതേസമയം ബജറ്റ് സമ്മേളനത്തിന് മുന്‍പ് സഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടത്താനുള്ള നീക്കങ്ങളാണ് ബിജെപി നടത്തുന്നത്. എന്നാല്‍ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കങ്ങളെ ചെറുക്കാന്‍ അവസാന തന്ത്രവും പുറത്തെടുക്കാന്‍ ഉറച്ച് നില്‍ക്കുകയാണ് കോണ്‍ഗ്രസ്. ഇനി സ്പീക്കറെ ഉപയോഗിച്ചാകും കോണ്‍ഗ്രസ് വിമത എംഎല്‍എമാരെ വരുതിയിലാക്കാന്‍ ശ്രമിക്കുക.

സജീവമാക്കി കോണ്‍ഗ്രസ്

സജീവമാക്കി കോണ്‍ഗ്രസ്

രാജിവെച്ച വിമതരോട് വെള്ളിയാഴ്ച തന്നെ നേരിട്ട് ഹാജരാകണമെന്ന് സ്പീക്കര്‍ എന്‍പി പ്രജാപതി ആവശ്യപ്പെട്ടിട്ടുണ്ട്. എംഎല്‍എമാര്‍ എത്തിയില്ലേങ്കില്‍ ഇവരെ അയോഗ്യരാക്കുന്നത് ഉള്‍പ്പെടെയുളള നടപടിയിലേക്ക് സര്‍ക്കാര്‍ നീങ്ങിയേക്കും. അതിനിടെ ബെംഗളൂരുവില്‍ തുടരുന്ന വിമതരെ മടക്കി കൊണ്ടുവരാനുള്ള ശ്രമങ്ങളും കോണ്‍ഗ്രസ് സജീവമാക്കിയിട്ടുണ്ട്.

English summary
Internal rift in Madhya Pradesh BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X