ഗവര്‍ണര്‍ ആദ്യം പളനിസ്വാമിയെ വിളിക്കുമോ അതോ പനീര്‍ശെല്‍വത്തെയോ? എന്താണ് ഗവര്‍ണറുടെ മനസ്സിലിരുപ്പ് !!

  • By: അനാമിക
Subscribe to Oneindia Malayalam

ചെന്നൈ: അനധികൃതസ്വത്ത് സമ്പാദനക്കേസില്‍ ശശികലയെ ശിക്ഷിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി വന്നതോടെ കാര്യങ്ങള്‍ എളുപ്പമായെന്നു കരുതിയ പനീര്‍ശെല്‍വത്തിന് തെറ്റി. താന്‍ ജയിലില്‍ പോയാലും തന്റെ വിശ്വസ്തരെ വെച്ച് ഭരണം പിടിക്കാനുള്ള നീക്കങ്ങളിലാണ് ശശികല നടരാജന്‍.

ശശികലയെ ജയലളിത കൂടെത്താമസിപ്പിച്ചിരുന്നത് എന്തിന്..?? ഇത് സുപ്രീം കോടതി കണ്ടെത്തിയത്..!!

ശശികലയുടെ വിശ്വസ്തനായ എടപ്പാടി കെ പളനിസ്വാമിയെയാണ് പനീര്‍ശെല്‍വത്തെ പൂട്ടാന്‍ ശശികല നിയോഗിച്ചിരിക്കുന്നത്. ഇന്നലെ പളനിസ്വാമി സര്‍ക്കാരുണ്ടാക്കാനുള്ള അവകാശവാദം ഉന്നയിച്ച് ഗവര്‍ണറെ കാണുകയും ചെയ്തു. എന്നാല്‍ ഗവര്‍ണര്‍ തീരുമാനമെടുക്കാന്‍ ഇനിയും എന്തിനാണ് വൈകിക്കുന്നത് എന്ന ചോദ്യമാണ് ഉയരുന്നത്.

കരുക്കൾ നീക്കി ശശികല

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ വിധി വരുന്നതിന് മുന്‍പേ മുഖ്യമന്ത്രി പദം ഏറ്റെടുക്കാന്‍ ശശികല കരുക്കള്‍ നീക്കിയിരുന്നു. പക്ഷേ ഫലം കണ്ടില്ല. ശശികല സമര്‍പ്പിച്ച ഒപ്പുകള്‍ വ്യാജമാണെന്ന് പരാതി ഉയര്‍ന്നു. ഗവര്‍ണര്‍ തീരുമാനം വൈകിപ്പിച്ചു.

ഇനി സാധ്യത അവശേഷിക്കുന്നില്ല

സുപ്രീംകോടതി വിധി വന്നതോടെ ശശികലയ്ക്ക് ഇനി സാധ്യതകള്‍ അവശേഷിക്കുന്നില്ല. പക്ഷേ എഐഎഡിഎംകെയുടെ പുതിയ നിയമസഭാ കക്ഷി നേതാവായ എടപ്പാടി പളനിസ്വാമി തനിക്ക് 123 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെടുന്നുണ്ട്.

തീരുമാനം പറയാതെ ഗവർണർ

ഈ അവകാശവാദം ഉന്നയിച്ച് പളനിസ്വാമി ഗവര്‍ണറെ കാണുകയും പിന്തുണയ്ക്കുന്ന എംഎല്‍എമാര്‍ ഒപ്പിട്ട രേഖ ഹാജരാക്കുകയും ചെയ്തിരുന്നു. പക്ഷേ ഗവര്‍ണര്‍ ഇനിയും തീരുമാനം പ്രഖ്യാപിച്ചിട്ടില്ല.

തീരുമാനം ഉടൻ

അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി അടക്കമുള്ള നിയമവിദഗ്ദരോട് ഗവര്‍ണര്‍ നിയമോപദേശം തേടുമെന്നാണ് അറിയുന്നത്. അതിന് ശേഷം ഇന്നോ നാളെയോ ആയി തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. രണ്ട് ദിവസത്തിനകം തമിഴ്‌നാടിന് ഒരു സ്ഥിരം മുഖ്യമന്ത്രിയുണ്ടാകുമെന്ന് മുകുള്‍ റോത്തഗി പറയുന്നു.

തീരുമാനം കാത്ത്

123 എംഎല്‍എമാര്‍ കൂടെയുണ്ടെന്ന് അവകാശപ്പെടുന്ന പളനിസ്വാമിയെ ആണോ അതോ കാവല്‍മുഖ്യമന്ത്രി പനീര്‍ശെല്‍വത്തെയാണോ ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു ആദ്യം ഭൂരിപക്ഷം തെളിയിക്കാന്‍ വിളിക്കുക. ഗവര്‍ണറുടെ തീരുമാനം കാത്തിരിക്കുകയാണ് തമിഴ്‌നാട് ഒന്നടങ്കം.

ഒപിഎസിനെ വിളിക്കാം

വേണമെങ്കില്‍ ഗവര്‍ണര്‍ക്ക് പനീര്‍ശെല്‍വത്തെ തന്നെ ആദ്യം വിളിക്കാവുന്നതാണ്. എന്തെന്നാല്‍ പനീര്‍ശെല്‍വം ഇപ്പോഴും തമിഴ്‌നാടിന്റെ കാവല്‍ മുഖ്യമന്ത്രിയാണ്. അദ്ദേഹത്തിന് ഒരു മുഖ്യമന്ത്രിയുടെ എല്ലാ അവകാശങ്ങളും ഉണ്ടെന്നത് തന്നെ ന്യായം.

പളനിസ്വാമിയെയും വിളിക്കാം

എഐഎഡിഎംകെ നിയമസഭാകക്ഷി നേതാവ് ഇപ്പോള്‍ പളനിസ്വാമിയാണ് എന്നത് കൊണ്ട് ആ സാധ്യതയും തള്ളിക്കളയാനാവില്ല. മാത്രമല്ല ഭൂരിപക്ഷ എംഎല്‍എമാരുടെ ഒപ്പിട്ട രേഖ ഗവര്‍ണര്‍ക്ക് പളനിസ്വാമി സമര്‍പ്പിച്ചിട്ടുമുണ്ട്. നിശ്ചിത സമയത്തിനുള്ളില്‍ ഈ പിന്തുണ സഭയില്‍ തെളിയിക്കാന്‍ ഗവര്‍ണര്‍ക്ക് ആവശ്യപ്പെടാം.

രഹസ്യ വോട്ടുമാകാം

മറ്റൊരു വഴി ഗവര്‍ണര്‍ക്ക് മുന്നിലുള്ളത് എംഎല്‍എമാരോട് രഹസ്യബാലറ്റ് വഴി പിന്തുണ രേഖപ്പെടുത്താന്‍ ആവശ്യപ്പെടുക എന്നുള്ളതാണ്. കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണ ലഭിക്കുന്നയാളെ ഗവര്‍ണര്‍ക്ക് സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കാം.

ഭൂരിപക്ഷം സഭയിൽ തെളിയിക്കണം

എംഎല്‍എമാരുമായി സംസാരിച്ച് മാത്രം വിധിയെഴുതാന്‍ ഗവര്‍ണര്‍ക്ക് സാധ്യമല്ല. ഭൂരിപക്ഷം സഭയില്‍ തെളിയിച്ചേ പറ്റൂ. എന്നാല്‍ ആര്‍ക്കും ഭൂരിപക്ഷം തെളിയിക്കാനാവാതെ വന്നാല്‍ ഗവര്‍ണര്‍ക്ക് രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്യാം.

English summary
Who will be Governor choosing first to prove majority in Assembly.
Please Wait while comments are loading...