പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിച്ചു: ഒരാൾ കൊല്ലപ്പെട്ടു, തിരിച്ചടിച്ച് ഇന്ത്യൻ സൈന്യം
രാവിലെ 6.30ഓടെ തന്നെ പ്രകോപനമില്ലാതെ പാക് സൈന്യം വെടിയുതിർക്കുകയായിരുന്നുവെന്ന്
ശ്രീനഗർ: ജമ്മു കശ്മീർ അതിർത്തിയിൽ പാക് പ്രകോപനത്തില്‍ ഒരാൾ മരിച്ചു. നിയന്ത്രണ രേഖയിൽ നൗഷെര സെക്ടറിലാണ് പാക് സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ച് ആക്രമണം നടത്തിയത്. ജമ്മു കശ്മീർ സ്വദേശിയാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ആക്രമണത്തിന് ഇന്ത്യൻ സൈന്യം ശക്തമായ തിരിച്ചടി നൽകി. രാവിലെ 6.30ഓടെ തന്നെ പ്രകോപനമില്ലാതെ പാക് സൈന്യം വെടിയുതിർക്കുകയായിരുന്നുവെന്ന് സൈന്യം വ്യക്തമാക്കി. ചെറിയ ആയുധങ്ങളും ഓട്ടോമാറ്റിക് തോക്കുകളും ഉപയോഗിച്ചായിരുന്നു ആക്രമണം.
പാക് സൈന്യത്തിന്‍റെ ആക്രമണത്തിന് തിരിച്ചട നല്‍കിയെന്ന് പ്രതിരോധ വക്താവ് ലഫ് കേണല്‍ മനീഷ് മെഹ് റ പറഞ്ഞു. ശനിയാഴ്ച ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ നിയന്ത്രണ രേഖയ്ക്ക് സമീപത്തും പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ആക്രമണം നടത്തിയിരുന്നു. ജമ്മു കശ്മീരില്‍ സംഘര്‍ഷമുണ്ടാക്കുന്നതിനായി ആയുധധാരികളായ ഭീകരരെ അതിര്‍ത്തി കടക്കാന്‍ സഹായിക്കുന്നതിന് വേണ്ടിയാണ് ആക്രമണം നടത്തുന്നതെന്നാണ് ഇന്ത്യന്‍ പ്രതിരോധ വൃത്തങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.

വെള്ളിയാഴ്ച പാകിസ്താന്‍റെ ബോര്‍ഡര്‍ ആക്ഷന്‍ ഫോഴ്സ് നടത്തിയ ആക്രമണത്തില്‍ പൂഞ്ചിലെ ഖാരി കര്‍മാറ മേഖലയില്‍ രണ്ട് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഇന്ത്യ നല്‍കിയ തിരിച്ചടിയില്‍ ഒരു ബാറ്റ് സേനാംഗവും കൊല്ലപ്പെട്ടിരുന്നു. സ്പെഷ്യല്‍ സര്‍വ്വീസ് ഗ്രൂപ്പിനെ ഉപയോഗിച്ചാണ് പാകിസ്താന്‍ ബാറ്റ് ഓപ്പറേഷന്‍ നടത്തുന്നതെന്ന് ഇന്ത്യന്‍ ഇന്‍റലിജന്‍സ് ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. ഇന്ത്യന്‍ അതിര്‍ത്തിയ്ക്കുള്ളില്‍ 600 മീറ്റര്‍ പ്രവേശിച്ച ബാറ്റ് സേനാംഗമാണ് കൊല്ലപ്പെട്ടത്. ഇയാളില്‍ നിന്ന് ഹെഡ് ബാന്‍ഡ‍് ക്യാമറ, ആയുധങ്ങള്‍, കത്തി എന്നിവയും സൈന്യം കണ്ടെത്തിയിരുന്നു. പിന്നീട് ഇയാളുടെ മൃതദേഹം ലോക്കല്‍ പോലീസിന് കൈമാറുകയും ചെയ്തു. ആക്രമണത്തില്‍ വധിക്കുന്ന ഇന്ത്യന്‍ സൈനികരുടെ മൃതദേഹങ്ങള്‍ വികൃതമാക്കുന്നതിനായി ഉപയോഗിക്കുന്നതെന്ന് കരുതുന്ന കൂര്‍ത്ത കത്തിയാണ് ഇയാളില്‍ നിന്ന് സൈന്യം കണ്ടെടുത്തത്.












Click it and Unblock the Notifications