കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രളയം: കശ്മീരില്‍ 369 മലയാളികള്‍, അപൂര്‍വ്വ ബോസിനെ രക്ഷിച്ചു... ചിത്രങ്ങള്‍

  • By Soorya Chandran
Google Oneindia Malayalam News

ജമ്മു: ജമ്മു കശ്മീരില്‍ കടുത്ത പ്രളയത്തില്‍ പെട്ടവരെ രക്ഷപ്പെടുത്താനുള്ള ശ്രമം സൈന്യം തുടരുകയാണ്. പ്രളയത്തില്‍ ഇതുവരെ ഇരുനൂറോളം പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

കര,വ്യോമ, നാവിക സേനാ വിഭാഗങ്ങളാണ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ദുരിത ബാധിത മേഖലകളില്‍ നിന്ന് അവസാന മനുഷ്യനേയും രക്ഷിച്ചതിന് ശേഷം മാത്രമേ ഇന്ത്യന്‍ സൈന്യം ബാരക്കുകളിലേക്ക് മടങ്ങൂ എന്നാണ് സൈനിക മേധാവി ദല്‍ബീര്‍ സിങ് പറഞ്ഞത്.

369 മലയാളികളായിരുന്നു കശ്മീരിലെ പ്രളയത്തില്‍ കുടങ്ങിയത്. ഇതില്‍ 76 പേര്‍ ദില്ലിയിലെത്തിയിട്ടുണ്ട്. 80 പേരെ സെപ്റ്റംബര്‍ 9 ന് തന്നെ ദില്ലിയില്‍ എത്തിക്കുമെന്നാണ് വിവരം. പ്രളയക്കുരുക്കില്‍ പെട്ട മലയാളി സിനിമ താരം അപൂര്‍വ്വ ബോസിനെ സൈന്യം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്.

സൈന്യം രക്ഷക്ക്

സൈന്യം രക്ഷക്ക്

ജമ്മു കശ്മീര്‍ പ്രളയത്തില്‍ മുങ്ങിയപ്പോള്‍ രക്ഷാ പ്രവര്‍ത്തനത്തിന് സൈന്യം രംഗത്തെത്തി. രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കിടെ ചില സൈനികര്‍ ഒഴുക്കില്‍ പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

പാലമുണ്ടാക്കാന്‍

പാലമുണ്ടാക്കാന്‍

പ്രളയത്തില്‍ കരകവിഞ്ഞൊഴുതിയ താവി നദിയില്‍ താത്കാലിക പാലം ഒരുക്കുകയാണ് ഇന്ത്യന്‍ സൈന്യം.

ദുരിതാശ്വാസം

ദുരിതാശ്വാസം

ഉയര്‍ന്ന പ്രദേശങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ഭക്ഷണവും വെള്ളവും അടക്കമുള്ള അവശ്യസാധനങ്ങള്‍ എത്തിച്ച് നല്‍കുന്നത് സൈന്യമാണ്.

രക്ഷിക്കൂ...

രക്ഷിക്കൂ...

ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ചാണ് പലയിടത്തും ര്ക്ഷാപ്രവര്‍ത്തനം. തന്റെ കുടുംബാംഗങ്ങളെകൂടി രക്ഷിക്കാന്‍ സൈനികനോട് അപേക്ഷിക്കുന്ന സ്ത്രീ...

പ്രളയത്തിന്റെ കാഴ്ച

പ്രളയത്തിന്റെ കാഴ്ച

ഇതാണ് താവി നദിയുടെ പ്രളയക്കാഴ്ച.

വിനോദ സഞ്ചാരികള്‍

വിനോദ സഞ്ചാരികള്‍

ജമ്മു കശ്മീരിലെ പ്രളയത്തില്‍ കുടുങ്ങിയ മലയാളികളെല്ലാം വിനോദ സഞ്ചാരത്തിനെത്തിയവരാണ്. സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ വഴിയാണ് ഇവരെല്ലാം കശ്മീരിലെത്തിയത്.

അപൂര്‍വ്വ ബോസ്

അപൂര്‍വ്വ ബോസ്

മലയാളി സിനിമ താരം അപൂര്‍വ്വ ബോസും പ്രളയത്തില്‍ കുടുങ്ങിയിരുന്നു. എന്നാല്‍ അപൂര്‍വ്വയെ സൈന്യം രക്ഷിച്ച് സുരക്ഷിത സ്ഥാനത്തെത്തിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ദുരിതം

ദുരിതം

മഴ കുറഞ്ഞതോടെ ജലനിരത്ത് താഴുന്നുണ്ട്. എങ്കിലും പല പ്രദേശങ്ങളും ഇപ്പോഴും വെള്ളത്തിനടിയിലാണ്.

തകര്‍ന്ന വീട്

തകര്‍ന്ന വീട്

പ്രളയത്തില്‍ തകര്‍ന്ന വീടിന് മുന്നില്‍

ചെന്നിത്തല ദില്ലിക്ക്

ചെന്നിത്തല ദില്ലിക്ക്

ജമ്മു കശ്മീരില്‍ കുടുങ്ങിയ മലയാളികളെ രക്ഷിക്കാന്‍ സംസ്ഥാന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ദില്ലിക്ക് തിരിക്കുന്നുണ്ട്.

English summary
Jammu and Kashmir floods: Lakhs still stranded; death toll reaches 200.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X