സാഹയ്ക്കും മിശ്രയ്ക്കും കൊവിഡ്: ഐപിഎല്‍ അനിശ്ചിത കാലത്തേക്ക് മാറ്റിവെച്ച് ബിസിസിഐ
മുംബൈ: കൊവിഡ് കേസുകള്‍ ബയോ ബബിള്‍ സംവിധാനത്തിനുള്ളിലും വന്നതോടെ ഐപിഎല്‍ അനിശ്ചിത കാലത്തേക്ക് മാറ്റിവെച്ച് ബിസിസിഐ. കഴിഞ്ഞ ദിവസം രണ്ട് താരങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഇന്ന് വീണ്ടും രണ്ട് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിരുന്നു. വൃദ്ധിമാന്‍ സാഹ, അമിത് മിശ്ര എന്നിവര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തില്‍ ഐപിഎല്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവെച്ചതായി ഐപിഎല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല പറഞ്ഞു.

സാഹയ്ക്കും മിശ്രയ്ക്കും കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെയുള്ള എട്ട് ടീമുകളില്‍ നാലിലും കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ ചെന്നൈ സൂപ്പര്‍ കിംഗ് ബൗളിംഗ് കോച്ച് ലക്ഷ്മിപതി ബാലാജിക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കൊല്‍ക്കത്തയുടെ താരങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ കഴിഞ്ഞ ദിവസം ബാംഗ്ലൂരുമായി നടക്കേണ്ടിയിരുന്ന മത്സരം ബിസിസിഐ മാറ്റിവെച്ചിരുന്നു. കൊവിഡ് ഭയം മൂലം ബാക്കിയുള്ള മത്സരങ്ങള്‍ എല്ലാം മുംബൈയിലേക്ക് മാറ്റുന്നതില്‍ ചര്‍ച്ചകള്‍ നടത്തിവരികയായിരുന്നു. എന്നാല്‍ രണ്ട് ടീമില്‍ കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ഐപിഎല്‍ മാറ്റിവെക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലായിരുന്നു.
നേരത്തെ കൊവിഡ് ഭീതിയെ തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ താരങ്ങള്‍ ഐപിഎല്ലില്‍ നിന്ന് മടങ്ങിയിരുന്നു. ആന്‍ഡ്രൂ ടൈ, ആദം സാംപ, കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍ എന്നിവരായിരുന്നു മടങ്ങിയത്. ഇന്ത്യന്‍ താരം ആര്‍ അശ്വിനും കുടുംബത്തിനൊപ്പം നില്‍ക്കാന്‍ എന്ന് പറഞ്ഞ് പിന്മാറി. അമ്പയര്‍മാരായ നിതിന്‍ മേനോന്‍, മാച്ച് റഫറി മനു നയ്യാര്‍ എന്നിവരും പിന്‍മാറി. നേരത്തെ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പറഞ്ഞത് ഐപിഎല്‍ എന്ത് വന്നാലും മുന്നോട്ട് പോകുമെന്നായിരുന്നു. എന്നാല്‍ താരങ്ങള്‍ക്ക് തന്നെ കൊവിഡ് സ്ഥിരീകരിച്ചതോടെ എല്ലാം കൈവിട്ട് പോവുകയായിരുന്നു.
Recommended Video
കൊവിഡ് രോഗികള്‍ക്ക് സൗജന്യ ഓക്‌സിജന്‍ നല്‍കി ഗാസിയാബാദിലെ ഗുരുദ്വാര, ചിത്രങ്ങള്‍ കാണാം
അതേസമയം കൊവിഡ് സമയത്ത് ഐപിഎല്‍ നടത്തുന്നതില്‍ നിരവധി പേര്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. ക്രിക്കറ്റ് താരങ്ങളാരും സഹായം നല്‍കുന്നില്ലെന്നും, ശ്വാസം കിട്ടാതെ ആളുകള്‍ മരിക്കുമ്പോള്‍ എങ്ങനെയാണ് ഐപിഎല്‍ നടത്താന്‍ തോന്നുന്നതെന്നുമായിരുന്നു. മുന്‍ ഓസ്‌ട്രേലിയന്‍ താരം ആദം ഗില്‍ക്രിസ്റ്റായിരുന്നു ഇത്തരമൊരു വിമര്‍ശനം ഉന്നയിച്ചത്. പിന്നീട് ആന്‍ഡ്രൂ ടൈയും വിമര്‍ശനം ഉന്നയിച്ചിരുന്നു. പക്ഷേ ലോക്ഡൗണ്‍ സമയത്ത് വീട്ടിലിരിക്കുമ്പോള്‍ വളരെ നല്ലതാണ് ഐപിഎല്‍ എന്നായിരുന്നു ഭൂരിഭാഗം പേരും പറഞ്ഞത്.
ഗ്ലാമര്‍ ലുക്കില്‍ നടി സാനിയ ഇയ്യപ്പന്‍: ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications