കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെജ്രിവാളിനെ അഭിനന്ദിച്ചത് പാകിസ്താന്‍ ഐസ്‌ഐ അല്ല, വ്യാജന്‍!!!

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: ദില്ലി നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിയേയും കോണ്‍ഗ്രസിനേയും നിശേഷം ഇല്ലാതാക്കി ആം ആദ്മി പാര്‍ട്ടി പാര്‍ട്ടി ജയിച്ചപ്പോള്‍ ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്ന് അഭിനന്ദനം വന്നു. അതിനിടെ പാകിസ്താന്‌റെ ചാര സംഘടനയായ ഐഎസ്‌ഐയും കെജ്രിവാളിനെ അഭിനന്ദിച്ചു എന്ന് വാര്‍ത്തകള്‍ പുറത്ത് വന്നു.

ഇന്ത്യയില്‍ ഭീകരാക്രമണങ്ങള്‍ നടത്തുന്നവരാണ് ഐഎസ്‌ഐ എന്നാണ് പൊതുവെയുള്ള ധാരണ. പാകിസ്താന്റെ ചാര സംഘടനയാണ് ഇത്. അങ്ങനെയുള്ളവര്‍ കെജ്രിവാളിനെ അഭിനന്ദിച്ചാല്‍ ദേശ സ്‌നേഹികള്‍ക്ക് വെറുതേയിരിക്കാന്‍ പറ്റുമോ?

Arvind Kejriwal

ട്വിറ്ററില്‍ ഐഎസ്‌ഐ പാകിസ്താന്‍ എന്ന അക്കൗണ്ടില്‍ നിന്നാണ് ആം ആദ്മി പാര്‍ട്ടിയേയും അരവിന്ദ് കെജ്രിവാളിനേയും അഭിനനദിച്ചു കൊണ്ടുള്ള ട്വീറ്റ് വന്നത്. കെജ്രിവാളിന് എല്ലാ ആശംകളും നേരുന്നു. ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി നല്ല കാര്യങ്ങള്‍ ചെയ്യൂ എന്നൊക്കെ ആയിരുന്നു ട്വീറ്റില്‍.

ISI Pak twitter

സംഭവം എന്തായാലും വിവാദമായി. വെറും മൂന്ന് സീറ്റില്‍ ഒതുങ്ങേണ്ടി വന്ന മോദി-ബിജെപി ഭക്തര്‍ ഈ ഐഎസ്‌ഐ ട്വീറ്റുമായി കെജ്രിവാളിനെതിരെ രംഗത്ത് വരികയും ചെയ്തു. എന്നാല്‍ ശരിക്കും ഇത് ഐഎസ്‌ഐയുടെ ട്വിറ്റര്‍ അക്കൗണ്ട് തന്നെയാണോ...?

ഇന്ത്യയുടെ റോ, അമേരിക്കയുടെ സിഐഎ, ഇസ്രായേലിന്റെ മൊസാദ് എന്നിവയെ പോലെ പാകിസ്താന്റെ രഹസ്യാന്വേഷണ സംഘടനയാണ് ഐഎസ്‌ഐ. ഇവര്‍ ട്വിറ്ററില്‍ ഒരു അക്കൗണ്ട് തുറക്കുമെന്ന് വിശ്വസിക്കുന്നത് തന്നെ അബദ്ധമാണ്. അത് മാത്രമല്ല, ഇന്ത്യക്കെതിരെ യുദ്ധത്തിന് നേതൃത്വം നല്‍കുന്ന ഐഎസ്‌ഐയുടെ ട്വിറ്ററിനെ ഫോളോ ചെയ്യുന്നവരില്‍ ഇന്ത്യാക്കരും ഇഷ്ടം പോലെ ഉണ്ട്.

ഇതു മാത്രമല്ല. പാകിസ്താന്റെ അത്രയും പ്രധാനപ്പെട്ട ചാര സംഘടനക്ക് ട്വിറ്ററില്‍ ആകെയുള്ളത് 511 ഫോളോവേഴ്‌സ് മാത്രം. ഇതോടെ കാര്യങ്ങള്‍ വ്യക്തമായില്ലേ.

English summary
Its not ISI who congratulated Arvind Kejriwal through Twitter.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X