കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയെ മാറ്റണം, അദ്വാനിയോ ജെയ്റ്റ്‌ലിയോ പ്രധാനമന്ത്രിയാവണം, ആവശ്യം രാഷ്ട്രപതിയോടാണ്

നിലവില്‍ കേന്ദ്രം ഭരിക്കുന്നത് ദേശീയ സര്‍ക്കാരല്ല. ദേശീയ സര്‍ക്കാര്‍ വരണമെങ്കില്‍ എല്‍ കെ അദ്വാനിയേയോ അരുണ്‍ ജെയ്റ്റ്‌ലിയേയോ രാജ്‌നാഥ് സിങിനെയോ പ്രധാനമന്ത്രിയാക്കണമെന്നും മമത പറഞ്ഞു.

  • By Ashif
Google Oneindia Malayalam News

ദില്ലി: നോട്ട് നിരോധനത്തിലൂടെ രാജ്യത്തെ പിന്നോട്ടടിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മാറ്റണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമതാ ബാനര്‍ജി രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു. നിലവില്‍ കേന്ദ്രം ഭരിക്കുന്നത് ദേശീയ സര്‍ക്കാരല്ല. ദേശീയ സര്‍ക്കാര്‍ വരണമെങ്കില്‍ മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അദ്വാനിയേയോ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയേയോ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിനെയോ പ്രധാനമന്ത്രിയാക്കണമെന്നും മമത പറഞ്ഞു.

ചിട്ടി അഴിമതി കേസില്‍ തൃണമൂല്‍ നേതാക്കളെ സിബിഐ അറസ്റ്റ് ചെയ്തതില്‍ മമതക്ക് കടുത്ത അമര്‍ഷമുണ്ട്. രാഷ്ട്രീയ പക തീര്‍ക്കാന്‍ മോദി സിബിഐയെ ഉപയോഗിക്കുകയാണെന്നാണ് അവരുടെ ആരോപണം. നരേന്ദ്ര മോദിയില്‍ നിന്നു രാജ്യത്തെ രക്ഷിക്കണമെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയോട് മമത ആവശ്യപ്പെട്ടു.

പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിക്കണം

മോദിക്ക് രാജ്യത്തെ നയിക്കാനാവില്ല. അദ്ദേഹം രാജിവയ്ക്കണം. ദേശീയ സര്‍ക്കാര്‍ രൂപീകരിക്കണം. ഭിന്നതകള്‍ മാറ്റിവച്ച് എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒരുമിച്ച് രാജ്യത്തെ രക്ഷിക്കാന്‍ മുന്നോട്ട് വരണമെന്നും മമത ആവശ്യപ്പെട്ടു. നോട്ട് നിരോധനം പ്രഖ്യാപിച്ച നവംബര്‍ എട്ടിന് ശേഷം രാജ്യം താല്‍ക്കാലിക സാമ്പത്തിക മാന്ദ്യത്തിലാണെന്ന് രാഷ്ട്രപതി കഴിഞ്ഞിദിവസം അഭിപ്രായപ്പെട്ടിരുന്നു.

മോദി പിന്തുടരുന്നത് പകവീട്ടല്‍ നയം

ഇത്രയും പകവീട്ടുന്ന സര്‍ക്കാര്‍ കേന്ദ്രം ഭരിക്കുന്നത് ഞാന്‍ ആദ്യമായാണ് കാണുന്നത്. ആസൂത്രണ കമ്മീഷന്‍ ഉള്‍പ്പെടെയുള്ള എല്ലാ സുപ്രധാന സ്ഥാപനങ്ങളും ഇല്ലാതാക്കി. രാജ്യത്തിന്റെ നട്ടെല്ല് തകര്‍ത്തിരിക്കുകയാണ് മോദി. നോട്ട് നിരോധനം മൂലം പശ്ചിമബംഗാളിന് 5500 കോടി രൂപയുടെ നഷ്ടമാണുണ്ടായിരിക്കുന്നതെന്നും മമത കുറ്റപ്പെടുത്തി.

ഇരിക്കുന്ന കൊമ്പാണ് മോദി മുറിച്ചത്

തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളെ സിബിഐയെ ഉപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ ഇല്ലാതാക്കുകയാണ്. നോട്ട് നിരോധനത്തിനെതിരായ തന്റെ പ്രതിഷേധമാണ് കേന്ദ്രം തൃണമൂലിനെതിരേ തിരിയാന്‍ കാരണം. ഇരിക്കുന്ന കൊമ്പാണ് മോദി മുറിച്ചതെന്നും മമതാ ബാനര്‍ജി പറഞ്ഞു.

മമതയുടെ കാരുണ്യത്തിലല്ല മോദി പ്രധാനമന്ത്രിയായത്

മമതക്കെതിരേ ബിജെപി രംഗത്തെത്തി. ഭരണഘടനയെ കുറിച്ച് നല്ല ബോധ്യമുള്ള ഒരു വ്യക്തി ഭരണഘടനക്ക് വിരുദ്ധമായി സംസാരിക്കുന്നത് ശരിയല്ലെന്നായിരുന്നു പശ്ചിമബംഗാള്‍ ബിജെപി ഉപാധ്യക്ഷന്‍ ജയ് പ്രകാശ് മജുംദാറിറിന്റെ പ്രതികരണം. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലൂടെയാണ് എന്‍ഡിഎ അധികാരത്തിലെത്തിയതും മോദി പ്രധാനമന്ത്രിയായതും. അല്ലാതെ മമതാ ബാനര്‍ജിയുടെ കാരുണ്യം കൊണ്ടല്ലെന്നും മജുംദാര്‍ പറഞ്ഞു.

English summary
West Bengal Chief Minister Mamata Banerjee's attack on Prime Minister Narendra Modi's demonetization drive today featured a new demand - that he should quit and make way for a "national government" to be headed by senior BJP leader LK Advani or Finance Minister Arun Jaitley or Home Minister Rajnath Singh.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X