Get Updates
Get notified of breaking news, exclusive insights, and must-see stories!

ജഹാംഗീർപുരി: ബുള്‍ഡോസറുകള്‍ ബാക്കിവെച്ചതും അകലാത്ത ഭീതിയും

അനധികൃത കയ്യേറ്റങ്ങള്‍ പൊളിക്കാനെന്ന പേരില്‍ ദില്ലി കോർപ്പറേഷന്റെ ബുള്‍ഡോസറുകള്‍ ഭീതി പടർത്തിയതിന്റെ പിറ്റേ ദിവസമാണ് ജഹാംഗീർപുരിയില്‍ എത്തുന്നത്. മെട്രോസ്റ്റേഷനില്‍ നിന്ന് പുറത്തിറങ്ങി സി ബ്ലോക്കിലേക്കുള്ള വഴി അന്വേഷിച്ചപ്പോള്‍ പത്രക്കാരനാണല്ലേ എന്നായിരുന്നു റിക്ഷക്കാരന്റെ മറുചോദ്യം. ട്രാഫിക് ബ്ലോക്ക് ശക്തമായതിനാല്‍ പാതിവഴിയില്‍ റിക്ഷയില്‍ നിന്നും ഇറങ്ങി നടക്കുകുയാണ്. സമീപത്തായി കാണുന്ന ശിവക്ഷേത്രത്തിന് പൊലീസ് കനത്ത കാവല്‍ ഏർപ്പെടുത്തിയിട്ടുണ്ട്.

പ്രധാനപാതയില്‍ നിന്നും സി ബ്ലോക്കിലേക്ക് പ്രവേശിക്കുന്ന ഇടം മുതല്‍ ദില്ലിപൊലീസ് വാഹനങ്ങള്‍ നിരോധിച്ചിരിക്കുകയാണ്. അല്‍പ്പ ദൂരം മുന്നോട്ട് പോയി കഴിഞ്ഞാല്‍ റോഡിന് കുറുകെ വീണ്ടും പൊലീസിന്റെ ബാരിക്കേഡുകള്‍ നിരന്നിരിക്കുന്നു. ഇവിടം മുതല്‍ സാധാരണക്കാർക്കും പ്രവേശനത്തിന് നിയന്ത്രണമുണ്ട്. മാധ്യമപ്രവർത്തകനെന്ന ആനൂകൂല്യത്തില്‍ ആ കടമ്പയും കടന്ന് മുന്നോട്ട് എത്തിയാല്‍ നാല് വശവും ദില്ലി പൊലീസിനാല്‍ വളയപ്പെട്ട ജംഗ്ഷനിലാണ് എത്തുക. സുരക്ഷയ്ക്കായി ദില്ലി പൊലീസിനൊപ്പം അർധസൈനിക വിഭാഗത്തേയും ഇറക്കിയിട്ടുണ്ട്.

ബുള്‍ഡോസറുകള്‍ പൊളിച്ചടുക്കിയ കെട്ടിടങ്ങളുടെ

ബുള്‍ഡോസറുകള്‍ പൊളിച്ചടുക്കിയ കെട്ടിടങ്ങളുടെ അവശിഷിടങ്ങള്‍ തൊട്ടുമുന്നിലായി കാണാം. ജംഗ്ഷന്‍ മുതല്‍ പള്ളിവരേയുള്ള അമ്പത് മീറ്ററോളം ഭാഗത്ത് റോഡിനോട് ചേർന്നുള്ള കെട്ടിടങ്ങളും താല്‍ക്കാലിക എടുപ്പുകളെല്ലാം ബുള്‍ഡോസർവെച്ച് ഇടിച്ചു നിരത്തി. അവശിഷ്ടങ്ങളും അപ്പോള്‍ തന്നെ നീക്കം ചെയ്തു. ഉപജീവനം മാർഗ്ഗം മുതല്‍ കിടപ്പാടം വരെ ഒരു നിമിഷം കൊണ്ട് കണ്‍മുന്നില്‍ നഷ്ടമായവർ എനിക്ക് തൊട്ടരികിലുണ്ട്. അവരോട് സംസാരിക്കണമെന്നുണ്ട്, അവരെ കേള്‍ക്കണമെന്നുണ്ട്. പക്ഷെ എനിക്കും അവർക്കും ഇടയില്‍ പൊലീസും അർധ സൈനികരും നാല് നിരയായി അണിനിരന്നിരിക്കുന്നു.

സുപ്രീംകോടതി വിധി വന്നിട്ടും തുടർന്ന പൊളിക്കല്‍

സുപ്രീംകോടതി വിധി വന്നിട്ടും തുടർന്ന പൊളിക്കല്‍ ഒടുവില്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് ഉത്തരവുമായി വന്ന് തടഞ്ഞതിനെ തുടർന്ന് നിർത്തിവെക്കുകയായിരുന്നു. അപ്പോഴേക്കും പള്ളിയോട് ചേർന്ന് കിടക്കുന്ന കെട്ടിടവും മതിലുകളും പൊളിച്ച് നീക്കപ്പെട്ടിരുന്നു. പള്ളിയുടെ വശങ്ങളെല്ലാം പൊലീസ് നിർമ്മിച്ച ഷെഡ്ഡുകളെല്ലാം കാഴ്ചയെ മറക്കുന്നുണ്ട്. പള്ളിക്ക് മുകളില്‍ സമീപത്തെ ഉയർന്ന കെട്ടിടങ്ങളിലുമെല്ലാം കാവല്‍ നില്‍ക്കുന്ന പൊലീസുകാരെ കാണം.

പൊലീസുകാരും മാധ്യപ്രവർത്തകരും തിരക്ക് പിടിച്ച്

പൊലീസുകാരും മാധ്യപ്രവർത്തകരും തിരക്ക് പിടിച്ച് ഒടുന്നതിനൊപ്പം ഞാനും ഓടി. അജയ് മാക്കന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സംഘം സംഭവസ്ഥലത്തേക്ക് എത്തുകയാണ്. പിസിസി അധ്യക്ഷന്‍ അനില്‍ ചൌധരി, ന്യൂനപക്ഷ കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ് ദേശീയ ഭാരവാഹികള്‍ക്കൊപ്പം മലയാളിയും രാജ്യസഭാ എംപിയുമായ ജെബി മേത്തറും കോണ്‍ഗ്രസ് സംഘത്തിലുണ്ട്.

പൊളിക്കല്‍ നടന്ന സ്ഥലം ലക്ഷ്യമാക്കിയാണ് കോണ്‍ഗ്രസ്

പൊളിക്കല്‍ നടന്ന സ്ഥലം ലക്ഷ്യമാക്കിയാണ് കോണ്‍ഗ്രസ് സംഘം എത്തിയതെങ്കിലും അകത്തേക്ക് പ്രവേശിക്കാന്‍ ദില്ലി പൊലീസ് അനുമതി നല്‍കിയില്ല. ഇതില്‍ പ്രതിഷേധിച്ച അജയ്മാക്കന്‍ ദില്ലി പൊലീസിനെതിരെ രൂക്ഷമായ ഭാഷയില്‍ വിമർശനം ഉന്നയിച്ചു. നിർധന ജനങ്ങള്‍ക്കും ഉപജീവന മാർഗ്ഗത്തിനും നേരേയുള്ള അക്രമമാണ് ഇതെന്ന് പറഞ്ഞ അജയ് മാക്കന്‍ പൊലീസ് നടപടി അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും വ്യക്തമാക്കി. നേതാക്കളെ തടഞ്ഞത് പ്രവർത്തകരും പൊലീസും തമ്മിലുള്ള നേരിയ ഉന്തിനും തള്ളിനും ഇടയാക്കുകുയം ചെയ്തു. സ്ഥലം സന്ദർശിക്കാത്ത അരവിന്ദ് കെജ്രിവാളിന്റെ നിലപാടിനെ അനില്‍ ചൌധരി ചോദ്യം ചെയ്തപ്പോള്‍ സുപ്രീം കോടതി വിലക്കിനെ പോലും അവഗണിച്ച് കൊണ്ട് കോര്‍പറേഷന്‍ നടത്തിയ ഇടിച്ചുനിരത്തൽ ഭരണകൂടത്തിൻ്റെ അധികാര ധാർഷ്ഠ്യത്തിൻ്റെ നേർക്കാഴ്ച്ചയാണെന്നായിരുന്നു ജെബി മേത്തറിന്റെ പ്രതികരണം.

നേതാക്കളെ പിന്നീട് പൊലീസ് ഇടപെട്ട് തന്നെ സ്ഥലത്ത്

നേതാക്കളെ പിന്നീട് പൊലീസ് ഇടപെട്ട് തന്നെ സ്ഥലത്ത് നിന്ന് മാറ്റിയെങ്കിലും അല്‍പസമയത്തിന് ശേഷം അനില്‍ ചൌധരിയും ജെബി മേത്തറും എഐസിസി ന്യൂനപക്ഷ ചെയർമാൻ ഇമ്രാൻ പ്രതാപ്ഗർഹിജിയും തിരിച്ചെത്തി പൊലീസ് നിലപാടിനെതിരെ അല്‍പസമയം നിലത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥരാല്‍ ഉടന്‍ തന്നെ നീക്കം ചെയ്യപ്പെട്ടു. കോണ്‍ഗ്രസ് സംഘം പിന്‍വാങ്ങിയതോടെ രംഗം അല്‍പം ശാന്തമായി.

നധികൃത കയ്യേറ്റം ഒഴിപ്പിക്കലെന്ന

കൃത്യമായി ഒരു വശത്തെ കെട്ടിടങ്ങളും എടുപ്പുകളും മാത്രമാണ് ബുള്‍ഡോസറുകള്‍ വെച്ച് ഇടിച്ച് നിരത്തിയിരിക്കുന്നതെന്ന് ഇവിടെ നിന്ന് മനസ്സിലാക്കാന്‍ സാധിക്കും. അനധികൃത കയ്യേറ്റം ഒഴിപ്പിക്കലെന്ന ന്യായം ദില്ലി കോർപ്പറേഷന് നിരത്താമെങ്കിലും അതെന്തുകൊണ്ട് നിശ്ചിത സ്ഥലത്ത് നിന്ന് മാത്രം ആരംഭിക്കുന്നു, ഒരു വിഭാഗത്തെ മാത്രം ലക്ഷ്യം വെക്കുന്നു എന്നതിന്റെ ഉത്തരം പകല്‍പോലെ വ്യക്തമാണ്. ഉത്തർപ്രദേശില്‍ തുടങ്ങി മധ്യപ്രദേശും പിന്നിട്ടാണ് ഭയം വിതയ്ക്കുന്ന ബുള്‍ഡോസറുകള്‍ ദില്ലിയിലുമെത്തിയത്.

42 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂടാണ് കഴിഞ്ഞ ദിവസങ്ങളില്‍ ദില്ലിയില്‍ അനുഭവപ്പെട്ടത്. ഇന്ന് ചൂടിന് അല്‍പ്പം കുറവുണ്ട്. നേരിയ മഴക്കാറ്, ഒന്ന് രണ്ട് മഴത്തുള്ളികള്‍ താഴേക്ക് പതിച്ചു. അതിനിടയിലാണ് അടുത്തുള്ള തോട്ടില്‍ നിന്നും മാലിന്യം പെറുക്കുന്ന ഒരു ബാലനെ കണ്ടത്. കട്ടിയായി അടിഞ്ഞ മാലിന്യങ്ങളാണ്. അവന്റെ ഭാരത്തിന് മാത്രം താങ്ങാന്‍ കഴിയുന്ന ബലമേ അതിനിള്ളു. അവന്റെ അന്നത്തെ വിശപ്പടക്കാനുള്ള വഴിയൊരുക്കുന്ന വസ്തുക്കള്‍ മാത്രം തേടി ആ മാലിന്യ വഴിയിലൂടെ അവന്‍ മുന്നോട്ട് പോയി, പൊലീസ് നിയന്ത്രണങ്ങളൊന്നും ഗൗനിക്കാതെ അവന്‍ പള്ളിയുടെ മുന്നിലൂടെ ഗലികള്‍ക്കുള്ളിലേക്ക് നടന്നകന്നു. ഒരീച്ചയേപ്പോലും അകത്തേക്ക് വിടില്ലെന്ന മട്ടില്‍ നിലയുറപ്പിച്ച പൊലീസുകാരും അവനെ ഗൗനിച്നിച്ചില്ല

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+