കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മതി അഴിമതിയും കള്ളപ്പണവും... നയം വ്യക്തമാക്കി രേണുക വിശ്വനാഥന്‍

  • By Desk
Google Oneindia Malayalam News

കര്‍ണ്ണാടകയിലെ ആദ്യ വനിത ഡപ്യൂട്ടി കമ്മീഷണര്‍ പാലക്കാടുക്കാരി രേണുക
വിശ്വനാഥന്‍ രാഷ്ട്രിയത്തിലെത്തുന്നത് തികച്ചും യാദൃശ്ചികമായാണ്. 2013ല്‍
ആംആദ്മി പാര്‍ട്ടിയുടെ ഉദയം രേണുക വിശ്വനാഥന്റെ രാഷ്ട്രീയ പ്രവേശനത്തിന്
വഴിയൊരുക്കുകയായിരുന്നു.ഇന്ന്് കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍
കന്നിയങ്കത്തിന് ഒരുങ്ങുകയാണ് ഇവര്‍.ശാന്തിനഗറില്‍ മല്‍സരിക്കുന്ന
രേണുകയുടെ എതിരാളിയും മലയാളിയാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എന്‍ എ
ഹാരിസ്.ഭരണരംഗത്ത് ഉയര്‍ത്തിപ്പിടിച്ച സുതാര്യത പൊതുജീവിതത്തിലും
വേണമെന്ന് ഉറച്ചുവിശ്വസിക്കുന്ന രേണുകാ വിശ്വനാഥന്‍ തന്റെ രാഷ്ട്രീയ
നിലപാടുകള്‍ വ്യക്തമാക്കുന്നു.

കള്ളപ്പണത്തിന്റെ സ്വാധീനമില്ലാതെ വേണം തെരഞ്ഞെടുപ്പുകൾ

കള്ളപ്പണത്തിന്റെ സ്വാധീനമില്ലാതെ വേണം തെരഞ്ഞെടുപ്പുകൾ

തിരഞ്ഞെടുപ്പ് പ്രചരണത്തിലെ ആര്‍ഭാടങ്ങളെക്കുറിച്ച് രേണുക പറഞ്ഞ് തുടങ്ങുന്നു.'ഇവിടെ തിരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ നടക്കുന്നത് പരസ്പരം പഴിചാരലുകളാണ്. ആരും വികസനത്തെക്കുറിച്ച് സംസാരിക്കുന്നില്ല. എല്ലാ
തിരഞ്ഞെടുപ്പുകളിലും ഒഴുകുന്നത് കള്ളപ്പണമാണ്. ഈ പ്രവണത അവസാനിക്കണം.കള്ളപ്പണത്തിന്റെ സ്വാധീനമില്ലാതെ ജനങ്ങള്‍ നല്‍കിയ
സംഭാവനയിലൂടെയാണ് ആംആദ്മി 2013ല്‍ ഡല്‍ഹിയില്‍ വിജയം നേടിയത്

രാഷ്ട്രീയപ്പാർട്ടികളിൽ പണാധിപത്യം

രാഷ്ട്രീയപ്പാർട്ടികളിൽ പണാധിപത്യം

പിന്നെയെന്ത് കൊണ്ട് എല്ലാ പാര്‍ട്ടികള്‍ക്കും ഈ പാത പിന്തുടര്‍ന്നുകൂടാ? പക്ഷെ മുഖ്യധാര രാഷ്ട്രീയപ്പാര്‍ട്ടികളില്‍ പണാധിപത്യമാണ്.സ്ഥാനാര്‍ത്ഥികളുടെ കൂടുമാറ്റം തന്നെ ഇതിന് തെളിവാണ്.
ചെറിയ സംഭാവനയായാല്‍ പോലും തങ്ങള്‍ കണക്കുകള്‍ കൃത്യമായി
സൂക്ഷിക്കുന്നുണ്ടെന്ന് രേണുക പറയുന്നു.

ബെംഗളൂരു അഴിമതിയുടെ പിടിയിൽ

ബെംഗളൂരു അഴിമതിയുടെ പിടിയിൽ

വോട്ട് ചോദിച്ച് ജനങ്ങളിലേക്ക്
ഇറങ്ങുമ്പോള്‍ കൂടുതലും നേരിടുന്ന പരാതി ഇലക്ട്രിസിറ്റി ലഭിക്കാത്തതാണ്.
ഇത്തരം പരാതി ഉയരാന്‍ കാരണം തന്നെ ശരിയായ ആസൂത്രണം ഇല്ലാത്തതാണ്.ബംഗളൂരുവില്‍ നിലവില്‍ വൈദ്യുതി ആവശ്യത്തിന് ലഭ്യമാണ്. എന്നാല്‍ ശരിയായ രീതിയില്‍ ഇത് വിനിയോഗിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടുകയാണ്.വൈദ്യതിപോലെ മറ്റൊരു പ്രശ്‌നമാണ് ആശുപത്രികളിലെ കൊള്ളയെന്നും രേണുക അഭിപ്രായപ്പെട്ടു. നഗരം അഴിമതിയുടെ പിടിയിലാണന്ന് രേണുക പറയുന്നു

ഐഎഎസ് പദവി ഗുണം ചെയ്യും

ഐഎഎസ് പദവി ഗുണം ചെയ്യും

1978ല്‍ ഉത്തര കന്നഡ ജില്ലയില്‍ ഡെപ്യൂട്ടി കമ്മിഷണറായി നിയമനം ലഭിച്ച് രേണുക, പിന്നീട് സംസ്ഥാനത്തും കേന്ദ്രസര്‍ക്കാരിലുമായി വിവിധ തസ്തികകളിലായി സേവനം അനുഷ്ടിച്ചു.കേരള ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് ടിസിരാഘവന്റെയും ഡോചെമ്പകം രാഘവന്റെയും മകളായ രേണുകാ വിശ്വനാഥന്റെ കരുത്ത് ഭരണരംഗത്തെ അനുഭവസമ്പത്താണ്.ഐപിഎസ്ഓഫീസറായിരുന്ന ഭര്‍ത്താവ് ആര്‍. വിശ്വനാഥന്‍ 2016ല്‍ മരിച്ചു. ഏകമകള്‍ ലാവണ്യ വിദേശത്താണ്. ഐ.എ.എസ്. ഉദ്യോഗസ്ഥനായ സഹോദരന്‍ രഘു സര്‍വീസില്‍നിന്ന് സ്വയംവിരമിച്ച് സഹോദരിക്കും ആം ആദ്മി പാര്‍ട്ടിക്കും വേണ്ടി പ്രവര്‍ത്തിക്കുന്നു. തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ചുമതലയും അദ്ദേഹത്തിനാണ്.

English summary
karnataka election shanthinagar candidate renuka viswanathan interview
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X