കാശ്മീരില്‍ സിആര്‍പിഎഫ് ക്യാംപിന് നേരെ സ്‌ഫോടനം, രണ്ടു പേര്‍ക്ക് പരിക്ക്
ജമ്മു കാശ്മീരില്‍ സിആര്‍പിഎഫ് ക്യാംപിന് നേരെയുണ്ടായ സ്‌ഫോടനത്തില്‍ രണ്ടു പേര്‍ക്ക് പരിക്ക്.
ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ സിആര്‍പിഎഫ് ക്യാംപിന് നേരെയുണ്ടായ സ്‌ഫോടനത്തില്‍ രണ്ടു പേര്‍ക്ക് പരിക്ക്. കാശ്മീരിലെ പുല്‍വാമ ജില്ലയിലാണ് സംഭവം. ഞായറാഴ്ച ഷോപ്പിയാനിലെ പോലീസ് ക്യാംപിന് നേരെയും ആക്രമണം നടന്നിരുന്നു. അപകടത്തില്‍ പോലീസുകാരന് പരിക്കേറ്റു.

ജൂണ്‍ അഞ്ചിന് ജമ്മു കാശ്മീരിലെ ബന്ദിപോറ ജില്ലയിലെ സുമ്പാലിലുള്ള സിആര്‍പിഎഫിന്റെ ക്യാംപിന് നേരെയും ആക്രമണം ഉണ്ടായി. പിന്നീട് ശക്തമായി തിരിച്ചടിച്ച സിആര്‍പിഎഫ് നാല് അക്രമികളെ വധിച്ചു.












Click it and Unblock the Notifications