കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്തില്‍ അഗ്നിപരീക്ഷ കടന്ന് ബിജെപി; ജസ്ദാനിൽ മികച്ച വിജയം, ജനപ്രീതി കുറയാതെ ബവാലിയ

  • By Goury Viswanathan
Google Oneindia Malayalam News

അഹമ്മദാബാദ്: ഗുജറാത്തിൽ അഗ്നിപരീക്ഷ കടന്ന് ബിജെപി. ജസ്ദാൻ ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി കുൻവർജി ബവാലിയയ്ക്ക് ജയം. കോൺഗ്രസ് സ്ഥാനാർത്ഥി അവസർ നാകിയെ 19,985 വോട്ടുകൾക്കാണ് ബവാലിയ പരാജയപ്പെടുത്തിയത്.
കോൺഗ്രസ് കോട്ടയിലെ തിരഞ്ഞെടുപ്പ് വിജയം ബിജെപിക്ക് ഏറെ നിർണായകമാണ്.

കോൺഗ്രസിന്റെ സിറ്റിംഗ് എംഎൽഎ ആയിരുന്ന ബവാലിയ ബിജെപി പാ‌ളയത്തിലെത്തിയതോടെയാണ് ജസ്ദാനിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. സംസ്ഥാന രൂപികരണത്തിന് ശേഷം ഒരു തവണ മാത്രമാണ് ബിജെപി മണ്ഡലത്തിൽ അധികാരത്തിൽ എത്തുന്നത്. ഹിന്ദി ഹൃദയ ഭൂമിയിലെ കോൺഗ്രസ് തേരോട്ടത്തിനിടെ ജസ്ദാനിലെ വിജയം ബിജെപിക്ക് അഭിമാനപ്രശ്നം കൂടിയായിരുന്നു.

 എന്തുകൊണ്ട് തിരഞ്ഞെടുപ്പ്

എന്തുകൊണ്ട് തിരഞ്ഞെടുപ്പ്

അഞ്ച് തവണ തുടർച്ചയായി കോൺഗ്രസ് ടിക്കറ്റിൽ ജസ്ദാൻ മണ്ഡലത്തിൽ നിന്നും ജയിച്ച എംഎൽഎയാണ് ബവാലിയ. സൗരാഷ്ട്ര മേഖലയിൽ കോലി സമുദായത്തിലെ ശക്തനായ നേതാവാണ് ബവാലിയ. കഴിഞ്ഞ ജൂലെയിൽ കോൺഗ്രസ് വിട്ട് ബവാലിയ ബിജെപിയിൽ എത്തിയതോടെയാണ് ജസ്ദാനിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്. സൗരാഷ്ട്ര മേഖലയിലെ പ്രബലനായ നേതാവാണ് ബവാലിയ.

മന്ത്രിയായി

മന്ത്രിയായി

കോലി സമുദായത്തിലെ ശക്തനായ നേതാവിന്റെ വരവ് ബിജെപിക്ക് നേട്ടമായിരുന്നു. വിജയ് രൂപാണി സർക്കാരിൻ ബവാലിയയ്ക്ക് മന്ത്രി പദവിയും ലഭിച്ചു. മന്ത്രി പദവിയിലെത്തി ആറുമാസത്തിനുള്ളിൽ തന്നെ തിരഞ്ഞെടുപ്പ് ജയിക്കണമെന്നാണ് ചട്ടം. 20 വർഷത്തോളം ജെസ്ദാൻ മണ്ഡലത്തിൽ വിജയിച്ച ബവാലിയ ഇക്കുറി ബിജെപി ടിക്കറ്റിൽ ജനവിധി തേടി.

 ബിജെപിക്ക് നേട്ടം

ബിജെപിക്ക് നേട്ടം

2017ൽ ബിജെപിയുടെ പല ഉറച്ച മണ്ഡലങ്ങളും കോണ്‍ഗ്രസ് പിടിച്ചെടുത്തിരുന്നു. പ്രത്യേകിച്ച് സൗരാഷ്ട്ര മേഖലയിൽ വലിയ തിരിച്ചടി നേരിടേണ്ടി വന്നു. സംവരണ സമരങ്ങൾ പട്ടേൽ സമുദായക്കാരെ ബിജെപിയിൽ നിന്നും അകറ്റി. ഈ സാഹചര്യത്തിൽ ജനസംഖ്യയിൽ 20 ശതമാനത്തോളം വരുന്ന കോലി സമുദായത്തിൻരെ വോട്ട് ബിജെപിക്ക് നിർണായകമാണ്. ബവാലിയെ കൂടെ നിർത്തി സൗരാഷ്ട്ര മേഖലയിൽ സ്വാധിനമുറപ്പിക്കാനാണ് ബിജെപി നീക്കം.

കോൺഗ്രസിന് കോട്ടം

കോൺഗ്രസിന് കോട്ടം

ബവാലിയയുടെ കളംമാറ്റം വലിയ തിരിച്ചടിയാണ് കോൺഗ്രസിന് ഉണ്ടാക്കിയത്. 2017 തിരഞ്ഞെടുപ്പിൽ സൗരാഷ്ട്ര മേഖലയിൽ 54 സീറ്റുകളിൽ 34 എണ്ണവും കോൺഗ്രസ് സ്വന്തമാക്കിയിരുന്നു. ബിജെപി ആകട്ടെ 23 സീറ്റിൽ ഒതുങ്ങി. 20തോളം സീറ്റുകളിൽ നിർണായകമാകുന്നത് കോലി സമുദായംഗങ്ങളുടെ വോട്ടാണ്. ബവാലിയയെ പോലെ ശക്തമായൊരു നേതാവിന്റെ നഷ്ടം കോൺഗ്രസിന് ലോക്സഭാ തിരഞ്ഞെടുപ്പിലും വെല്ലുവിളി ഉയർത്തും.

രാഹുലിനെതിരെ

രാഹുലിനെതിരെ

പാർട്ടിയിൽ ഉന്നത സ്ഥാനങ്ങൾ ലഭിക്കുന്നില്ല എന്ന പരാതിയെ തുടർന്ന് ഏറെ നാളായി കോൺഗ്രസ് നേതൃത്വവുമായി അകന്ന് കഴിയുകയായിരുന്നു ബവാലിയ. രാഹുൽ ഗാന്ധി ജാതിരാഷ്ട്രീയം കളിക്കുകയാണെന്നാണ് ബവാലിയ ആരോപിക്കുന്നത്. സംസ്ഥാനത്തെ പാർട്ടിയുടെ പ്രവർത്തനത്തിൽ താൻ തൃപ്തനല്ല. അണികളുടെ ആവശ്യപ്രകാരമാണ് പാർട്ടി വിടുന്നതെന്നാണ് ബവാലിയ വ്യക്തമാക്കിയത്.

എതിർ സ്ഥാനാർത്ഥി

എതിർ സ്ഥാനാർത്ഥി

രാജ്കോട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന അവസർ നാകിയയായിരുന്നു കോൺഗ്രസ് സ്ഥാനാർത്ഥി. എംഎൽഎ പദവിക്കായുള്ള നാകിയയുടെ കന്നിപ്പോരാട്ടമായിരുന്നു ഇത്. ബവാലിയയുടെ അനുയായി ആയി ഏറെ നാൾ ഒപ്പമുണ്ടായിരുന്ന വ്യക്തിയാണ് നാകിയ.

 ജനപ്രീതിക്ക് കുറവില്ല

ജനപ്രീതിക്ക് കുറവില്ല

തന്റെ രാഷ്ട്രീയ നിലപാടുകൾക്ക് മാറ്റം വന്നില്ലെങ്കിലും ബവാലിയയുടെ ജനപ്രീതിക്ക് ഒട്ടും കുറവ് വന്നിട്ടില്ലെന്നാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. 19,985 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ബവാലിയയുടെ വിജയം. അധികാരം മോഹിച്ച് പാര്‍ട്ടി വിട്ട വ്യക്തിയെ ജനം തള്ളുമെന്നായിരുന്ന കോൺഗ്രസ് നേതാക്കളുടെ വാദം വിലപ്പോയില്ല. എട്ട് സ്ഥാനാർത്ഥികളായിരുന്നു മത്സരംഗത്തുണ്ടായിരുന്നത്. ബവാലിയുടെ സാന്നിധ്യം ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് നേട്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ജസ്ദാൻ നിർണായകമാകുന്നത്

ജസ്ദാൻ നിർണായകമാകുന്നത്

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞടുപ്പ് ഫലത്തിന് പിന്നാലെ എത്തിയ ഉപതിരഞ്ഞെടുപ്പ് ഫലം കോൺഗ്രസിനും ബിജെപിക്കും നിർണായകമാണ്. 15 വർഷമായി ഗുജറാത്തിൽ ബിജെപിയാണ് ഭരണത്തിലിരിക്കുന്നത്. 2017ൽ ശക്തമായ വെല്ലുവിളിയാണ് കോൺഗ്രസ് സംസ്ഥാനത്ത് ഉയർത്തിയത്. പ്രധാനമന്ത്രിയുടെ സംസ്ഥാനം എന്ന നിലയിലും ഗുജറാത്തിലെ രാഷ്ട്രീയ നീക്കങ്ങൾ ഏറെ നിർണായകമാണ്.

അഭിമാന പോരാട്ടം

അഭിമാന പോരാട്ടം

ലോക്സഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ നടന്ന ഉപതിരഞ്ഞെടുപ്പ് കോൺഗ്രസിനും ബിജെപിക്കും അഭിമാനപ്പോരാട്ടം കൂടിയായിരുന്നു. ഹിന്ദി ഹൃദയഭൂമിയിലെ കോൺഗ്രസ് തേരോട്ടത്തിന് ശേഷം പ്രധാനമന്ത്രി മോദിയുടെയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെയും നാട്ടില്‍ ബിജെപിക്ക് അടിപതറുമോ എന്നതിന്റെ പരീക്ഷ കൂടിയാണ് ജസ്ദാനില്‍ നടന്നത്.

പ്രതിഷേധക്കാര്‍ ചീറിയടുത്തു; യുവതികളും പോലീസും പിന്തിരിഞ്ഞോടി!! ശബരിമലയില്‍ നാടകീയ രംഗങ്ങള്‍പ്രതിഷേധക്കാര്‍ ചീറിയടുത്തു; യുവതികളും പോലീസും പിന്തിരിഞ്ഞോടി!! ശബരിമലയില്‍ നാടകീയ രംഗങ്ങള്‍

English summary
bjp candidate kunvarji bavalia wins from jeswan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X