ഉത്തരാഖണ്ഡില്‍ കടുത്ത പോരാട്ടമെന്ന് ജന്‍കീ ബാത്ത് സര്‍വേ, വ്യത്യാസം 4 സീറ്റ്, പഞ്ചാബില്‍ ത്രില്ലര്‍
ദില്ലി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് അടുത്ത വര്‍ഷം ആദ്യം നടക്കുന്ന തിരഞ്ഞെടുപ്പുകളില്‍ നടക്കുന്നത് ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നതെന്ന് ഇന്ത്യ ന്യൂസ്-ജന്‍കി ബാത്ത് സര്‍വേ ഫലം. ഉത്തരാഖണ്ഡില്‍ ബിജെപിക്കും പഞ്ചാബില്‍ ആംആദ്മി പാര്‍ട്ടിക്കുമാണ് മുന്‍തൂക്കമുള്ളത്. എന്നാല്‍ ഇവിടങ്ങളില്‍ പോരാട്ടം അതിശക്തമാണെന്ന് സര്‍വേ സൂചിപ്പിക്കുന്നു.
പഞ്ചാബില്‍ പിടിമുറുക്കി സിദ്ദു, മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കില്ല
അതേസമയം എബിപി സര്‍വേയില്‍ ഉത്തര്‍പ്രദേശില്‍ ത്രില്ലര്‍ പോരാട്ടമാണ് നടക്കുന്നതെന്നും സൂചിപ്പിക്കുന്നു. എന്നാല്‍ എസ്പി വോട്ടുശതമാനം വര്‍ധിപ്പിച്ചിട്ടുണ്ടെന്നും ഇവര്‍ പ്രവചിക്കുന്നു. ഒരിടത്തും ബിജെപിക്ക് എളുപ്പത്തില്‍ വിജയം നേടാനാവില്ലെന്നാണ് സര്‍വേ സൂചിപ്പിക്കുന്നത്.

പഞ്ചാബില്‍ തമ്മിലടിയുടെ ഫലം കോണ്‍ഗ്രസ് അനുഭവിക്കേണ്ടി വരുമെന്ന് ജന്‍കി ബാത്ത് സര്‍വേ പറയുന്നു. ഏറ്റവും വലിയ ഒറ്റകക്ഷിയായി എഎപി മാറുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്. എഎപിക്ക് 37.80 ശതമാനം വോട്ട് ലഭിക്കുമെന്നും സര്‍വേ പറയുന്നു. അതേസമയം കോണ്‍ഗ്രസിന്റെ വോട്ടുശതമാനം 34.70 ശതമാനത്തിലേക്ക് വീഴും. ബിജെപിക്ക് ആകെ ലഭിക്കുക അഞ്ച് ശതമാനം വോട്ടാണ്. ശിരോമണി അകാലിദളിന് 20.5 ശതമാനം വോട്ടും ലഭിക്കും. 117 സീറ്റാണ് പഞ്ചാബിലുള്ളത്. ഇതില്‍ 50 മുതല്‍ 57 സീറ്റുകള്‍ വരെ ആംആദ്മി പാര്‍ട്ടി സ്വന്തമാക്കും. കോണ്‍ഗ്രസിന്റെ സീറ്റ് നില 77ല്‍ നിന്ന് 40-46 സീറ്റുകളായി കുറയും. അകാലിദള്‍ 16 സീറ്റ് മുതല്‍ 21 സീറ്റ് വരെ നേടിയേക്കും. ബിജെപി പരമാവധി നാല് സീറ്റ് നേടിയേക്കും

ഉത്തരാഖണ്ഡില്‍ കടുത്ത പോരാട്ടമാണ് ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ നടക്കുന്നത്. ബിജെപി ഇപ്പോഴത്തെ സാഹചര്യത്തില്‍ അധികാരം നിലനിര്‍ത്തുമെന്ന് ജന്‍കീ ബാത്ത് സര്‍വേ പറയുന്നു. എന്നാല്‍ കോണ്‍ഗ്രസിന്റെ വന്‍ കുതിപ്പും കാണാം. നിലവില്‍ 35 മുതല്‍ 38 വരെ സീറ്റുകള്‍ ബിജെപി നേടാമെന്ന് സര്‍വേ പ്രവചിക്കുന്നു. കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങള്‍ ധാരാളമുണ്ട്. എന്നാലും 27 മുതല്‍ 31 സീറ്റുകള്‍ വരെ നേടുമെന്നും പ്രവചനമുണ്ട്. അതേസമയം ആംആദ്മി പാര്‍ട്ടി ഇവിടെയും നേട്ടമുണ്ടാക്കുമെന്ന് സര്‍വേ പറയുന്നു. ആറ് സീറ്റുകള്‍ പാര്‍ട്ടി നേടും. 39 ശതമാനം പേരാണ് ബിജെപി അധികാരത്തിലെത്തുമെന്ന് അഭിപ്രായപ്പെട്ടത്. 38.2 ശതമാനം കോണ്‍ഗ്രസിനെ അനുകൂലിച്ചു. 11.7 ശതമാനം പേരാണ് എഎപിയെ പിന്തുണച്ചത്.

അതേസമയം ഉത്തരാഖണ്ഡില്‍ മോദി സര്‍ക്കാരിന് ഇപ്പോഴും ജനപ്രീതിയുണ്ടെന്നാണ് വ്യക്തമാകുന്നത്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ പദ്ധതികള്‍ സംസ്ഥാന ബിജെപിക്ക് ഗുണകമാകുമെന്ന് സര്‍വേയുടെ ഭാഗമായ 69 ശതമാനം പേരും പറഞ്ഞു. ഉത്തര്‍പ്രദേശില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നാണ് ഇന്ത്യ ന്യൂസ് ജന്‍ കീ ബാത്ത് സര്‍വേ പ്രവചിക്കുന്നത്. നൂറിലേറെ സീറ്റ് കുറയുമെന്ന് ഇതേ സര്‍വേ നേരത്തെ പറഞ്ഞിരുന്നു. ഇത് കാര്‍ഷിക നിയമം പിന്‍വലിക്കുന്നതിന് മുമ്പ് വന്ന സര്‍വേയാണ്. ഇപ്പോഴത്തെ സര്‍വേയില്‍ 233 മുതല്‍ 252 സീറ്റ് വരെ ബിജെപി നേടുമെന്നാണ് പ്രവചനം. യുപി ബിജെപിക്ക് വളരെ നിര്‍ണായകമായ സംസ്ഥാനമാണ്. അതുകൊണ്ട് തന്നെ സര്‍വേകള്‍ പാര്‍ട്ടിക്ക് പ്രതീക്ഷയാണ്.

ഭരണവിരുദ്ധ വികാരത്തിനേക്കാള്‍ സ്ഥാനാര്‍ത്ഥികള്‍ക്കെതിരെയുള്ള വികാരമാണ് സര്‍വേയില്‍ പ്രതിഫലിച്ചത്. 60 ശതമാനം ആളുകള്‍ സ്ഥാനാര്‍ത്ഥികളെയാണ് കുറ്റപ്പെടുത്തിയത്. മുപ്പത് ശതമാനം പാര്‍ട്ടി നയത്തെയും പത്ത് ശതമാനം പേര്‍ ഭരണവിരുദ്ധ വികാരത്തിനും അഭിപ്രായം രേഖപ്പെടുത്തി. തൊഴിലില്ലായ്മയും കുടിയേറ്റവും തിരഞ്ഞെടുപ്പിലെ പ്രധാന വിഷയമാകുമെന്ന് 47 ശതമാനം പേരും പറഞ്ഞു. അതേസമയം ബ്രാഹ്മണരും രജ്പുത്തുകളും ബിജെപിക്ക് തന്നെ വോട്ട് ചെയ്യുമെന്ന് 45 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. മുസ്ലീം സമുദായത്തിന്റെ 85 ശതമാനം വോട്ടും കോണ്‍ഗ്രസിന് ലഭിക്കും. സിഖ് സമുദായത്തിന്റെ 60 ശതമാനം വോട്ടും കോണ്‍ഗ്രസിന് ലഭിക്കും.

പട്ടിക ജാതിക്കാരുടെ 75 ശതമാനം വോട്ടും കോണ്‍ഗ്രസിന് ലഭിക്കും. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പുഷ്‌കര്‍ സിംഗ് ധമിക്ക് 40 ശതമാനം പേരുടെ പിന്തുണ ലഭിച്ചു. ഹരീഷ് റാവത്തിനെ 30 ശതമാനം പേര്‍ പിന്തുണച്ചു. ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് തന്നെ മുന്‍തൂക്കമുണ്ടെന്നാണ് എബിപി സര്‍വേയും പറയുന്നു. ബിജെപിക്ക് 41 ശതമാനം വോട്ടാണ് ലഭിക്കുക. എസ്പിയുടെ വോട്ട് ശതമാനം കൂടിയുണ്ട്. ഇപ്പോള്‍ 34 ശതമാനം വോട്ടാണ് ലഭിക്കുക. കോണ്‍ഗ്രസും ബിഎസ്പിയും വളരെ പിന്നിലേക്ക് പോകും. കോണ്‍ഗ്രസിന് ആകെ ഏഴ് ശതമാനം വോട്ടാണ് ലഭിക്കുക. ബിഎസ്പിക്ക് പതിമൂന്നും. അതേസമയം സീറ്റിന്റെ കാര്യത്തില്‍ ചെറിയ വ്യത്യാസം മാത്രമാണ് എസ്പിയും ബിജെപിയും തമ്മിലുള്ളത്.
7 വെല്ലുവിളികള്‍, 2022ല്‍ ബിജെപിക്ക് പേടിക്കേണ്ടത് കോണ്‍ഗ്രസിനെ മാത്രമല്ല, പിഴച്ചാല്‍ തീര്‍ന്നു