Get Updates
Get notified of breaking news, exclusive insights, and must-see stories!

ജനാധിപത്യത്തിന്റെ ആണിക്കല്ലിളകി; കശ്മീര്‍ കൈവിട്ടുപോയി, തിരഞ്ഞെടുപ്പില്‍ സംഭവിച്ചത്

ശ്രീനഗര്‍: ശ്രീനഗര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അഞ്ച് മണിക്കൂറില്‍ രേഖപ്പെടുത്തിയത് 1.4 ശതമാനം പോളിംഗ്. ഉച്ചയ്ക്ക് 12 മണിവരെയുള്ള പോളിംഗ് ശതമാനമാണിത്. രാവിലെ പത്തുമണിവരെ ഒരു ശതമാനം പോളിംഗ് മാത്രമാണ് രേഖപ്പെടുത്തിയത്. 38 പോളിംഗ് സ്‌റ്റേഷനുകളില്‍ 34,169 വോട്ടമാരില്‍ 344 വോട്ടര്‍മാര്‍ മാത്രമാണ് പത്തുമണിയോടെ സമ്മതിദായക അവകാശം വിനിയോഗിച്ചത്. ഖാന്‍ സാഹിബ്, ബുദ്ഗാം പ്രദേശങ്ങളില്‍ ആരും വോട്ട് രേഖപ്പെടുത്താനെത്തിയില്ല എന്നതും ശ്രദ്ധേയമാണ്.

സംഘര്‍ഷമുണ്ടായ ചദൂരയില്‍ റീപോളിംഗില്‍ 200 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ചരാരെ ഷെരീഫ് മേഖലയില്‍ പത്തുമണിവരെ രണ്ട് വോട്ടുകളാണ് രേഖപ്പെടുത്തിയത്. അതേസമയം ബീര്‍വാഷില്‍ 142 പേര്‍ വോട്ടുരേഖപ്പെടുത്തി. ഞായറാഴ്ച തിരഞ്ഞെടുപ്പിനിടെ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്നാണ് ചരാരെ ഷെരീഫ്, ചദൂരെ, ബിര്‍വാഷ് എന്നിവ ഉള്‍പ്പെടെ 38 പോളിംഗ് സ്‌റ്റേഷനുകളില്‍ വ്യാഴാഴ്ച വീണ്ടും തിരഞ്ഞെടുപ്പ് നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചത്. ശനിയാഴ്ചയാണ് വോട്ടെണ്ണല്‍.

jammu-and-kashmir

ഞായറാഴ്ച നടന്ന ശ്രീനഗര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 7.4 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ജനങ്ങള്‍ വോട്ട് ചെയ്യുന്നത് തടസ്സപ്പെടുത്താന്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനും പോളിംഗ് ബൂത്തുകളും നശിപ്പിച്ച് രംഗത്തെത്തിയ അക്രമികള്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാനുള്ള വിഘടനവാദികളുടെ ആഹ്വാനം അതേപടി പ്രാവര്‍ത്തികമാക്കുകയായിരുന്നു.

എന്നാല്‍ ഞായറാഴ്ചത്തെ സംഘര്‍ഷങ്ങളില്‍ എട്ട് പ്രതിഷേധക്കാര്‍ മരിച്ചത് കണക്കിലെടുത്ത് കനത്ത സുരക്ഷയിലായിരുന്നു വോട്ടെടുപ്പ് ആരംഭിച്ചത്. രാവിലെ ഏഴുമുതല്‍ വൈകിട്ട് നാലുമണി വരെയായിരുന്നു വോട്ടെടുപ്പ്. തിരഞ്ഞെടുപ്പിനായി സജ്ജീകരിച്ച പോളിംഗ് സ്‌റ്റേഷനുകളിലേയ്ക്ക് ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങളുമായി മാര്‍ച്ച് ചെയ്ത പ്രതിഷേധക്കാര്‍ സുരക്ഷാ സേനയ്ക്ക് നേരെ കല്ലും പെട്രോള്‍ ബോബും എറിഞ്ഞ് സംഘര്‍ഷത്തിന് കൊഴുപ്പേകുകകയായിരുന്നു. ജമ്മു കശ്മീരിന്റെ ചരിത്രത്തിലെ ഏറ്റവും കുറവ് പോളിംഗാണ് ഞായറാഴ്ചത്തെ ശ്രീനഗര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയത്.

1987ലെ തിരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയ 74. 88 ശതമാനം പോളിംഗാണ് കശ്മീരിലെ റെക്കോര്‍ഡ്, 1967ലെയും 2002ലെയും തിരഞ്ഞെടുപ്പില്‍ 50 ശമതാനത്തില്‍ താഴെ മാത്രം പോളിംഗ് ശതമാനമാണ് രേഖപ്പെടുത്തിയതെന്ന് ഫാക്ടലിയെ ഉദ്ധരിച്ച് ക്വിന്റ് ഡോട്ട് കോം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+