കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഹാപ്പി ബർത്ത്ഡേ പൂജ'! അഡ്മിഷനും റിസൾട്ടിനും വെബ്സൈറ്റിൽ കയറിയവർ ഞെട്ടി! ഇതെന്ത് ഹാക്കിങ്?

ഹാക്ക് ചെയ്യപ്പെട്ട യൂണിവേഴ്സിറ്റി വെബ്സൈറ്റ് മണിക്കൂറുകളോളം പ്രവർത്തനരഹിതമായി.

Google Oneindia Malayalam News

ദില്ലി: ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു. ചൊവ്വാഴ്ച പുലർച്ചെയാണ് വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ട വിവരം പുറത്തറിഞ്ഞത്. http://jmi.ac.in എന്ന യൂണിവേഴ്സിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റ് തുറന്നാൽ 'ഹാപ്പി ബർത്ത്ഡേ പൂജ' എന്നെഴുതിയതാണ് കാണാൻ കഴിഞ്ഞിരുന്നത്.

hacki

ഹാക്ക് ചെയ്യപ്പെട്ട യൂണിവേഴ്സിറ്റി വെബ്സൈറ്റ് മണിക്കൂറുകളോളം പ്രവർത്തനരഹിതമായി. വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടത് ശ്രദ്ധയിൽപ്പെട്ട യൂണിവേഴ്സിറ്റി അധികൃതർ മണിക്കൂറുകൾക്ക് ശേഷമാണ് തകരാർ പരിഹരിച്ചത്. നിലവിൽ വെബ്സൈറ്റ് പൂർവസ്ഥിതിയിലായിട്ടുണ്ട്. അതേസമയം, വെബ്സൈറ്റ് പ്രവർത്തനരഹിതമായ സമയത്ത് പകർത്തിയ സ്ക്രീൻഷോട്ടുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. വളരെ രസകരമായ കമന്റുകളും ട്രോളുകളുമാണ് ഈ ചിത്രത്തോടൊപ്പം പ്രചരിക്കുന്നത്.

സുപ്രീംകോടതി വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ട സംഭവം റിപ്പോർട്ട് ചെയ്ത് ഒരുമാസം പിന്നിട്ട വേളയിലാണ് ജാമിയ മിലിയ വെബ്സൈറ്റും ഹാക്കിങിനിരയായത്. എന്നാൽ ജാമിയ മിലിയ വെബ്സൈറ്റ് ഹാക്ക് ചെയ്തതിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തില്ല. ഏപ്രിൽ 19നായിരുന്നു സുപ്രീംകോടതി വെബ്സൈറ്റിന് നേരെ ആക്രമണമുണ്ടായത്. ബ്രസീലിൽ നിന്നുള്ള ഹാക്കർമാരായിരുന്നു സുപ്രീംകോടതി വെബ്സൈറ്റ് തകരാറിലാക്കിയത്. കഴിഞ്ഞ നാല് വർഷത്തിനിടെ കേന്ദ്ര-സംസ്ഥാന സർക്കാരുകളുമായി ബന്ധപ്പെട്ട 700ൽ അധികം വെബ്സൈറ്റുകൾ ഹാക്ക് ചെയ്യപ്പെട്ടെന്ന് കേന്ദ്ര സർക്കാർ ലോക്സഭയിൽ അറിയിച്ചിരുന്നു.

ജീവനെടുക്കുന്ന നിപ്പാ വൈറസ്! കോഴിക്കോട് വൈറസ് ബാധയേറ്റെന്ന് സംശയിച്ച ഒരാൾ കൂടി മരിച്ചു...ജീവനെടുക്കുന്ന നിപ്പാ വൈറസ്! കോഴിക്കോട് വൈറസ് ബാധയേറ്റെന്ന് സംശയിച്ച ഒരാൾ കൂടി മരിച്ചു...

രവീന്ദ്ര ജഡേജയുടെ ഭാര്യയെ പോലീസുകാരൻ ആക്രമിച്ചു! അതും നടുറോഡിൽ! കാറിൽ നിന്ന് പിടിച്ചിറക്കി...രവീന്ദ്ര ജഡേജയുടെ ഭാര്യയെ പോലീസുകാരൻ ആക്രമിച്ചു! അതും നടുറോഡിൽ! കാറിൽ നിന്ന് പിടിച്ചിറക്കി...

English summary
jamia millia islamia university website hacked and reads happy birthday pooja.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X