കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹനുമാന്‍ മൃതസജ്ഞീവനി കൊണ്ട് വന്നതുപോലെ;ഹൈഡ്രോക്‌സിക്ലോറോക്വീന്‍ ആവശ്യപ്പെട്ട് ബ്രസീല്‍

  • By Anupama
Google Oneindia Malayalam News

ദില്ലി: ആഗോള തലത്തില്‍ കൊറോണ വൈറസ് രോഗം പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ രോഗത്തെ പ്രതിരോധത്തിനായി മലേറിയയുടെ മരുന്നായ ഹൈഡ്രോക്‌സിക്ലോറോക്വീന്‍ ആവശ്യപ്പെട്ട് ബ്രസീലിയന്‍ പ്രസിഡണ്ട് ജെയര്‍ ബെല്‍സനാരോയുടെ കത്ത്. രാമായണത്തിലെ പരാമര്‍ശം ഉദ്ധരിച്ചുകൊണ്ടായിരുന്നു ബ്രസീലിയന്‍ പ്രസിഡണ്ട് മരുന്നിനായി ആവശ്യപ്പെട്ടത്.

'രാമന്റെ സഹോദരനായ ലക്ഷ്മണന്റെ ജീവന്‍ രക്ഷിക്കുന്നതിനായി ഹനുമാന്‍ മൃതസജ്ഞീവനി കൊണ്ട് വന്നത്‌പോലെ ജീസസ് രോഗം മാറ്റിയതുപോലെ ഈ ആഗോള പ്രതിസന്ധിയ ഇന്ത്യയും ബ്രസീലും ഒരുമിച്ച് മറികടക്കും.' എന്നായിരുന്നു ജെയര്‍ ബെല്‍സനാരോ പ്രധാനമന്ത്രിക്കയച്ച കത്തില്‍ പറയുന്നത്.

jair

ഇന്ത്യയുടെ എഴുപതാം റിപ്പബ്ലിക് ദിനത്തില്‍ പ്രധാന അതിഥിയായിരുന്നു ജെയര്‍ ബെല്‍സനാരോ. കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യല്‍ ബ്രസീലിയന്‍ പ്രസിഡണ്ടും നരേന്ദ്രമോദിയും ഇരുരാജ്യങ്ങളിലേയും സ്ഥിതി ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു. പിന്നാലെയാണ് ബ്രസീല്‍ ഹൈഡ്രോക്‌സിക്ലോറോക്വീന്‍ നല്‍കണമെന്ന ആവശ്യം മുന്നോട്ട് വെക്കുന്നത്.

ഈ ദുര്‍ഘട്ടമായ സാഹചര്യത്തില്‍ ഇന്ത്യ ബ്രിട്ടന് എല്ലാ സഹായങ്ങളും നല്‍കാമെന്ന് അറിയച്ചതായി കേന്ദ്രസര്‍ക്കാര്‍ പ്രസ്താവനയില്‍ പറയുന്നു.

അമേരിക്കയില്‍ കൊറോണയെ തുടര്‍ന്ന് ഇന്നലെ റെക്കോര്‍ഡ് മരണ നിരക്കായിരുന്നു രേഖപ്പെടുത്തിയത്. 24 മണിക്കൂറിനിടെ 1979 പേരാണ് കൊറോണ വൈറസ് ബാധയേറ്റ് മരണപ്പെട്ടത്. ന്യൂയോര്‍ക്കില്‍ മാത്രം 731 പേര്‍ മരണപ്പെട്ടു. ഇതോടെ രാജ്യത്ത് ആകെ മരണപ്പെട്ടവരുടെ എണ്ണം 12841 ആയി. രോഗികളുടെ എണ്ണം നാല് ലക്ഷം കടക്കുകയും ചെയ്തു.

ഈ സാഹചര്യത്തില്‍ കൊറോണ പ്രതിരോധത്തിനെതിരെ അമേരിക്കയിലേക്ക് മരുന്ന് കയറ്റി അയച്ചില്ലെങ്കില്‍ തക്കതായ തിരിച്ചടിയുണ്ടാവുമെന്ന് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു.മലേറിയക്കുപയോഗിക്കുന്ന ഹൈഡ്‌കോക്ലോറോക്വീന്‍ തന്നെയായിരുന്നു ട്രംപും ആവശ്യപ്പെട്ടത്. ഇക്കാര്യത്തില്‍ ഇന്ത്യ ആദ്യം പ്രതികരിച്ചിരുന്നില്ല. ഇതോടെ മരുന്ന് തന്നില്ലെങ്കില്‍ പ്രശ്‌നമില്ലെന്നും തക്കതായ തിരിച്ചടി ഇന്ത്യ നേരിടേണ്ടി വരുമെന്നും ട്രംപ് അറിയിക്കുകയായിരുന്നു.

എന്നിരുന്നാലും ട്രംപിന്റെ പരാമര്‍ശത്തിന് പിന്നാലെ മരുന്നുകളുടെ കയറ്റുമതിക്ക് ഇന്ത്യ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് കേന്ദ്രം ഇളവ് വരുത്തുകയായിരുന്നു. ഒരു കോടി നരുന്ന ഇന്ത്യയില്‍ നിനനിര്‍ത്തിയ ശേഷമായിരിക്കും യുഎസിനുള്ളവ കയറ്റുമതി ചെയ്യുകയെന്നും ഗുജറാത്തിലെ മൂന്ന് കമ്പനികളാണ് മരുന്ന് നിര്‍മ്മാണം നടത്തുകയെന്നും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി അറിയിക്കുകയായിരുന്നു. മാര്‍ച്ച് 25 നാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് നിര്‍ദേശിച്ച മരുന്നായ ഹെഡ്രോക്‌സിക്ലോറോക്വീനിന്റെ കയറ്റുമതി ഇന്ത്യ നിര്‍ത്തിവെച്ചത്.

English summary
Jair Bolsanaro Wrote Narendra Modi For Hydroxychloroquine
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X