സാക്കിര്‍നായിക്കിനെ വളര്‍ത്തിയത് കോണ്‍ഗ്രസിന്റെ മൃദുസമീപനം,രാജീവ് ഗാന്ധി ഫൗണ്ടേഷന് നല്‍കിയത് 50ലക്ഷം
ദില്ലി: വിവാദ മുസ്ലിം പണ്ഡിതന്‍ സാക്കിര്‍ നായിക്ക് ഇന്ത്യയില്‍ വേരുറുപ്പിച്ചതിന് പിന്നില്‍ കോണ്‍ഗ്രസിന്റെ മൃദസമീപനമെന്ന് കണ്ടെത്തല്‍. ഭീകരവാദികള്‍ക്ക് പ്രചോദനമായെന്ന കണ്ടെത്തലിനെ തുടര്‍ന്ന് കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തില്‍ കഴിയുന്ന സാക്കിര്‍ നായിക്കിനെതിരെയുള്ള അന്വേഷണത്തിലാണ് കണ്ടെത്തല്‍.
ധാക്കയിലെ ഹോളി ആര്‍ട്ടിസാന്‍ റസ്‌റ്റോറന്റിലുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്നുള്ള ആരോപണങ്ങളോടെ ഒമ്പതോളം കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണത്തില്‍ കഴിയുന്ന സാക്കിര്‍ നായിക്കിന്റെ സംഘടനയുടെ വെളിപ്പെടുത്തല്‍ ഇസ്ലാമിക് റിസര്‍ച്ച ഫൗണ്ടേഷന്റെ വളര്‍ച്ചയ്ക്ക് കോണ്‍ഗ്രസിന്റെ പിന്തുണ ലഭിച്ചിരുന്നു എന്നതിലേയ്ക്കാണ്.

ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍
രാജീവ് ഗാന്ധി ഫൗണ്ടേഷന് 2011ല്‍ സാക്കിര്‍ നായിക്ക് 50 ലക്ഷം രൂപ നല്‍കിയെന്ന് വെള്ളിയാഴ്ചയാണ് കണ്ടെത്തിയത്. എന്നാല്‍ പണം സ്വീകരിച്ചിട്ടില്ലെന്നാണ് ഫൗണ്ടേഷന്റെ വിശദീകരണം. കുറച്ച് മാസങ്ങള്‍ക്കകം പണം ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് മടക്കിക്കൊടുത്തെന്നും സംഘടന വ്യക്തമാക്കുന്നു.

വക്താവ് പറയുന്നു
സാക്കിര്‍ നായിക്കിന്റെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനില്‍ നിന്ന് സ്വീകരിച്ച പണം തിരികെ സ്വീകരിച്ചിട്ടില്ലെന്നും പണം നല്‍കിയത് രാജീവ് ഗാന്ധി ഫൗണ്ടേഷന് തന്നെയാണെന്നും ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെ വക്താവ് വ്യക്തമാക്കി.

എന്‍ജിഒ
2011ല്‍ രാജീവ് ഗാന്ധി ഫൗണ്ടേഷന് പണം നല്‍കിയ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കി പ്രവര്‍ത്തിക്കുന്ന മറ്റ് എന്‍ജിഒകള്‍ക്കും മെഡിക്കല്‍ രംഗത്തെ ഉന്നതവിദ്യാഭ്യാസത്തിനും, ശസ്ത്രക്രിയകള്‍ക്കും ഇത്തരത്തില്‍ സംഭാവന നല്‍കി വരാറുണ്ടെന്നാണ് ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ വ്യക്തമാക്കുന്നത്.

ട്രസ്റ്റികളില്‍
സോണിയാ ഗാന്ധി മക്കളായ പ്രിയങ്ക, രാഹുല്‍ എന്നിവരാണ് സംഘടനയുടെ സ്ഥാപകാംഗങ്ങള്‍. മുന്‍ പ്രധാനമനത്രി മന്‍മോഹന്‍ സിഗും ട്രസ്റ്റികളില്‍ ഒരാളാണ്.

ഭീകരവാദം
സാക്കിര്‍ നായിക്കിന് ഭീകരവാദവുമായും മറ്റ് മതസ്ഥരെ ഇസ്ലാമിലേക്ക് മാറ്റുന്നതിലും സാക്കിര്‍ നായിക്കിന് പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇത്തരത്തില്‍ സാക്കിര്‍ നായിക്കിനെതിരെയുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയത് ഇതോടൊയാണ് സംഘടനയ്ക്ക് നല്‍കിയ സംഭാവനയെക്കുറിച്ചുള്ള വിവരങ്ങളും പുറത്തുവരുന്നത്.

വിശദീകരണം
എന്നാല്‍ സംഭാവന സ്വീകരിക്കുന്ന സമയത്ത് ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് ഭീകരവാദത്തിന്റെ മുഖം ഉണ്ടായിരുന്നില്ലെന്നും മതംമാറ്റത്തിലുള്ള പങ്ക് വെളിപ്പെട്ടിരുന്നില്ലെന്നുമാണ് പണം സ്വീകരിച്ചതിന് രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ നല്‍കുന്ന വിശദീകരണം.

നിയമപരമായി തടസ്സമില്ല
ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്ടിന് കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് വിദേശ ഫണ്ടുകള്‍ സ്വീകരിക്കുന്നതിന് തടസ്സമില്ല. രാജീവ് ഗാന്ധി ഫൗണ്ടഷനും വിദേശഫണ്ടുകള്‍ സ്വീകരിക്കാന്‍ നിയമപരമായി തടസ്സമില്ല.

സംഘടന
സാക്കിര്‍ നായിക്കിന് വിലക്കേര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെ പണമിടപാടുകളെക്കുറിച്ചുള്ള തിരഞ്ഞെടുത്ത വിവരങ്ങള്‍ മാത്രമാണ് പുറത്തുവിടുന്നതെന്നാണ് സംഘടന വക്താവ് ഉന്നയിക്കുന്ന ആരോപണം.

പ്രശസ്തനായതുകൊണ്ട്
മുസ്ലിങ്ങള്‍ക്കിടയില്‍ പ്രശസ്തനായതുകൊണ്ടാണെന്നും കോണ്‍ഗ്രസിന് 50 ലക്ഷം രൂപ നല്‍കിയത് കൈക്കൂലിയായായാണ് എന്നതുള്‍പ്പെടെയുള്ള ആരോപണങ്ങള്‍ മുന്നോട്ടുവച്ചാണ് സാക്കിര്‍ നായിക്കിന് രാജ്യത്ത് വിലക്കേര്‍പ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കമെന്നും സംഘടന വക്താവ് പറയുന്നു.












Click it and Unblock the Notifications