കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചരിത്രം കുറിക്കാൻ ഐഎസ്ആർഒ; വണ്‍വെബിന്‍റെ 36 ഉപഗ്രഹങ്ങളുമായി എൽവിഎം 3 വിക്ഷേപണം നാളെ

Google Oneindia Malayalam News

ദില്ലി: 36 ഉപഗ്രഹങ്ങൾ വഹിച്ചുകൊണ്ടുള്ള ഐ എസ് ആർ ഒയുടെ എൽ വി എം-3 റോക്കറ്റ് 23 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നും കുതിച്ച് ഉയരും. വിക്ഷേപണത്തിന് മുന്നോടിയായുള്ള കൗണ്ട് ഡൗൺ ശനിയാഴ്ച രാത്രി 12 :07 ന് ആരംഭിക്കും. യു കെ ആസ്ഥാനമായുള്ള ഇന്റർനെറ്റ് സേവനദാതാക്കളായ വൺ വെബ്ബിന്റെ ഉപഗ്രഹങ്ങൾ വഹിച്ച് കൊണ്ടാണ് ഇന്ത്യയുടെ ഏറ്റവും ഭാരമേറിയ റോക്കറ്റായ എൽ വി എം 3 വിക്ഷേപിക്കുന്നത്.

sromovesrocketwith36onewebs

ഐ എസ് ആർ ഒയുടെ വാണിജ്യ വിഭാഗമായ ന്യൂസ്‌പേസ് ഇന്ത്യ ലിമിറ്റഡുമായി കൈകോർത്താണ് വൺവെബ്ബ് വിക്ഷേപണം നടത്തുന്നത്. 5400 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹങ്ങൾ ഒന്നിച്ച് ഭ്രമണപഥത്തിൽ എത്തിക്കുകയാണ് എൽ എം വി ത്രിയിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. ഇതാദ്യമായാണ് ഇത്രയും ഭാരമേറിയ ഉപഗ്രഹം ഇന്ത്യ വിക്ഷേപിക്കുന്നത്. ജി എസ് എൽ വി ശ്രേണിയിൽ നിന്നുള്ള റോക്കറ്റിന്റെ അഞ്ചാമത്തെ വിക്ഷേപമണമാണിത്. 43.5 മീറ്ററാണ് റോക്കറ്റിന്റെ ഉയരം.

ആഗോള വാണിജ്യ വിപണയിൽ എൽവിഎം ത്രീ കടക്കുന്നതിന്റെ ആദ്യ ചുവടുവെപ്പ് കൂടിയാണിത്. ആഗോളതലത്തിൽ അതിവേഗ ലോ-ലേറ്റൻസി ബ്രോഡ്‌ബാൻഡ് ഇന്റർനെറ്റ് കണക്റ്റിവിറ്റി ലഭ്യമാക്കുകയെന്നതാണ് എൽവിഎം ത്രിയൂടെ വിക്ഷേപണത്തിലൂട വൺ വെബ് ലക്ഷ്യം വെയ്ക്കുന്നത്.

ടെലികോം വ്യവസായി സുനിൽ മിത്തലിന്റെ ഭാരതി എന്റർപ്രൈസസ് കമ്പനിയാണ് വൺ വെബിലെ പ്രധാന നിക്ഷേപകർ. 2019 ൽ പ്രോഗ്രാം ആരംഭിച്ചത് മുതൽ ഇതുവരെ 13 വിക്ഷേപണങ്ങളാണ് കമ്പനി നടത്തിയിട്ടുള്ളത്.

ഹിമാചലില്‍ അത്ഭുതം കാട്ടുമോ സിപിഎം: ഒന്നില്‍ നിന്നും കുതിപ്പ് പ്രതീക്ഷിച്ച് നേതൃത്വംഹിമാചലില്‍ അത്ഭുതം കാട്ടുമോ സിപിഎം: ഒന്നില്‍ നിന്നും കുതിപ്പ് പ്രതീക്ഷിച്ച് നേതൃത്വം

'5 വര്‍ഷം ഭരിച്ച മന്ത്രി വീട്ടില്‍ കയറ്റാന്‍ കൊള്ളാത്തവന്‍, അന്തന്മാരായ അണികള്‍ എവിടെ'; സനല്‍കുമാര്‍'5 വര്‍ഷം ഭരിച്ച മന്ത്രി വീട്ടില്‍ കയറ്റാന്‍ കൊള്ളാത്തവന്‍, അന്തന്മാരായ അണികള്‍ എവിടെ'; സനല്‍കുമാര്‍

രാഷ്ട്രീയസമവാക്യങ്ങള്‍ മാറിമറിയുന്നു; മഹാ വികാസ് അഘാഡിയ്ക്ക് വന്‍ വെല്ലുവിളിരാഷ്ട്രീയസമവാക്യങ്ങള്‍ മാറിമറിയുന്നു; മഹാ വികാസ് അഘാഡിയ്ക്ക് വന്‍ വെല്ലുവിളി

English summary
ISR to make history; LVM 3 launch with 36 satellites of OneWeb on 23rd
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X