Get Updates
Get notified of breaking news, exclusive insights, and must-see stories!

നിങ്ങള്‍ ആഗ്രഹിക്കുന്നതെന്തും പാര്‍ലമെന്റില്‍ ഞാന്‍ ഉന്നയിക്കാം; രാഹുല്‍ ഗാന്ധി കശ്മീരില്‍

ശ്രീനഗര്‍: ബിജെപിയും ആര്‍എസ്എസും രാജ്യത്തുടനീളം വിദ്വേഷവും അക്രമവും പ്രചരിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. എവിടെ പോയാലും ജാതികള്‍, മതങ്ങള്‍, സംസ്ഥാനങ്ങള്‍, ഭാഷകള്‍ എന്നിവയ്ക്കിടയില്‍ വിഭജനം സൃഷ്ടിക്കാനും സംഘര്‍ഷം സൃഷ്ടിക്കാനുമാണ് അവര്‍ ശ്രമിക്കുന്നത് എന്ന് രാഹുല്‍ പറഞ്ഞു. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

പഹാരി, ഗുജ്ജര്‍ വിഭാഗങ്ങള്‍ക്കിടയില്‍ ഭിന്നത സൃഷ്ടിക്കാനാണ് ബിജെപി ശ്രമിച്ചതെന്നും പാര്‍ട്ടിയുടെ ഈ പദ്ധതി പരാജയപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. 'സ്നേഹം കൊണ്ട് മാത്രമേ വിദ്വേഷത്തെ മറികടക്കാന്‍ കഴിയൂ. ഒരു വശത്ത് വിദ്വേഷം പരത്തുന്നവരും മറുവശത്ത് സ്നേഹം പ്രോത്സാഹിപ്പിക്കുന്നവരുമാണ്' അദ്ദേഹം പറഞ്ഞു. എല്ലാവരെയും ഒരുമിച്ച് കൊണ്ടുവന്ന് എല്ലാവര്‍ക്കും അവരുടെ അവകാശങ്ങള്‍ നല്‍കി കോണ്‍ഗ്രസ് മുന്നോട്ട് പോകും എന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

rahul gandhi

എല്ലാവരും തുല്യരാണെന്നും അവര്‍ ആരെയും പിന്നിലാക്കില്ലെന്നും രാഹുല്‍ വ്യക്തമാക്കി. ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്തും പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്നും ജമ്മു കശ്മീരിലെ ജനങ്ങള്‍ തനിക്ക് അതിന് നിര്‍ദ്ദേശം നല്‍കിയാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭാ ഫലത്തിന് ശേഷം പ്രതിപക്ഷം ശക്തി പ്രാപിച്ചെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാരിന്റെ ജനവിരുദ്ധ നിയമങ്ങള്‍ക്കും നയങ്ങള്‍ക്കുമെതിരെ ഒറ്റക്കെട്ടായി നില്‍ക്കും.

''നരേന്ദ്ര മോദിയുടെ ആത്മവിശ്വാസം നഷ്ടപ്പെട്ടു, അത് അദ്ദേഹത്തിന്റെ മുഖത്ത് വ്യക്തമാണ്. ഞങ്ങള്‍ അദ്ദേഹത്തിന്റെ മനഃശാസ്ത്രത്തെ സ്വാധീനിച്ചു. ഇപ്പോള്‍ അദ്ദേഹം മുന്‍പ് ഉണ്ടായിരുന്നതുപോലെയല്ല, ''രാഹുല്‍ ഗാന്ധി പറഞ്ഞു. ഇന്ത്യാ സംഘം വിദ്വേഷമോ അക്രമമോ അവലംബിച്ചിട്ടില്ലെന്നും ബിജെപിയുടെ അജണ്ടയെ സ്നേഹത്തോടെയും അനുകമ്പയോടെയുമാണ് നേരിട്ടതെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രഭരണ പ്രദേശങ്ങള്‍ പലപ്പോഴും സംസ്ഥാനങ്ങളാക്കുകയോ സംസ്ഥാനങ്ങള്‍ വിഭജിച്ച് പുതിയ സംസ്ഥാനങ്ങള്‍ ആക്കുകയോ ചെയ്യാറുണ്ട്. എന്നാല്‍ ഒരു സംസ്ഥാനം രണ്ടായി വിഭജിച്ച് കേന്ദ്രഭരണ പ്രദേശങ്ങളാക്കുന്നത് ചരിത്രത്തിലാദ്യമാണെന്നും ആര്‍ട്ടിരക്കിള്‍ 370 റദ്ദാക്കിയ നടപടിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി പറഞ്ഞു. നേരത്തെ ജാതി സെന്‍സസ് വൈകുന്നതിലും രാഹുല്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു.

ബിജെപി ബഹുജന്‍ വിരുദ്ധരാണെന്നും എത്ര നുണകള്‍ പ്രചരിപ്പിച്ചാലും സംവരണത്തെ തകര്‍ക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. 'ജാതി സെന്‍സസ്' എന്ന വാക്ക് പറയാന്‍ പോലും പ്രധാനമന്ത്രി നരേന്ദ്ര മോദി ഭയപ്പെടുകയാണ് എന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+