കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജന്തര്‍മന്തര്‍ കാലിയായി; ഭടന്മാരുമില്ല തമിഴരുമില്ല, ദില്ലിയില്‍ ഇനി സമരം നടത്താന്‍ പണമടയ്ക്കണം

  • By Ashif
Google Oneindia Malayalam News

ദില്ലി: തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ്, ദില്ലിയില്‍ ജന്തര്‍ മന്തര്‍ എന്നിവിടങ്ങളിലെല്ലാം എപ്പോഴും സമരക്കാരുടെ തിരക്കാണ്. വിവിധ ആവശ്യങ്ങളുന്നയിച്ച് രാജ്യത്തിന്റെ പലഭാഗങ്ങളില്‍ നിന്നെത്തിയവര്‍ സമരം ചെയ്യുന്ന സ്ഥലമാണ് ജന്തര്‍മന്തര്‍. പക്ഷേ ഇനി ഇവിടെ സമരം നടക്കില്ല. എല്ലാവരെയും പോലീസ് ഒഴിപ്പിച്ചു.

Dhtv2

ഇനി സമരക്കാര്‍ക്കുള്ള വേദി പാര്‍ലമെന്റില്‍ നിന്ന് കിലോമീറ്റര്‍ അകലെയുള്ള രാംലീല മൈതാനമായിരിക്കും. ഇവിടെ സമരം നടത്തണമെങ്കില്‍ നേരത്തെ പണമടച്ച് ബുക്ക് ചെയ്യണം. മാസങ്ങളായി ജന്തര്‍മന്തറില്‍ സമരം നടത്തിവന്ന വിമുക്ത ഭടന്‍മാരെയും തമിഴ് കര്‍ഷകരെയും പോലീസ് ബലം പ്രയോഗിച്ച് നീക്കി.

മമ്മൂട്ടി കഥാപാത്രത്തെ ഓര്‍മിപ്പിച്ച കള്ളന്‍; മന്ത്രിയെയും ആളൂരിനെയും വിറപ്പിച്ചു, വിലസിയത് 10 മാസംമമ്മൂട്ടി കഥാപാത്രത്തെ ഓര്‍മിപ്പിച്ച കള്ളന്‍; മന്ത്രിയെയും ആളൂരിനെയും വിറപ്പിച്ചു, വിലസിയത് 10 മാസം

ശബ്ദമലിനീകരണത്തിന്റെ പേരില്‍ സമരക്കാരെ ഒഴിപ്പിച്ചെങ്കിലും, സമരം ചെയ്യാന്‍ കണ്ടെത്തി നല്‍കിയ പുതിയ സ്ഥലം മൂന്ന് ആശുപത്രികള്‍ ചുറ്റിലും സ്ഥിതി ചെയ്യുന്ന രാംലീല മൈതാനമാണെന്നതാണ് വിരോധാഭാസം. സമരക്കാര്‍ ഇനി ചതുരശ്ര അടി കണക്കില്‍ ഫീസ് അടച്ചാല്‍ മാത്രമേ ഇവിടെ പ്രതിഷേധ പരിപാടികള്‍ നടത്താന്‍ സാധിക്കു. വലിയ പരിപാടികള്‍ നടത്താന്‍ അര ലക്ഷം രൂപ ചെലവ് വരും. മാത്രമല്ല, വേനലില്‍ കനത്ത പൊടിയും മഴക്കാലത്ത് മുട്ടോളം വെള്ളവുമുണ്ടാകുന്ന സ്ഥലമാണ് രാംലീല മൈതാനം.

അവിവാഹിതരെ കെട്ടുകെട്ടിച്ച് ഷാര്‍ജ; ആളൊഴിഞ്ഞ സ്ഥലത്തേക്ക്!! പോലീസ് പിന്നാലെ, സുല്‍ത്താനുംഅവിവാഹിതരെ കെട്ടുകെട്ടിച്ച് ഷാര്‍ജ; ആളൊഴിഞ്ഞ സ്ഥലത്തേക്ക്!! പോലീസ് പിന്നാലെ, സുല്‍ത്താനും

ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ് മറപിടിച്ചാണ് സമരക്കാരെ ഒഴിപ്പിച്ചത്. ജന്തര്‍മന്തര്‍ റോഡിലെ എല്ലാ ധര്‍ണകളും പൊതുപ്രസംഗങ്ങളും ലൗഡ് സ്പീക്കറുകളും നാലാഴ്ചക്കകം ഒഴിപ്പിക്കണമെന്നായിരുന്നു ഉത്തരവ്.

സമരക്കാരെ സ്വയം ഓഴിഞ്ഞുപോകലിന് നിര്‍ബന്ധിക്കാന്‍ പോലീസ് പല പണിയും എടുത്തിരുന്നു. ജന്തര്‍ മന്തറിലേക്കുള്ള പൈപ്പ് ലൈന്‍ തടസപ്പെടുത്തിയും ശുചിമുറി അടച്ചും പോലീസ് പണികൊടുക്കാന്‍ നോക്കി. എങ്കിലും വണ്‍റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതിക്ക് വേണ്ടി മൂന്ന് വര്‍ഷമായി സമരം ചെയ്യുന്ന വിമുക്ത ഭടന്‍മാരും അതിജീവന സമരം നടത്തുന്ന തമിഴ്കര്‍ഷകരും ഒഴിഞ്ഞുപോയില്ല.

ഇവരെയാണ് പോലീസ് ബലം പ്രയോഗിച്ച് ഇപ്പോള്‍ ഒഴിപ്പിച്ചിരിക്കുന്നത്. ജന്തര്‍മന്തര്‍ റോഡില്‍ താമസക്കാരനായ വരുണ്‍ സേത്ത് എന്ന വ്യക്തിയാണ് ഹരിത ട്രൈബ്യൂണലിനെ സമീപിച്ചിരുന്നത്. ശബ്ദമലിനീകരണം ചൂണ്ടിക്കാട്ടിയായിരുന്നു ട്രൈബ്യൂണലിന്റെ ഉത്തരവ്.

English summary
Jantar Mantar Protest Ban: Police Removed all Protesters
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X