വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തെന്ന് നടി റോജ!ചന്ദ്രബാബു നായിഡു ഇത്രയ്ക്ക് ഭീരുവോ? വീഡിയോ വൈറല്‍!

  • Posted By:
Subscribe to Oneindia Malayalam

വിജയവാഡ: വിജയവാഡ വിമാനത്താവളത്തിലെത്തിയ വൈഎസ് ആര്‍സി എംഎല്‍എയും നടിയുമായ റോജയെ പോലീസ് അറസ്റ്റ് ചെയ്തു. നടി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ദേശീയ വനിത പാര്‍ലമെന്റില്‍ പങ്കെടുക്കുന്നതിനാണ് റോജ എത്തിയത്. ക്ഷണമനുസരിച്ചാണ് താന്‍ എത്തിയതെന്നും എന്നാല്‍ വിളിച്ചു വരുത്തി തന്നെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും റോജ ആരോപിക്കുന്നു.

ഹോട്ടലിലേക്ക് കൊണ്ടു പോകാമെന്ന് പറഞ്ഞ് അസിസ്റ്റന്റ് കമ്മീഷ്ണര്‍ തന്നെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നാണ് റോജ പറയുന്നത്. രാവിലെ 8.50 മുതല്‍ 10.20 വരെ തനിക്ക് വിമാനത്താവളത്തില്‍ കാത്തിരിക്കേണ്ടി വന്നുവെന്നും അതിനു ശേഷം പോലീസ് വാനില്‍ തന്നെ കൊണ്ടുപോയെന്നും റോജ പറയുന്നു.

actress roja

പോലീസ് വാനില്‍ വച്ച് മൊബൈലില്‍ ഷൂട്ട് ചെയ്ത വീഡിയോയിലാണ് റോജ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന് തന്നെ ഇത്രയ്ക്ക് ഭയമാണോ എന്ന് റോജ ചോദിക്കുന്നു. പരിപാടിക്കായി 11 കോടിയാണ് ചിലവാക്കിയതെന്നും റോജ പറയുന്നു. തന്നെ ഇത്രയ്ക്ക് ഭയമാണെങ്കില്‍ എന്തിന് ക്ഷണിച്ചുവെന്നും റോജ ചോദിക്കുന്നു.

അതേസമയം റോജയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് വൈഎസ്ആര്‍സി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയും ഗവര്‍ണറും വിശദീകരണം നല്‍കണമെന്നാണ് പ്രവര്‍ത്തകരുടെ ആവശ്യം. എന്നാല്‍ റോജയുടെ ആരോപണങ്ങള്‍ പോലീസ് നിഷേധിച്ചിട്ടുണ്ട്.

പാര്‍ലമെന്റിലെ മോശം പെരുമാറ്റത്തെ തുടര്‍ന്ന് ഒരു വര്‍ഷത്തെ സസ്‌പെന്‍ഷനിലായിരുന്നു റോജ. ചിറ്റൂരിലെ നാഗരിയില്‍ നിന്നുള്ള എംഎല്‍എയാണ് റോജ. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അടക്കമുള്ളവര്‍ക്കെതിരായ പരാമര്‍ശത്തെ തുടര്‍ന്നാണ് റോജയെ സസ്‌പെന്‍ഡ് ചെയ്തത്.

English summary
YSRC MLA RK Roja on Saturday said she was detained by the police when she arrived at the Vijayawada airport to participate in the National Women's Parliament which began on Friday.
Please Wait while comments are loading...