കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജഗന്‍ മോഹന്‍ റെഡ്ഡിക്ക് ജാമ്യം

  • By Soorya Chandran
Google Oneindia Malayalam News

ഹൈദരാബാദ്: വൈഎസ്ആര്‍ കോണ്‍ഗ്രസ് പ്രസിഡന്റ് ജഗന്‍ മോഹന്‍ റെഡ്ഡിക്ക് ഒടുവില്‍ ജാമ്യം ലഭിച്ചു. അനധികൃതമായി സ്വത്ത് സമ്പാദിച്ച കേസില്‍ പെട്ടാണ് ജഗന്‍ ജയിലിലായത്. 485 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് ജഗന്‍ മോഹന്‍ റെഡ്ഡിക്ക് ജാമ്യം ലഭിച്ചത്. 2013 സെപ്റ്റംബര്‍ 24 ന് ജഗന്‍ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നാമ്പളളി സിബിഐ കോടതിയാണ് ജഗന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ഹൈദരാബാദ് വിട്ടുപോകില്ലെന്നും കോടതി ആവശ്യപ്പെടുമ്പോള്‍ ഹാജരായിക്കൊള്ളാം എന്നും ഉള്ള ഉറപ്പിന്‍മേലാണ് ജാമ്യം അനുവദിച്ചത്. രണ്ട് ലക്ഷം രൂപ കെട്ടിവക്കാനും കോടതി ആവശ്‌യപ്പെട്ടിട്ടുണ്ട്.

Jagan Mohan Reddt

നേരത്തെ സുപ്രീം കോടതി ജഗന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. നാല് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോടതി സിബിഐയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് ശേഷം സിബിഐ കോടതിയില്‍ തന്നെ ജാമ്യത്തിന് അപേക്ഷിക്കാം എന്നാണ് കോടതി പറഞ്ഞിരുന്നത്. സിബിഐ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ച സാഹചര്യത്തിലാണ് ജഗന്‍ ജാമ്യാപേക്ഷ നല്‍കിയത്.

ആന്ധ്രയിലെ കടപ്പ മണ്ഡലത്തില്‍ നിന്നുള്ള ലോകസഭാംഗമാണ് ജഗന്‍ മോഹന്‍ റെഡ്ഡി. 2012 മെയ് 27 നാണ് ഇദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടത്. ജഗന്റെ പിതാവ് വൈഎസ് രാജശേഖര റെഡ്ഡി ആന്ധ്ര മുഖ്യമന്ത്രിയായിരുന്ന സമയത്ത് സ്വാധീനമുപയോഗിച്ച് അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്നാണ് കേസ്.

English summary
YSR Congress President YS Jagan Mohan Reddy finally got bail in connection with the disproportionate assets case. Jagan, who spent 485 days behind bars at Chanchalguda Jail in Hyderabad, was expected to be released on Tuesday, Sept 24.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X