യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യയുടെ സ്ഥിരാംഗത്വം; ഒരു തരത്തിലുള്ള സീറ്റ് വാഗ്ദാനവും നിഷേധിച്ചിട്ടില്ലെന്ന നെഹ്റുവിന്റെ പഴയ പ്രസ്താവന പുറത്ത്
ദില്ലി: യുഎന്‍ സുരക്ഷാ കൗണ്‍സിലിലെ സ്ഥിരാംഗത്വ വാഗ്ദാനം ഇന്ത്യ നിഷേധിച്ചിട്ടില്ലെന്ന ജവഹര്‍ലാല്‍ നെഹ്റുവിന്റെ പ്രസ്താവന പുറത്ത്. ദേശീയ ദിനപത്രമായ ദി ഹിന്ദുവാണ് ഇതു സംബന്ധിച്ച പഴയ വാര്‍ത്ത ഇന്ന് പുന:പ്രസിദ്ധീകരിച്ചത്. 1955 സെപ്തംബര്‍ 27ലെ വാര്‍ത്തയാണ് ഇന്ന് പുറത്ത് വിട്ടത്. ഡോ. ജെ എന്‍ പരേഖറുടെ ചോദ്യത്തിന് ലോക്സഭയില്‍ നെഹ്റു നല്കിയ മറുപടിയാണ് വാര്‍ത്തയുടെ ഉള്ളടക്കം.
സുരക്ഷാ കൗണ്‍സിലിലേക്കുള്ള സീറ്റ് വാഗ്ദാനം ഇന്ത്യ നിരസിച്ചുവെന്ന പത്രവാര്‍ത്തകളെ തുടര്‍ന്ന് അക്കാലത്ത് വന്‍വിവാദം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് യു.എന്‍ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യക്ക് സീറ്റ് നല്‍കാമെന്ന് അനൗദ്യോഗിക വാഗ്ദാനം ഇന്ത്യ നിരസിച്ചോയെന്ന ചോദ്യം ഡോ. ജെ എന്‍ പരേഖര്‍ ലോക്സഭയില്‍ ഉയര്‍ത്തിയത്.

ഇതിന് മറുപടിയായി ''ഔദ്യോഗികമായോ അനൗദ്യോഗികമായോ ഐക്യരാഷ്ട്ര സഭയുടെ ഭാഗത്ത് നിന്നും സുരക്ഷാ കൗണ്സിലിലേക്കുണ്ടായ ഒരു തരത്തിലുള്ള സീറ്റ് വാഗ്ദാനവും ഇന്ത്യ നിരാകരിച്ചിട്ടില്ലെന്ന് നെഹ്റു ലോക്സഭയില്‍ അറിയിച്ചതായി 'ദി ഹിന്ദു' പറയുന്നു. പത്രങ്ങളില്‍ വന്ന വാര്‍ത്തകള്‍ക്ക് ഒരു തരത്തിലുള്ള അടിസ്ഥാനവുമില്ലെന്നും നെഹ്റു പറഞ്ഞു. അതിനാല്‍ തന്നെ സീറ്റ് വാഗ്ദാനം നിരസിച്ചോയെന്ന ചോദ്യം തന്നെ അപ്രസക്തമാണെന്നും അദ്ദേഹം അറിയിച്ചു.
സുരക്ഷാ കൗണ്‍സിലിന്റെ ഘടന തീരുമാനിക്കുന്നത് ഐക്യരാഷ്ട്രസഭയുടെ പ്രത്യേക ചാര്‍ട്ടറാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ചില രാജ്യങ്ങള്‍ക്ക് സ്ഥിരാംഗത്വം ഉണ്ട്. ഈ ചാര്‍ട്ടറില്‍ ഭേദഗതി വരുത്താതെ ഒരു മാറ്റവും കൂട്ടിച്ചേര്‍ക്കലും സാധ്യമല്ല. അതുകൊണ്ട് തന്നെ ഇന്ത്യക്ക് സീറ്റ് വാഗ്ദാനം നല്‍കിയോയെന്നത് ഒരു ചോദ്യമേയല്ല. ഐക്യരാഷ്ട്ര സഭയിലെ അംഗത്വം നേടിയ രാജ്യങ്ങളെ പിന്തുണയ്ക്കുകയെന്നത് മാത്രമാണ് ഇന്ത്യയുടെ പ്രഖ്യാപിത നയമെന്നും നെഹ്റു സഭയില്‍ വ്യക്തമാക്കി.
-
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ'












Click it and Unblock the Notifications