കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ പരിഹസിച്ച് ആം ആദ്മി
ദില്ലി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ പരിഹസിച്ച് ആംആദ്മി പാര്‍ട്ടി രംഗത്ത്. സംസ്‌കൃതം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ പടിപ്പിക്കണമെന്ന് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രി പറഞ്ഞിരുന്നു. ഇതിനെയാണ് ആംആദ്മി നേതാവ് മനീഷ് സിസോദിയ പരിഹസിച്ചത്.

ജാവസ്‌ക്രിപ്റ്റിനെയും കമ്പ്യൂട്ടര്‍ ഭാഷയെയും രാജ്യദ്രോഹികളായി പ്രഖ്യാപിക്കൂ എന്നാണ് ആംആദ്മി പാര്‍ട്ടി നേതാവും ദില്ലി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ ട്വിറ്ററില്‍ കുറിച്ചത്. നമ്മള്‍ മനസിലാക്കേണ്ടത് സംസ്‌കൃതമാണ് സിപ്ലസ്, എസ്ഒഎല്‍, പൈഥോണ്‍, ജാവാസ്‌ക്രിപ്റ്റ് തുടങ്ങിയ കമ്പ്യൂട്ടര്‍ ഭാഷകളോട് പൊരുതാന്‍ കഴിയുന്ന ഏകഭാഷയെന്നു പറഞ്ഞാണ് പരിഹസിച്ചത്.
ശാസ്ത്രവും സാങ്കേതിക വിദ്യയും സംസ്‌കൃത ഭാഷയില്‍ പ്രതിഫലിക്കുന്നതിനാല്‍ പഠനത്തില്‍ സംസ്‌കൃതവും കൊണ്ടുവരാനായിരുന്നു സ്മൃതി ഇറാനിയുടെ അപേക്ഷ. ആര്‍എസ്എസ് അജണ്ട നടപ്പാക്കനുള്ള ശ്രമമെന്നാണ് പ്രതിപക്, പാര്‍ട്ടികള്‍ ഇതിനെ വിളിച്ചത്. പ്രതിപക്ഷപാര്‍ട്ടികളില്‍ നിന്ന് വ്യാപക എതിര്‍പ്പാണ് ഇതിനെതിരെ ഉണ്ടായത്.












Click it and Unblock the Notifications