Get Updates
Get notified of breaking news, exclusive insights, and must-see stories!

എംഎസ് സ്വാമിനാഥന്‍ ഭാരത് രത്ന നേടുന്ന ആദ്യ മലയാളിയോ? പ്രഖ്യാപനത്തിന് പിന്നിലെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍

തികച്ചും അപ്രതീക്ഷിതമായിട്ടാണ് മുന്‍ പ്രധാനമന്ത്രിമാരായ ചരണ്‍ സിങ്, പി വി നരസിംഹ റാവും, ഇന്ത്യന്‍ ഹരിത വിപ്ലവത്തിന്റെ പിതാവ് എന്ന് അറിയപ്പെടുന്ന എംഎസ് സ്വാമിനാഥന്‍ എന്നിവരെ കേന്ദ്രസർക്കാർ ഭാരത് രത്ന നല്‍കി ആദരിക്കുന്നത്. മൂന്നു പേർക്കും മരണാനന്തര ബഹുമതിയായാണു പുരസ്കാരം. മുൻ ഉപപ്രധാനമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ എൽ കെ അദ്വാനി, ബിഹാര്‍ മുന്‍ മുഖ്യമന്ത്രി കർപ്പൂരി ഠാക്കൂർ എന്നിവർക്കും കഴിഞ്ഞ ദിവസം ഭാരത് രത്ന പ്രഖ്യാപിച്ചിരുന്നു.

സ്വാമിനാഥന്‍ ആദ്യ മലയാളിയോ?

നേരത്തേ, ജനനം കൊണ്ട് മലയാളിയായ എംജി രാമചന്ദ്രന് (എംജിആർ) ഭാരതരത്ന കിട്ടിയിട്ടുണ്ടെങ്കിലും അദ്ദേഹം എപ്പോഴും പറഞ്ഞുകൊണ്ടിരുന്നത് ഞാനൊരു തമിഴ്നാട്ടുകാരാനാണ് എന്നായിരുന്നു. ആ സാഹചര്യത്തില്‍ ഭാരതരത്ന ലഭിക്കുന്ന ആദ്യ മലയാളിയാണു സ്വാമിനാഥൻ. വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് എംസ് സ്വാമിനാഥന് ഭാരത് രത്ന നല്‍കണമെന്ന ആവശ്യം അദ്ദേഹം ഉയർത്തിയിരുന്നു.

bharth-ratna

1986 ല്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ലോക സയന്‍സ് പുരസ്‌കാരം, 1987ല്‍ കാര്‍ഷികരംഗത്തെ നോബല്‍ സമ്മാനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന വേള്‍ഡ് ഫുഡ് പ്രൈസ് എന്നിവയും കരസ്ഥമാക്കിയ വ്യക്തി കൂടിയാണ് എംഎസ് സ്വാമിനാഥന്‍. പത്മശ്രീ (1967), മഗ്സാസെ അവാർഡ് (1971), പത്മഭൂഷണ്‍ (1972), പത്മവിഭൂഷണ്‍ (1989) തുടങ്ങിയ ബഹുമതികളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

1955ല്‍ ഡല്‍ഹിയിലെ ഇന്ത്യന്‍ അഗ്രികള്‍ച്ചറല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്ന സ്വാമിനാഥന്‍ 1961 മുതല്‍ 72 വരെ ആ സ്ഥാപനത്തിന്റെ ഡയറക്ടറായും പ്രവർത്തിച്ചു. നാഷണല്‍ അക്കാദമി ഓഫ് അഗ്രികള്‍ച്ചറല്‍ സയന്‍സസ് അധ്യക്ഷന്‍, .ഐയുസിഎന്‍എന്‍ അധ്യക്ഷന്‍, ദേശീയ കര്‍ഷക കമ്മീഷന്റെ അധ്യക്ഷന്‍ എന്നീ പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്.

1925 ഓഗസ്റ്റ് ഏഴിന് തമിഴ്നാട്ടിലെ കുംഭകോണത്താണ് സ്വാമിനാഥൻ ജനിച്ചത്. മദ്രാസ് അഗ്രികൾച്ചറൽ കോളേജിൽ നിന്ന് അഗ്രികൾച്ചറൽ സയൻസ് ബിരുദം നേടിയ അദ്ദേഹം പ്രശസ്തമായ കേംബ്രിഡ്ജ് സർവകലാശാലയിൽ തുടർപഠനം നടത്തി. ഇന്ത്യൻ പരിസ്ഥ്തിക്ക് ഇണങ്ങുന്ന തരത്തിലുള്ള അത്യുത്പാദനശേഷിയുള്ള വിത്തുകൾ വികസിപ്പെടുത്തതിലൂടെയാണ് സ്വാമിനാഥൻ അന്തർദേശീയ തലത്തിൽ പ്രശസ്തി നേടുന്നത്.

റാവുവിലൂടെ ലക്ഷ്യം വെക്കുന്നത്

നരസിംഹ റാവുവിനും ചരണ്‍ സിങ്ങിനും ഭാരത് രത്ന നല്‍കുന്നതില്‍ വലിയ രാഷ്ട്രീയ പ്രധാന്യം കൂടിയുണ്ട്. ബാബരി മസ്ജിദ് തകർത്ത ഭൂമിയില്‍ നിർമിച്ച രാമക്ഷേത്രത്തിൽ പ്രതിഷ്ഠ നടന്നതിന് തൊട്ടുപിന്നാലെയായിരുന്നു രഥയാത്രയുടെ അമരക്കാരനായ എല്‍കെ അദ്വാനിക്ക് ഭാരത് രത്ന പ്രഖ്യാപിക്കുന്നത്. ഇതിന് പിന്നാലെയാണ് ബാബരി മസ്ജിദ് തകർക്കുന്ന സമയത്ത് പ്രധാനമന്ത്രിയായിരുന്ന, കോണ്‍ഗ്രസ് നേതാവ് കൂടിയായ നരസിംഹ റാവുവിനും ഭാരത രത്ന നല്‍കി ആദരിക്കുന്നത്.

ബാബരി മസ്ജിദ് തകർക്കാൻ നരസിംഹ റാവു മൗനാനുവാദം നൽകിയെന്നും കർസേവകരെ തടയാൻ ഇടപെട്ടില്ലെന്നുമുള്ള ആരോപണം നേരത്തെ മുതല്‍ തന്നെ ശക്തമാണ്. ആന്ധ്രയില്‍ നിന്നുള്ള പ്രമുഖ നേതാവായി ഉയർന്ന് വന്ന നരസിംഹ റാവു ഇന്ത്യയുടെ ഒന്‍പതാമത് പ്രധാനമന്ത്രിയായിരുന്നു. അതിന് മുമ്പ് കേന്ദ്രമന്ത്രി, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്നീ നിലകളിലും പ്രവർത്തിച്ചു.

അവസാനകാലത്ത് കോണ്‍ഗ്രസുമായുള്ള നരസിംഹ റാവുവിന്റെ ബന്ധം അത്ര നല്ല നിലയിലായിരുന്നില്ല. 2004 ഡിസംബർ 9 ന് ഹൃദയാഘാതം മൂലം ദില്ലിയിലെ എയിംസ് ആശുപത്രിയില്‍വെച്ചാണ് റാവു മരണപ്പെടുന്നത്. എ ഐ സി സി മന്ദിരത്തിൽ റാവുവിന്റെ മൃതദേഹം അന്തിമോപചാരമർപ്പിക്കാനായി വെക്കാൻ സമ്മതിച്ചിരുന്നില്ല. ഇതിന് പിന്നില്‍ സോണിയയാണെന്ന ആരോപണവുമായി റാവുവിന്റെ കുടുംബം പിന്നീട് എത്തിയിരുന്നു.

ആന്ധപ്രദേശിലെ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന വൈ രാജശേഖരറെഡ്ഡി ഇടപെട്ടതിനുശേഷം മാത്രമാണ് മൃതദേഹം സംസ്ഥാന ബഹുമതികളോടെ സംസ്കരിക്കാൻ തയ്യാറായത്. ലോക്സഭയിലേതിനൊപ്പം നിയമസഭ തിരഞ്ഞെടുപ്പും നടക്കാന്‍ പോകുന്ന ആന്ധ്രയുടെ രാഷ്ട്രീയ സാഹചര്യത്തില്‍ നരസിംഹ റാവുവിന്റെ ഭാരത് രത്ന പ്രഖ്യാപനത്തിന് ഏറെ പ്രാധാന്യമുണ്ട്.

ചരൺ സിങ്ങും ആർഎല്‍ഡിയും

ചരൺ സിങ്ങിന് ഭാരതരത്ന പ്രഖ്യാപിച്ചതും രാഷ്ട്രീയലക്ഷ്യങ്ങളുമായാണെന്ന വിലയിരുത്തല്‍ ശക്തമാണ്. ചരൺ സിങ്ങിന്റെ മകൻ അജിത് സിങ് രൂപീകരിച്ച രാഷ്ട്രീയ ലോക്‌ദൾ (ആർഎൽഡി) എൻഡിഎയുടെ ഭാഗമാകുവെന്ന വാർത്തകള്‍ ശക്തമാകുന്നതിനിടയാണ് ഭാരത് രത്ന പ്രഖ്യാപനവും വരുന്നത്.

നിലവിൽ ഇന്ത്യ മുന്നണിയുടെ ഭാഗമായ ആർഎൽഡിക്ക് ഉത്തർപ്രദേശിൽ രണ്ട് ലോക്‌സഭാ സീറ്റ് ബിജെപി വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതിന് പുറമെ രാജ്യസഭയിലേക്കും രണ്ട് സീറ്റ് നല്‍കും. എസ്പിയുമായുള്ള സീറ്റ് ചർച്ചകള്‍‌ ധാരണയിലെത്തിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ കൂടിയാണ് ആർ എല്‍ ഡിയുടെ കൂറുമാറ്റ ശ്രമം. ബി ജെ പിക്ക് കഴിഞ്ഞ തവണ വലിയ നേട്ടം ഉണ്ടാക്കാന്‍ കഴിയാതെ പോയ പടിഞ്ഞാറൻ യു പിയിലെ ചില മേഖലകളിൽ ആർ എൽ ഡിക്ക് സ്വാധീനമുണ്ട്. ജാട്ട് സമുദായത്തിന്റെ പിന്തുണയോടെ മേഖലയിൽ നേട്ടമുണ്ടാക്കാമെന്നാണ് ബി ജെ പി കണക്ക് കൂട്ടുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+