'50,000 രൂപ കരുതുന്നത് അസ്വാഭാവികമൊന്നുമല്ല, ഏത് അന്വേഷണത്തിനും തയ്യാർ'; ജയറാം രമേശ്
കോൺഗ്രസ് നേതാവും രാജ്യസഭ എംപിയുമായ മനു അഭിഷേക് സിങ്വിയുടെ സീറ്റിൽ നോട്ട് കണ്ടെത്തിയ സംഭവത്തിൽ പ്രതികരിച്ച് മുതിർന്ന നേതാവ് രമേശ് ചെന്നിത്തല. 50,000 രൂപ കൈയ്യിൽ കരുതുന്നത് അസ്വാഭാവികമോ സംശാസ്പദമോ അല്ല, ബിജെപി എംപിമാരടക്കം അത്രയും തുക പാർലമെന്റി്ൽ കൊണ്ടുവരാറുണ്ട്, ജയറാം രമേശ് പറഞ്ഞു.
'എന്റെ സഹപ്രവർത്തകൻ മനു അഭിഷേക് സിങ്വിയുടെ പേരിലാണ് ഇപ്പോൾ ആരോപണം ഉയർന്നിരിക്കുന്നത്. അദ്ദേഹത്തിന്റെ പേര് വലിച്ചിഴക്കുന്നത് തികച്ചും തെറ്റായ കാര്യമാണ്. വീട് പരിശോധിച്ചത് ആറ് മണക്ക് ശേഷമാണ്. എവിടെ നിന്നാണ് അത് വന്നത്? അക്കാര്യങ്ങൾ അന്വേഷിക്കൂ, അപ്പോൾ കാര്യങ്ങളിൽ വ്യക്ത വരും', അദ്ദേഹം പറഞ്ഞു. ഞങ്ങൾ അന്വേഷണത്തിൽ നിന്നും ഒളിച്ചോടിപോകാൻ ഉദ്ദേശിക്കുന്നത്. വേണമെങ്കിൽ ജോയിന്റെ പാർലമെന്ററി കമ്മറ്റി തന്നെ അന്വേഷിക്കട്ടെ. ഇത് സർക്കാരിന്റെ ഗൂഢാലോചനയാണ്',ജയറാം രമേശ് ആരോപിച്ചു.

'ബി ജെ പി നേതാക്കളോടടക്കം ഞാൻ സംസാരിച്ചിട്ടുണ്ട്. അവരെല്ലാം കൈയ്യിലുണ്ടായിരുന്ന 50,000 രൂപ കൈയ്യിലുണ്ടെന്ന് എന്നെ കാണിച്ച് തന്നു. ഒരാളുടെ പോക്കറ്റിൽ 50,000 രൂപ ഉണ്ടെങ്കിൽ അതിൽ അതിശയിക്കാൻ തക്കതൊന്നുമില്ല', അദ്ദേഹം പറഞ്ഞു. അതേസമയം ഇത്രയും ഭീമമായ തുക താൻ പാർലമെന്റിലേക്ക് കൊണ്ടുപോകാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പാർലമെന്റിലെ സീറ്റ് നമ്പർ 222ന് സമീപത്ത് നിന്നും പണം കണ്ടെത്തിയെന്നാണ് രാജ്യസഭ ചെയർപേഴ്സൺ ജഗദീപ് ധൻകർ ഇന്ന് വ്യക്തമാക്കിയത്. മനു അഭിഷേക് സിംഗ്വിയുടെ സീറ്റാണിത്. വിഷയത്തിൽ അദ്ദേഹം അന്വേഷണം പ്രഖ്യാപിച്ചു. അതേസമയം 50,000 രൂപ കണ്ടെത്തി എന്ന ആരോപണം സിംഗ്വി നിഷേധിച്ചു. താൻ വെറും 500 രൂപ മാത്രം സഭയിലേ്ക്ക് കൊണ്ടുപോകുന്ന വ്യക്തിയാണെന്നും കണ്ടെത്തിയ പണത്തെ കുറിച്ച് യാതൊരു അറിവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
'രാജ്യസഭയിലേക്ക് ഞാൻ വെറും 500 രൂപ മാത്രമാണ് കൊണ്ടുപോയത്. ഇത് ഞാൻ ആദ്യമായാണ് കേൾക്കുന്നത്. 12.57 ഓടെയാണ് ഞാൻ രാജ്യസഭയിൽ എത്തിയത്. സഭ 1 മണിക്ക് പിരിഞ്ഞു, 1.30 വരെ ഞാൻ കാന്റീനിൽ ഇരിക്കുകയായിരുന്നു. അന്വേഷണം നടക്കട്ടെ', അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications