കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീര്‍ ഇന്ത്യയിലാണ്, പ്രത്യേക അധികാരം പരമാധികാരമല്ല, ഓര്‍ക്കണമെന്ന് സുപ്രീംകോടതി

കടം തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് കശ്മീരികള്‍ക്കെതിരേ സ്വീകരിച്ച നടപടി ഹൈക്കോടതി റദ്ദാക്കിയത് ചോദ്യം ചെയ്ത് ബാങ്കുകള്‍ സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ പരാമര്‍ശങ്ങള്‍. എസ്ബിഐ നേതൃ

  • By Ashif
Google Oneindia Malayalam News

ദില്ലി: ഇന്ത്യന്‍ ഭരണഘടനക്ക് അതീതമായ പരമാധികാരം ജമ്മു കശ്മീര്‍ സംസ്ഥാനത്തിന് ഇല്ലെന്ന് സുപ്രീം കോടതി. ജമ്മു കശ്മീര്‍ ഭരണഘടന ഇന്ത്യന്‍ ഭരണഘടനക്ക് തുല്യമാണെന്ന കശ്മീര്‍ ഹൈക്കോടതിയുടെ നിരീക്ഷണം തള്ളിക്കൊണ്ട് ജസ്റ്റിസ് കുര്യന്‍ ജോസഫ്, ജസ്റ്റിസ് രോഹിത് നരിമാന്‍ എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. കശ്മീരിന് സ്വന്തമായുള്ള ഭരണഘടന ഇന്ത്യന്‍ ഭരണഘടനക്ക് താഴെയാണ്. ആദ്യം ഇന്ത്യന്‍ ഭരണഘടന അനുസരിച്ചാണ് കശ്മീര്‍ ജനത ഭരിക്കപ്പെടപ്പെടുന്നത്, ഒപ്പം കശ്മീര്‍ ഭരണഘടനയും- 1957ലെ ജമ്മു കശ്മീര്‍ ഭരണഘടനാ ആമുഖം പരാമര്‍ശിച്ച് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

ബാങ്കുകള്‍ നല്‍കിയ കടം തിരിച്ചുപിടക്കുന്നതുമായി ബന്ധപ്പെട്ട കേസാണ് സുപ്രീംകോടതിയിലെത്തിയത്. സംസ്ഥാനത്തിനുള്ള പ്രത്യേക അധികാരപ്രകാരം കശ്മീരികളുടെ സ്വത്ത് പുറത്തുള്ളവര്‍ക്ക് കൈമാറുന്നതിന് വിലക്കുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ജമ്മു കശ്മീര്‍ ഹൈക്കോടതി കേസ് പരിഗണിച്ചതും ബാങ്കുകളുടെ നടപടി റദ്ദാക്കിയതും.

സ്ഥിരംതാമസക്കാരുടെ അധികാരം

കടം തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് കശ്മീരികള്‍ക്കെതിരേ സ്വീകരിച്ച നടപടി ഹൈക്കോടതി റദ്ദാക്കിയത് ചോദ്യം ചെയ്ത് ബാങ്കുകള്‍ സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ പരാമര്‍ശങ്ങള്‍. കശ്മീരിലെ സ്ഥിരം താമസക്കാരുടെ സ്വത്തുക്കള്‍ സംരക്ഷിക്കുന്നതിന് ആവശ്യമായ നിയമമുണ്ടാക്കാന്‍ സംസ്ഥാനത്തിന് പൂര്‍ണ പരമാധികാരമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതിനെതിരേ എസ്ബിഐ നേതൃത്വത്തിലാണ് ബാങ്കുകള്‍ സുപ്രീംകോടതിയെ സമീപിച്ചത്.

പ്രത്യേക അധികാരമുള്ള കശ്മീര്‍

ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ സ്വന്തമായി ഭരണഘടനയുള്ള ഏക സംസ്ഥാനമാണ് ജമ്മു കശ്മീര്‍. സ്വന്തമായി ഭരണഘടനയുണ്ടാക്കാനും അത് നടപ്പാക്കാനും അധികാരമുണ്ടെങ്കിലും ഇന്ത്യന്‍ ഭരണഘടനയെ ചോദ്യം ചെയ്യാന്‍ അവര്‍ക്ക് അധികാരമില്ല. സ്വന്തമായി കിട്ടിയ പ്രത്യേക പദവി പരമാധികാരമായി തെറ്റിദ്ധരിക്കരുതെന്നും സുപ്രീംകോടതി പറഞ്ഞു.

നിയമങ്ങളുടെ നൂലാമാല

കടക്കാരില്‍ നിന്നു പണം തിരിച്ചുപിടിക്കാന്‍ സെക്യുരിറ്റൈസേഷന്‍ ആന്റ് റികണ്‍സ്ട്രക്ഷന്‍ ഓഫ് ഫൈനാന്‍ഷ്യല്‍ അസറ്റ്‌സ് ആന്റ് എന്‍ഫോഴ്‌സ്‌മെന്റ് ഓഫ് സെക്യുരിറ്റി ഇന്ററസ്റ്റ്- 2002 നിയമം ബാങ്കുകള്‍ക്ക് അധികാരം നല്‍കുന്നുണ്ട്. എന്നാല്‍ കശ്മീരിലെ സ്ഥിരം താമസക്കാരുടെ സ്വത്തുവകകള്‍ പുറത്തുനിന്നുള്ളവര്‍ക്ക് വില്‍ക്കാന്‍ കശ്മീരിലെ നിയമം അനുമതി നല്‍കുന്നില്ലെന്ന് കശ്മീര്‍ സര്‍ക്കാര്‍ ബോധിപ്പിച്ചു. ഈ വാദം തള്ളിയ സുപ്രീംകോടതി കടം തിരിച്ചുപിടിക്കാന്‍ ബാങ്കുകള്‍ക്ക് അവകാശം നല്‍കുന്ന നിയമം കേന്ദ്ര പട്ടികയില്‍ വരുന്നതാണെന്ന് വ്യക്തമാക്കി. നിയമം നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാരിന് അധികാരമുണ്ടെന്നും കോടതി പറഞ്ഞു.

ആരും അതീതരല്ല

ജമ്മു കശ്മീര്‍ സംസ്ഥാനം ഇന്ത്യന്‍ ഫെഡറല്‍ സംവിധാനത്തിന്റെ അഭിവാജ്യ ഘടകമാണ്. കശ്മീരുകാര്‍ ഇന്ത്യന്‍ പൗരന്‍മാരാണ്. ഇവിടെയുള്ളവര്‍ ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന നിയമത്തിന് അതീതരാണെന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ അംഗീകരിക്കാനാവില്ല. കശ്മീര്‍ ഹൈക്കോടതി ഇക്കാര്യം ഓര്‍ക്കണമെന്നും സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

English summary
State of Jammu & Kashmir has no vestige of sovereignty outside the Constitution of India and its own Constitution, which is subordinate to the Constitution of India. Residents of state are governed first by the Constitution of India and also by the Constitution of Jammu & Kashmir,” the bench said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X