കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടക തിരഞ്ഞെടുപ്പ്; സിദ്ധരാമയ്യയെ രാവണനോട് ഉപമിച്ച ജനാര്‍ദന റെഡ്ഡിക്കെതിരെ പരാതി

  • By Desk
Google Oneindia Malayalam News

ബെംഗളൂരു: മുഖ്യമന്ത്രിയെ രാവണനോട് ഉപമിച്ചുവെന്നാരോപിച്ച് മുന്‍മന്ത്രി ജനാര്‍ദന റെഡ്ഡിക്കെതിരെ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി നല്‍കി. ബാദാമിയില്‍ മല്‍സരിക്കുന്ന സിദ്ധരാമയ്യയെ രാവണനോടും ഇവിടുത്തെ ബിജെപി സ്ഥാനാര്‍ഥി ബി.ശ്രീരാമുലുവിനെ ശ്രീരാമനോടുമാണ് ഉപമിച്ചത്. 'സിദ്ധരാവണനെ' കൊല്ലാനാണ് ശ്രീരാമുലുവിനെ ബിജെപി നിയോഗിച്ചതെന്നും ഇതിനായി ബനശങ്കരി ദേവതയാണ് ശ്രീരാമുലുവിനെ സൃഷ്ടിച്ചതെന്നും ജനാര്‍ദന്‍ റെഡ്ഡി പറഞ്ഞതായാണ് ആരോപണം.

അതേസമയം അനധികൃത ഖനനക്കേസില്‍ ജയിലിലായ ജനാര്‍ദ്ദനറെഡ്ഡിയെ ചൊല്ലി ബിജെപിയില്‍ വിഭാഗിയത മുറുകുകയാണ്.തിരഞ്ഞെടുപ്പില്‍ ജനാര്‍ദനറെഡ്ഡിയുടെ സഹോദരങ്ങള്‍ക്കും അനുയായികള്‍ക്കും സീറ്റ് നല്‍കിയത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് ആയുധമാക്കിയതാണ് ബി.ജെ.പി.യ്ക്ക് തിരിച്ചടിയാകും.

sidharamaiah and janardhana reddy

സാമൂഹികമാധ്യമങ്ങളില്‍ പ്രശ്‌നം ചര്‍ച്ചയായതോടെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍നിന്ന് മാറിനില്‍ക്കാന്‍ കേന്ദ്രനേതൃത്വം ജനാര്‍ദനറെഡ്ഡിയോട് ആവശ്യപ്പെട്ടെങ്കിലും ജനാര്‍ദനറെഡ്ഡിയെയും അനുയായികളെയും തള്ളിപ്പറയാന്‍ ബി.ജെ.പി.യുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബി.എസ്. യെദ്യൂരപ്പ തയ്യാറായിട്ടില്ല.ജനാര്‍ദനറെഡ്ഡിയുടെ സഹായത്തില്‍ പത്ത് മുതല്‍ 15 സീറ്റുവരെ കൂടുതല്‍ സീറ്റുകള്‍ ബി.ജെ.പി.ക്ക് ലഭിക്കുമെന്നാണ് യെദ്യൂരപ്പയുടെ വാദം.

തിരഞ്ഞെടുപ്പില്‍ സഹായകമാകുമെങ്കില്‍ ആരുടെ സഹായവും തേടാമെന്നാണ് ദേശീയ അധ്യക്ഷന്‍ അമിത് ഷാ നിര്‍ദേശിച്ചതെന്നും യെദ്യൂരപ്പ വെളിപ്പെടുത്തി. ഇത് കേന്ദ്ര നേതൃത്വത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കി.ജനാര്‍ദനറെഡ്ഡിയും അനുയായികളും പങ്കെടുക്കുന്ന ചടങ്ങ് ഒഴിവാക്കുന്നതിനുവേണ്ടി അമിത് ഷാ ബല്ലാരി റാലി ഒഴിവാക്കിയിരുന്നു.തിരഞ്ഞെടുപ്പില്‍ ജനാര്‍ദന റെഡ്ഡിയുടെ സഹോദരങ്ങളും അനുയായികളുമായി ഏഴുപേരാണ് മല്‍സരിക്കുന്നത്. ഇവര്‍ക്ക് സീറ്റ് നല്‍കിയത് കേന്ദ്രനേതൃത്വമാണ്. ഇതിന് ശേഷം റെഡ്ഡി സഹോദരങ്ങളോട് അയിത്തം കാണിക്കുന്നത് ശരിയല്ലെന്ന നിലപാടാണ് യെദ്യൂരപ്പ പക്ഷത്തിനുള്ളത്.

മുഖ്യമന്ത്രി സിദ്ധരാമയ്യ മല്‍സരിക്കുന്ന രണ്ടാം മണ്ഡലമായ ബദാമിയില്‍ ജനാര്‍ദന റെഡ്ഡിയുടെ അനുയായി ബി. ശ്രീരാമുലുവാണ് മല്‍സരിക്കുന്നത്.
റെഡ്ഡി സഹോദരങ്ങളോടുള്ള കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് മാറ്റത്തില്‍ ശ്രീരാമുലുവിനും എതിര്‍പ്പുണ്ടെന്നാണ് അറിയുന്നത്. അനധികൃത ഖനനക്കേസില്‍ 50000 കോടി രൂപയുടെ അഴിമതി ആരോപണമാണ് ജനാര്‍ദന റെഡ്ഡി നേരിടുന്നത്. അനധികൃത ഖനനക്കേസില്‍ ജാമ്യത്തിലിറങ്ങിയ റെഡ്ഡിക്ക് ബല്ലാരിയില്‍ പ്രവേശിക്കുന്നതിന് വിലക്കുണ്ട്. ഏതായാലും ജനാര്‍ദന റെഡ്ഡി വിഷയത്തില്‍ പാര്‍ട്ടിയിലെ അഭിപ്രായവ്യത്യാസം മറനീക്കി പുറത്ത് വരികയാണ്.

English summary
Karnataka election;Janardana Reddy allegation against Sidharamaiah, part workers demand to file case against janardhana Reddy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X