കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞെട്ടിച്ച് ജഗന്‍ മോഹന്‍, എല്ലാ മന്ത്രിമാരും രാജി വെക്കണം, പുതിയ മന്ത്രിസഭ എപ്രില്‍ 11ന്

Google Oneindia Malayalam News

ഹൈദരാബാദ്: ആന്ധ്രപ്രദേശില്‍ അപ്രതീക്ഷിത രാഷ്ട്രീയ നീക്കവുമായി മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി. എല്ലാ മന്ത്രിമാരോടും രാജി ആവശ്യപ്പെട്ടിരിക്കുകയാണ് അദ്ദേഹം. എല്ലാവരും രാജിസമര്‍പ്പിക്കും. ഏപ്രില്‍ പതിനൊന്നിന് പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യും. 24 പേരാണ് മന്ത്രിസഭയിലുള്ളത്. ഇവരെല്ലാം മുഖ്യമന്ത്രിക്ക് രാജി സമര്‍പ്പിക്കും. നേരത്തെ ദില്ലിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടിരുന്നു ജഗന്‍ മോഹന്‍ റെഡ്ഡി. ഇതിന് പിന്നാലെയാണ് ഞെട്ടിക്കുന്ന പ്രഖ്യാപനമുണ്ടായത്. പുതിയ മന്ത്രിസഭയില്‍ പുതുമുഖങ്ങളും ഇടംപിടിക്കും. ഇപ്പോഴത്തെ മന്ത്രിസഭയില്‍ നിന്ന് കുറഞ്ഞത് നാല് പേരെങ്കിലും പുതിയ മന്ത്രിസഭയിലുമുള്ളത്.

ബാലചന്ദ്രകുമാറിന്റെ രഹസ്യ മൊഴി ചോര്‍ന്നു? ദിലീപ് കേസ് അട്ടിമറിക്കാമെന്ന് സംവിധായകന്‍ബാലചന്ദ്രകുമാറിന്റെ രഹസ്യ മൊഴി ചോര്‍ന്നു? ദിലീപ് കേസ് അട്ടിമറിക്കാമെന്ന് സംവിധായകന്‍

1

അതേസമയം പുതുമുഖങ്ങളെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നത് കൃത്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും. ജാതി സമവാക്യങ്ങള്‍ പരിഗണിച്ചാണ് ഇവരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുക. ജഗന്‍ മോഹന്‍ റെഡ്ഡി പക്ഷേ ഇക്കാര്യം നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. 2019 മെയ് 30ന് മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുമ്പോള്‍ ജഗന്‍ മന്ത്രിസഭ മൊത്തത്തില്‍ അഴിച്ചുപണിയുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. തന്റെ സര്‍ക്കാര്‍ രണ്ടര വര്‍ഷം പിന്നിട്ടാല്‍ മന്ത്രിസഭയില്‍ മൊത്തത്തില്‍ അഴിച്ചുപണിയുമെന്നും, പുതിയൊരു ടീമിനെ കൊണ്ടുവരുമെന്നും ജഗന്‍ പ്രഖ്യാപിച്ചിരുന്നു. 2019 ജൂണ്‍ എട്ടിനായിരുന്നു നിലവിലെ മന്ത്രിസഭ രൂപീകരിച്ചത്. 2021 ഡിസംബര്‍ എട്ട് വരെയായിരുന്നു ഈ മന്ത്രിസഭ ഔദ്യോഗികമായി തുടരേണ്ടത്. എന്നാല്‍ അതുണ്ടായില്ല.

നിരവധി കാരണങ്ങള്‍ മന്ത്രിസഭ മാറാതിരുന്നതിനുണ്ടായിരുന്നു. കൊവിഡ് മഹാമാരി അതില്‍ പ്രധാനമായിരുന്നു. ഇതോടെ പറഞ്ഞ തിയതിയും കടന്നുപോവുകയായിരുന്നു. ഉഗാഡി മഹോത്സവത്തിന് ശേഷം മന്ത്രിസഭ പുനസംഘടനയുണ്ടാവുമെന്ന് മുഖ്യമന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ആന്ധ്രയില്‍ പുതുവര്‍ഷമായി കാണുന്ന ദിനമാണ് ഉഗാഡി. ഏപ്രില്‍ രണ്ടിനായിരുന്നു ആ ദിനം. പുതിയ ജില്ലകള്‍ അതിന് ശേഷം നിലവില്‍ വരുമെന്നും ജഗന്‍ പ്രഖ്യാപിച്ചിരുന്നു. ഏപ്രില്‍ നാലിനാണ് പുതിയ ജില്ലകള്‍ നിലവില്‍ വന്നത്. ഇതിന് പിന്നാലെയാണ് മന്ത്രിസഭാ പുനസംഘടന നടക്കുന്നത്. മന്ത്രിസഭയുടെ ഘടന അതേ രീതിയില്‍ നിലനില്‍ക്കും. അഞ്ച് ഉപമുഖ്യമന്ത്രിമാര്‍ മന്ത്രിസഭയിലുണ്ടാവും.

ഡിസിഎം പദവി ഓരോ എംഎല്‍എയ്ക്കായി നല്‍കും. പട്ടികജാതി-പട്ടികവര്‍ഗ, മുസ്ലീം-പിന്നോക്ക വിഭാഗം, കാപു വിഭാഗം എന്നീ വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഡിസിഎം പദവി നല്‍കുക. ജാതി സമവാക്യം മുന്നില്‍ കണ്ട് ഇപ്പോഴത്തെ മന്ത്രിസഭയിലെ നാല് മന്ത്രിമാരെ വീണ്ടും ഉള്‍പ്പെടുത്തും. റെഡ്ഡി വിഭാഗത്തിന് തന്നെ പ്രാമുഖ്യം മന്ത്രിസഭയിലുണ്ടാവും. വൈഎസ്ആര്‍ കോണ്‍ഗ്രസിനെ ശക്തമായി പിന്തുണയ്ക്കുന്ന കാപ്പു വിഭാഗത്തിനും വലിയ റോള്‍ ജഗന്റെ പുതിയ മന്ത്രിസഭയിലുണ്ടാവും. പ്രധാനമായും ഇതിലൂടെ പവന്‍ കല്യാണിന്റെ ജനസേനയെ പ്രതിരോധിക്കുകയാണ് ലക്ഷ്യം. ബ്രാഹ്മണ വിഭാഗത്തിന് വലിയ പ്രാധാന്യം പുതിയ മന്ത്രിസഭയിലുമുണ്ടാവില്ല. മൂന്ന് വനിതാ മന്ത്രിമാര്‍ നിലവിലെ മന്ത്രിസഭയിലുണ്ട്. അത്രയും പേര്‍ പുതിയ മന്ത്രിസഭയിലുമുണ്ടാകും.

റഷ്യയെ പിന്നോട്ടോടിച്ച് യുക്രൈന്‍, കീവിന്റെ ആധിപത്യം തിരിച്ചുപിടിക്കുന്നു, അടുത്ത ലക്ഷ്യം ഡോണ്‍ബാസ്റഷ്യയെ പിന്നോട്ടോടിച്ച് യുക്രൈന്‍, കീവിന്റെ ആധിപത്യം തിരിച്ചുപിടിക്കുന്നു, അടുത്ത ലക്ഷ്യം ഡോണ്‍ബാസ്

Recommended Video

cmsvideo
125 വയസ്സുള്ള പദ്മശ്രീ നേടിയ സ്വാമി, അറിയണം ഇദ്ദേഹത്തിന്റെ ആരോഗ്യ രഹസ്യം

English summary
jagan mohan reddy surprises, asks all cabinet ministers to resign, new cabinet shall be sworn from april 11
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X