കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്ധ്രയില്‍ വീണ്ടും ഉമ്മന്‍ ചാണ്ടി മാജിക് ! ജഗന്‍ മോഹന്‍ റെഡ്ഡിയും കോണ്‍ഗ്രസിലേക്ക്?

  • By Desk
Google Oneindia Malayalam News

കേരള രാഷ്ട്രീയത്തില്‍ അടവുകള്‍ പയറ്റി തെളിഞ്ഞ ഉമ്മന്‍ചാണ്ടിയുടെ പുതിയ തന്ത്രം ആന്ധ്രയില്‍ കോണ്‍ഗ്രസിന് കരുത്തേകുന്നു. ആന്ധ്രയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറിയായി ഉമ്മന്‍ ചാണ്ടിയെ നിയമിച്ചത് മുതല്‍ കോണ്‍ഗ്രസ് ലക്ഷ്യങ്ങളോരോന്നായി നടപ്പാക്കുകയാണ്.

കഴിഞ്ഞ ദിവസമാണ് മുന്‍ മുഖ്യമന്ത്രിയും പാര്‍ട്ടി നേതാവുമായ എന്‍ കിരണ്‍ കുമാര്‍ റെഡ്ഡിയെ കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തിക്കാന്‍ ഉമ്മന്‍ചാണ്ടിയുടെ നീക്കങ്ങള്‍ക്ക് കഴിഞ്ഞത്. ഇതിന് പിന്നാലെ ജഗന്‍ മോഹന്‍ റെഡ്ഡിയും കോണ്‍ഗ്രസിലേക്ക് തിരിച്ചുവരവിന് ഒരുങ്ങുകയാണെന്നാണ് വിവരം.

കിരണ്‍ കുമാര്‍ റെഡ്ഡി

കിരണ്‍ കുമാര്‍ റെഡ്ഡി

അവിഭക്ത ആന്ധ്രപ്രദേശിന്റെ അവസാനത്തെ മുഖ്യമന്ത്രിയായ കിരണ്‍കുമാര്‍ റെഡ്ഡി തെലുങ്കാന വിഷയത്തിലാണ് പാര്‍ട്ടിയുമായി ഇടഞ്ഞത്. എന്നാല്‍ കേരളത്തിലെ കോണ്‍ഗ്രസിന്‍റെ ചാണക്യന്‍ ആന്ധ്രയില്‍ ചുമതലയേറ്റ് എത്തിയ പിന്നാലെ ആദ്യം ചെയ്തത് കിരണ്‍ കുമാര്‍ റെഡ്ഡിയുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു. കൂടിക്കാഴ്ചയില്‍ കോണ്‍ഗ്രസിലേക്കുള്ള തന്‍റെ മടങ്ങി വരവ് കിരണ്‍കുമാര്‍ റെഡ്ഡി പ്രഖ്യാപിച്ചു.

ജഗന്‍ മോഹന്‍ റെഡ്ഡി

ജഗന്‍ മോഹന്‍ റെഡ്ഡി

ഇതിന് പിന്നാലെ ജഗന്‍ മോഹന്‍ റെഡ്ഡിയും കോണ്‍ഗ്രസിലേക്ക് എത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. അതിന്‍റെ ഭാഗമായി
കോണ്‍ഗ്രസുമായി യാതൊരു ബന്ധവും സാധ്യമല്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്ന ജഗന്‍ മോഹന്‍ റെഡ്ഡി. എന്നാല്‍ ഉമ്മന്‍ചാണ്ടി അവകരിപ്പിച്ച ലയന പാക്കേജിനോട് അനുകൂല നിലപാടാണ് ജഗന്‍ മോഹന്‍ സ്വീകരിച്ചതെന്നാണ് വിവരം.

പ്രാമുഖ്യം

പ്രാമുഖ്യം

സംസ്ഥാന രാഷ്ട്രീയത്തില്‍ ജഗന്‍ മോഹന് പ്രാമുഖം ലഭിക്കുന്നവിധേനയുള്ള പായ്ക്കേജാണ് ഉമ്മന്‍ചാണ്ടി മുന്നോട്ട് വച്ചിരിക്കുന്നത്. അതോടൊപ്പം പാര്‍ട്ടി നേതൃത്വത്തിലും വൈഎസ്ആര്‍ കോണ്‍ഗ്രസിന്‍റെ പ്രതിനിധികളെ ഉള്‍പ്പെടുത്താന്‍ തയ്യാറാവും. ഇതോടെ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ മനസിളകിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

ഭൂരിപക്ഷം

ഭൂരിപക്ഷം

കോണ്‍ഗ്രസിന് പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിച്ചാല്‍ ജഗന്‍ മോഹന്‍ മുഖ്യമന്ത്രി ആകുന്നതില്‍ എതിര്‍പ്പില്ലെന്ന നിലപാടാണ് എഐസിസി മുന്നോട്ട് വെച്ചിരിക്കുന്നത്. വൈഎസ് ആര്‍ കോണ്‍ഗ്രസിന്‍റെ പ്രതിനിധികള്‍ക്ക് മേധാവിത്വം ലഭിക്കുന്ന നിലയില്‍ എപിസിസി പുനസംഘടിപ്പിക്കും എന്ന റിപ്പോര്‍ട്ടും ഉണ്ട്.

ദേശീയ രാഷ്ട്രീയം

ദേശീയ രാഷ്ട്രീയം

മടങ്ങിവന്ന കിരണ്‍ കുമാര്‍ റെഡ്ഡിയെ ലോക്സഭയില്‍ മത്സരപ്പിച്ച് ദേശീയ രാഷ്ട്രീയത്തിലേക്ക് എത്തിക്കുന്നതോടെ മറ്റുള്ള കാര്യങ്ങളും ഭദ്രമാകും. ഇതോടെ പാര്‍ട്ടി വിട്ട പ്രധാനികള്‍ എല്ലാം തന്നെ കോണ്‍ഗ്രസില്‍ തിരിച്ചെത്തുമെന്നും കോണ്‍ഗ്രസ് ഉറപ്പിക്കുന്നു.

ഭരണം പിടിക്കാന്‍

ഭരണം പിടിക്കാന്‍

ജഗന്‍ കുമാര്‍ റെഡ്ഡി കൂടി കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തിയാല്‍ ആന്ധ്രയില്‍ ഭരണം പിടിക്കാന്‍ സാധിക്കുമെന്ന് ഉറച്ച വിശ്വാസത്തിലാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം.ജഗന്‍റെ മടങ്ങി വരവ് കാര്യത്തില്‍ കൂടി തിരുമാനമായാല്‍ മാത്രമേ തെലുങ്ക് ദേശം നേതാവ് ചന്ദ്രബാബു നായിഡുവുമായുള്ള ചര്‍ച്ചകളെ കുറിച്ച് കേരള ചാണക്യന്‍ ഉമ്മന്‍ചാണ്ടി ചിന്തിക്കുള്ളൂ എന്നാണ് റിപ്പോര്‍ട്ട്.

English summary
jagan mohan reddy to return back in congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X