Get Updates
Get notified of breaking news, exclusive insights, and must-see stories!

കശ്മീരിലെ തീവ്രവാദം അന്ത്യശ്വാസം വലിക്കുകയാണെന്ന് മോദി; 'സമൃദ്ധമായ ജമ്മു കശ്മീര്‍ നിര്‍മ്മിക്കും'

ശ്രീനഗര്‍: ജമ്മു കശ്മീരിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ അന്ത്യശ്വാസം വലിക്കുകയാണ് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ദോഡയില്‍ നടത്തിയ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലാല്‍ ചൗക്ക് സന്ദര്‍ശിക്കാന്‍ തനിക്ക് ഭയമാണെന്ന് പറഞ്ഞ ഒരു ആഭ്യന്തര മന്ത്രി നമുക്കുണ്ടായിരുന്നു എന്ന് സുശീല്‍ കുമാര്‍ ഷിന്‍ഡെയുടെ പരാമര്‍ശം ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു.

ഒരു കാലത്ത് വൈകുന്നേരം കഴിഞ്ഞാല്‍ അപ്രഖ്യാപിത കര്‍ഫ്യൂ ഉണ്ടായിരുന്നു. സാഹചര്യം അങ്ങനെയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ജമ്മു കശ്മീരില്‍ തീവ്രവാദം അതിന്റെ അവസാന ശ്വാസം വലിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു. താഴ്വരയിലെ വികസനത്തിന് സമയമായെന്നും മോദി കൂട്ടിച്ചേര്‍ത്തു. 'ജമ്മു കശ്മീരിലെ ഭീകരവാദം ഇപ്പോള്‍ അവസാന ശ്വാസം വലിക്കുകയാണ്.

Jammu Kashmir Election 2024

കഴിഞ്ഞ 10 വര്‍ഷമായി ഇവിടെ കണ്ട മാറ്റങ്ങള്‍ ഒരു സ്വപ്നമല്ല. ഒരുകാലത്ത് പൊലീസിനും സൈന്യത്തിനും നേരെ എറിയാന്‍ പെറുക്കിയ കല്ലുകള്‍ ഇപ്പോള്‍ ഒരു കെട്ടിടം പണിയാന്‍ ഉപയോഗിക്കുന്നു,' അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ്-പിഡിപി-എന്‍സി പ്രകടനപത്രികയെ വിമര്‍ശിച്ച പ്രധാനമന്ത്രി, അവരുടെ വാഗ്ദാനങ്ങള്‍ നടപ്പാക്കിയാല്‍ ജമ്മു-കശ്മീര്‍ സ്‌കൂളുകള്‍ക്ക് തീയിടുകയും കല്ലേറ് നടത്തുകയും ചെയ്യുന്ന ദിവസങ്ങളിലേക്ക് മടങ്ങുമെന്നും ആരോപിച്ചു.

'കോണ്‍ഗ്രസും പിഡിപിയും എന്‍സിയും ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നു. അതിനര്‍ത്ഥം മൂന്ന് കുടുംബങ്ങളും പഹാഡികളുടെ സംവരണം വീണ്ടും തട്ടിയെടുക്കുമെന്നാണ്. അവരുടെ പ്രകടന പത്രികകള്‍ നടപ്പിലാക്കിയാല്‍, സ്‌കൂളുകള്‍ വീണ്ടും കത്തിക്കും, കുട്ടികളുടെ കയ്യില്‍ കല്ലുകള്‍ ഉണ്ടാകും,' അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ സമ്പന്നമായ ജമ്മു കശ്മീര്‍ ഉണ്ടാക്കുമെന്നും ഇത് മോദിയുടെ ഗ്യാരന്റി ആണെന്നും പ്രധാനമന്ത്രി പറഞ്ഞു.

'രാജ്യത്തിന് വേണ്ടി കഠിനാധ്വാനം ചെയ്തുകൊണ്ട് നിങ്ങളുടെ ഈ സ്‌നേഹവും അനുഗ്രഹവും ഞാന്‍ തിരികെ നല്‍കും. നമ്മള്‍ ഒരുമിച്ച് സുരക്ഷിതവും സമൃദ്ധവുമായ ജമ്മു കശ്മീര്‍ നിര്‍മ്മിക്കും. ഇത് മോദിയുടെ ഉറപ്പാണ്. നിങ്ങള്‍ വിശ്വസിച്ച പാര്‍ട്ടികള്‍ അത് കാര്യമാക്കിയില്ല,' അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിനെയും പിഡിപിയെയും എന്‍സിയെയും രൂക്ഷമായി വിമര്‍ശിച്ച നരേന്ദ്ര മോദി വര്‍ഷങ്ങളായി ജമ്മു കശ്മീരില്‍ വിഘടനവാദത്തിനും ഭീകരവാദത്തിനും ആവശ്യമായ സാഹചര്യം ഒരുക്കിയത് അവരായിരുന്നു എന്നും ആരോപിച്ചു. 'ഈ തിരഞ്ഞെടുപ്പ് കശ്മീരിലെ യുവാക്കളും മൂന്ന് കുടുംബങ്ങളും തമ്മിലാണ്. ഒരു വശത്ത് മൂന്ന് കുടുംബങ്ങളും മറുവശത്ത് യുവാക്കളും. ഒരു കുടുംബം കോണ്‍ഗ്രസിന്റെയും മറ്റൊന്ന് എന്‍സിയുടെയും മറ്റേത് പിഡിപിയുടെയും,' മോദി പറഞ്ഞു.

യുവാക്കളെ മുന്നോട്ട് വരാന്‍ പരിവാര്‍വാദികള്‍ ഇതുവരെ അനുവദിച്ചിട്ടില്ലെന്നും അതുകൊണ്ടാണ് 2014ല്‍ അധികാരത്തിലെത്തിയ ശേഷം ജമ്മു കശ്മീരില്‍ യുവാക്കളുടെ പുതിയ നേതൃത്വത്തെ മുന്നോട്ട് കൊണ്ടുവരാന്‍ ശ്രമിച്ചതെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. കഴിഞ്ഞ 42 വര്‍ഷത്തിനിടെ ഒരു പ്രധാനമന്ത്രി ദോഡയില്‍ നടത്തുന്ന ആദ്യ സന്ദര്‍ശനമാണിത്. മോദിയുടെ സന്ദര്‍ശനത്തിനായി കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്.

ജമ്മു കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് സെപ്റ്റംബര്‍ 18, സെപ്റ്റംബര്‍ 25, ഒക്ടോബര്‍ 1 തീയതികളില്‍ മൂന്ന് ഘട്ടങ്ങളിലായി നടക്കും. വോട്ടെണ്ണല്‍ ഒക്ടോബര്‍ 8 ന് നടക്കും. ആര്‍ട്ടിക്കിള്‍ 370, 35 എ എന്നിവ റദ്ദാക്കി 10 വര്‍ഷത്തിന് ശേഷം ജമ്മു കശ്മീരിലെ ആദ്യ നിയമസഭാ തിരഞ്ഞെടുപ്പാണ് വരാന്‍ പോകുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+