Get Updates
Get notified of breaking news, exclusive insights, and must-see stories!

നിയമസഭ തിരഞ്ഞെടുപ്പല്ല; പ്രശാന്തിന്റെ ലക്ഷ്യം മറ്റൊന്ന് കൂടിക്കാഴ്ചയിൽ നടന്നത്...കോൺഗ്രസിന് ഗുണം ചെയ്യുമോ?

ദില്ലി;ഇക്കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ പഞ്ചാബ് മുഖ്യമന്ത്രിയുടെ ഉപദേശക സ്ഥാനം രാജിവച്ചതോടെ ദേശീയ രാഷ്ട്രീയത്തിൽ വീണ്ടും ചർച്ചകൾ ചൂട് പിടിച്ചരിക്കുകാണ്. പ്രശാന്ത് കോൺഗ്രസിൽ ചേരുമെന്നും എഐസിസിയിൽ നിർണ്ണായക പദവി ലഭിക്കുമെന്നുമുള്ള സൂചനകൾക്കിടെയായിരുന്നു നിർണായക നീക്കം. ഉത്തർപ്രദേശ് , ഉത്തരാഖണ്ഡ്, ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിൽ പ്രശാന്ത് പാർട്ടിയിൽ എത്തുമെന്നും തിരഞ്ഞെടുപ്പിനായി കോൺഗ്രസിന് വേണ്ടി തന്ത്രമൊരുക്കുമെന്നും കണക്കാക്കപ്പെട്ടുന്നുണ്ട്.എന്നാൽ പ്രശാന്തോ അദ്ദേഹത്തിലൂടെ കോൺഗ്രസോ ലക്ഷ്യം വെയ്ക്കുന്നത് വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് അല്ലെന്ന സൂചനയാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്നത്. ഏറ്റവും പുതിയ വിവരങ്ങളിലേക്ക്

അതീവ ഗ്ലാമറസായി ബിഗ് ബോസ് താരം ഏഞ്ചല്‍ തോമസ്; വൈറലായി ചിത്രങ്ങള്‍

1

ഗാന്ധി കുടുംബവുമായി (സോണിയ, രാഹുൽ , പ്രിയങ്ക) ഇതിനോടകം തന്നെ നിരവധി തവണ പ്രശാന്ത് കിഷോർ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രാഹുൽ ഗാന്ധിയെ മാത്രം മൂന്നിലേറെ തവണ പ്രശാന്ത് കണ്ടുവെന്നാണ് റിപ്പോർട്ടുകൾ. ദേശീയ തലത്തിൽ വൻ തിരിച്ചുവരവിന് ഒരുങ്ങുകയാണ് കോൺഗ്രസ്. പൊതുതിരഞ്ഞെടുപ്പിന്റെ സെമി ഫൈനലെന്ന് വിശേഷിപ്പിക്കുന്ന യുപി ഉൾപ്പെടെയുള്ള നിയമസഭ തിരഞ്ഞെടുപ്പിലേക്ക് പാർട്ടിക്ക് വേണ്ടി തന്ത്രം മെനയുന്നതിനാണ് കോൺഗ്രസ്-രാഹുൽ കൂടിക്കാഴ്ച എന്നാണ് വിലയിരുത്തപ്പെട്ടത്.

2

തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ പഞ്ചാബിൽ മാത്രമാണ് കോൺഗ്രസിന് ഭരണം ഉളളത്. യുപിയിൽ നഷ്ടപ്രതാപം തിരിച്ച് പിടിക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. ഒപ്പം മോദിയുടെ ഗുജറാത്തിൽ ശക്തമായ പ്രവർത്തനം കാഴ്ചവെച്ചാൽ തിരിച്ചുവരവിന് സാധ്യമാകുമെന്ന് കോൺഗ്രസ് കരുതുന്നത്. ഇത്തരത്തിൽ അനുകൂല സാഹചര്യങ്ങൾ നിലനിൽക്കെ ഭരണം പിടിക്കാൻ പ്രശാന്തിനെ ചുമതലപ്പെടുത്തിയേക്കുമെന്നും കരുതപ്പെട്ടിരുന്നു.

3

എന്നാൽ പ്രശാന്ത് കിഷോറിന്റെ ലക്ഷ്യം അടുത്തവർഷം നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് അല്ലെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന സൂചനയെന്ന് മുതിർന്ന പത്രപ്രവർത്തകൻ റഷീദ് ക്വാദ്വിയയുടെ ലേഖനത്തിൽ പറയുന്നു. ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് കോൺഗ്രസിനെ അടിമുടി ഉടച്ച് വാർക്കുകയെന്നതാണ് പ്രശാന്ത് മുന്നോട്ട് വെച്ച പ്രധാന നിർദ്ദേശം എന്നും ലേഖനത്തിൽ പറയുന്നു.

4

2019 ലെ ലോക്സഭ തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ സമീപ കാലത്ത് കനത്ത പരാജയങ്ങളാണ് കോൺഗ്രസ് നേരിട്ട് കൊണ്ടിരിക്കുന്നത്. പാർട്ടിയിലെ എംഎൽഎമാർ ദിനം പ്രതിയെന്നോണമാണ് ബിജെപി ഉൾപ്പെടയുള്ള പാർട്ടികളിലേക്ക് ചേക്കേറുന്നത്.ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തർ പോലും പാർട്ടി വിടുന്നുവെന്നത് കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. കോൺഗ്രസ്സ് അതിന്റെ പ്രത്യയശാസ്ത്രവും സംഘടന പ്രവർത്തനവും പ്രവർത്തകരും കാരണമാണ് 136 വർഷത്തിലേറെ അഭിവൃദ്ധിപ്പെട്ടത്. വരും ദശകങ്ങളിൽ നിലനിൽക്കുന്നതിനും ഒരു തിരിച്ച് വരവിന് സാഹചര്യം ഒരുങ്ങുന്നതിനുമായി അവ പുനനിർമ്മിക്കപ്പെടേണ്ടതുണ്ടെന്നും പ്രശാന്ത് പറഞ്ഞതായി ലേഖനത്തിൽ പറയുന്നു.

5

അതിനായി നിയമസഭ തിരഞ്ഞെടുപ്പ് വിജയമല്ല മറിച്ച് പാർട്ടിയെ പൊളിച്ചെഴുതുന്നതിനാണ് ഇപ്പോൾ അടിയന്തര ശ്രദ്ധ പതിപ്പിക്കേണ്ടത്. വിപുലയമായ അഴിച്ചുപണി തന്നെ വേണമെന്നും പ്രശാന്ത് നിർദ്ദേശിച്ചിട്ടുണ്ടത്രേ. തിരഞ്ഞെടുപ്പിന് സ്ഥാനാർത്ഥികളെ നിർണയിക്കുന്നതിനായി പ്രത്യേക സംവിധാനം, സഖ്യരൂപീകരണം സംബന്ധിച്ച് തിരുമാനം എടുക്കുന്നതിനും ധനസമാഹരണത്തിനുമെല്ലാം പ്രത്യേക സമിതികൾ എന്നിവയെ കുറിച്ച് പ്രശാന്ത് സോണിയ ഗാന്ധിയോട് ചർച്ച നടത്തിക്കഴിഞ്ഞുവെന്നാണ് വിവരം. മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കൂടിയായ കമൽനാഥിനും ഈ ചർച്ചകളെ കുറിച്ച് അറിയാമെന്നാണ് റിപ്പോർട്ടുകൾ. അദ്ദേഹത്തിന് ദേശീയ തലത്തിൽ പ്രധാന ഉത്തരവാദിത്തം നൽകിയേക്കുമെന്നുള്ള റിപ്പോർട്ടുകളും ഉണ്ട്.

6

ഗാന്ധി കുടുംബവുമായി അടുത്ത ബന്ധമുള്ള നേതാവാണ് കമൽനാഥ്. ജി-23 നേതാക്കളുമായും അദ്ദേഹത്തിന് ബന്ധമുണ്ട്. അതിനാൽ പാർട്ടിയുടെ വർക്കിങ് പ്രസിഡന്റായി കമൽനാഥിനെ നിയമിച്ചേക്കുമെന്ന സൂചനകൾ നേരത്തേ ഉണഅടായിരുന്നു. അതേസമയം കിഷോർ നിരവധി എഐസിസി ഭാരവാഹികൾ, പ്രാദേശിക സത്രാപ്പുകൾ, യുവ നേതാക്കൾ എന്നിവരുമായി ചർച്ച നടത്തിയതായും റിപ്പോർട്ടുകൾ ഉണ്ട്. അവരിൽ പത്തിൽ എട്ട് പേരും അദ്ദേഹത്തിന്റെ പാർട്ടി പ്രവേശം കോൺഗ്രസിന് ഗുണകരമാകുമെന്ന് കണക്ക് കൂട്ടുന്നു.

7

അതേസമയം പ്രശാന്തിന്റെ വരവ് ഗുണകരമാകുമെന്ന് മുതിർന്ന നേതാക്കളും അഭിപ്രായപ്പെട്ടതായാണ് വിവരം. നേരത്തേ പ്രശാന്തിന്റെ നിർദ്ദേശങ്ങൾ സംബന്ധിച്ച് എ കെ ആന്റണി, മല്ലികാർജുൻ ഖാർഗെ, അംബിക സോണി എന്നിവരുമായി ചർച്ച നടത്തിയിരുന്നു.
അനുകൂല മറുപടിയാണ് പലരിൽ നിന്നും ലഭിച്ചതെന്നാണ് റിപ്പോർട്ടുകൾ. 2024 ൽ ബിജെപിക്കെതിരെ വിശാല പ്രതിപക്ഷ ഐക്യത്തിനായുള്ള ശ്രമം ശക്തമാക്കിയിരിക്കുകയാണ് കോൺഗ്രസ്. കഴിഞ്ഞ ദിവസം രാഹുൽ വിവിധ പാർട്ടികളിൽ നിന്നുള്ള എംപിമാർക്കായി നടത്തിയ ചായ സത്കാരം ഇതിന്റെ ഭാഗമായിട്ടാണെന്നാണ് വിലയിരുത്തപ്പെടുന്നത്. മമതാ ബാനർജി, ശരദ് പവാർ, എം.കെ. സ്റ്റാലിൻ, ഉദ്ധവ് താക്കറെ, അഖിലേഷ് യാദവ്, ഹേമന്ത് സോറൻ, ജഗൻ മോഹൻ റെഡ്ഡി തുടങ്ങി മറ്റ് രാഷ്ട്രീയ പാർട്ടികളിലെ പ്രമുഖരുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാവാണ് 'പികെ' അദ്ദേഹത്തിന്റഎ ഇത്തരം ബന്ധങ്ങൾ കൂടി കോൺഗ്രസ് ലക്ഷ്യത്തിന് ഗുണം ചെയ്യുമെന്നാണ് നേതാക്കളുടെ നിലപാട്.
അതേസമയം സമവായത്തിലൂടെയാകും അന്തിമ തിരുമാനം കൈക്കൊള്ളുക.

8

രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഗുജറാത്ത്, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, മഹാരാഷ്ട്ര, ആസാം, ഹരിയാന, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ബിജെപിയുമായി നേരിട്ട് മത്സരിക്കുന്ന കോൺഗ്രസ് ഇല്ലാതെ പ്രതിപക്ഷ ഐക്യം സാധ്യമാകില്ലെന്നാണ് പ്രശാന്ത് കിഷോറിന്റെ കാഴ്ചപ്പാട്. അതേസമയം കോൺഗ്രസ് പ്രതിനിധിയി പ്രതിപക്ഷ പാർട്ടികളെ ഐക്യത്തിലെത്തിക്കാൻ പ്രശാന്തിന് സാധിക്കുമോയെന്ന ചോദ്യവും നിർണായകമാണെന്നും ലേഖനത്തിൽ പറയുന്നു.

9

അതേസമയം പ്രശാന്തിന്റെ പാർട്ടിക്കുള്ളിലെ 'കൈകടത്തലുകൾ' മുതിർന്ന നേതാക്കൾ അംഗീകരിക്കുമോയെന്ന ചോദ്യവും നിലനിൽക്കുന്നുണഅട്. പൊളിച്ചെഴുത്തിൽ മുതിർന്ന നേതാക്കൾ തഴയപ്പെട്ടാൽ ഇവരും പ്രശാന്തിനെതിരെ രംഗത്തെത്തിയേക്കും. രാഷ്ട്രീയ നേതാവെന്ന നിലയിൽ പ്രശാന്തിന് എത്രത്തോളം വിജയിക്കാൻ സാധിക്കുമെന്ന ചോദ്യവും പ്രസക്തമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+