ഇറാഖില്‍ ഐസിസ് ആക്രമണം, സ്‌ഫോടനത്തില്‍ 64 പേര്‍ മരിച്ചു
ബാഗ്ദാദ്: ഐസിസിന്റെ പ്രബലകേന്ദ്രമായ വടക്കന്‍ ഇറാഖിലെ ഷിയ പ്രദേശത്ത് ഐസിസ് നടത്തിയ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 64 പേര്‍ കൊല്ലപ്പെട്ടു. 87 പേര്‍ക്ക് പരിക്കേറ്റിട്ടിട്ടുണ്ട്. സദ്ര സിറ്റിയിലെ മാര്‍ക്കറ്റിലാണ് സ്‌ഫോടനം നടന്നത്. കാറില്‍ നിറച്ച ബോംബ് പെട്ടിത്തെറിച്ചാണ് സ്‌ഫോടനമുണ്ടായത്. മാര്‍ക്കറ്റില്‍ വളരെ തിരക്കേറിയ സ്ഥലത്താണ് കാര്‍ നിര്‍ത്തിയിട്ടിരുന്നത്.
സ്‌ഫോടനത്തില്‍ അധികവും സ്ത്രീകളും കുട്ടികളുമാണ് കൊല്ലപ്പെട്ടത്. പരിക്കു പറ്റിയവര്‍ ഗുരുതരാവസ്ഥയിലാണ് കഴിയുന്നത്. ഇനിയും മരണ നിരക്കുകള്‍ കൂടാനാണ് സാധ്യത. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐസിസ് ഏറ്റെടുത്തിട്ടുണ്ട്.

മാര്‍ക്കറ്റിലുണ്ടായിരുന്ന നിരവധി വാഹനങ്ങളും അടുത്തുള്ള കെട്ടിടങ്ങളും തകര്‍ന്നു. സ്‌ഫോടനത്തിന് ഉപയോഗിച്ച വാഹനത്തില്‍ പഴങ്ങളും പച്ചക്കറികളും നിറച്ചിരിക്കുകയായിരുന്നു എന്ന് കണ്ടു നിന്നവര്‍ പറയുന്നു. ആള്‍ക്കൂട്ടത്തില്‍ വാഹനം ഉപേക്ഷിച്ച് ഡ്രൈവര്‍ അപ്രത്യക്ഷനായെന്നുമാണ് പറയുന്നത്. ഇറാഖിലെ തിരക്കേറിയ സ്ഥലങ്ങളിലും സര്‍ക്കാര്‍ സുരക്ഷാ ജീവനക്കാരെയും ലക്ഷ്യമാക്കി കൊണ്ടുള്ള ആക്രമണങ്ങള്‍ ഐസിസ് തുടരുകയാണ്.












Click it and Unblock the Notifications