കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയലളിത ഇനി നമ്പര്‍ 7,402 തടവുപുള്ളി, വിഐപി പരിഗണനയില്ല

  • By Soorya Chandran
Google Oneindia Malayalam News

ബാംഗ്ലൂര്‍: തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായി വിലസിയ കുമാരി ജയലളിത ഇനി അറിയപ്പെടുക ഒരു നമ്പറില്‍ മാത്രമായിരിക്കും. പരപ്പന അഗ്രഹാര ജയിലിലെ തടവുപുളളി. നമ്പര്‍ 7,402.

വിഐപി പരിഗണനകള്‍ ഒന്നും ഇല്ലാതെയായിരുന്നു ജയയുടെ ജയിലിലെ ആദ്യ ദിനം. പരപ്പന അഗ്രഹാര ജയിലില്‍ വിഐപി സെല്ലോ അത്തരം സൗകര്യങ്ങളോ ഇല്ല. അതുകൊണ്ട് സഹകരിക്കണമെന്നും ജയില്‍ നിയമങ്ങള്‍ പാലിക്കണം എന്നും ജയയോട് ജയില്‍ അധികൃതര്‍ ആവശ്യപ്പെട്ടു.

Jayalalithaa

നെഞ്ച് വേദനയുണ്ടെന്ന് പറഞ്ഞ ജയലളിതയെ ജയിലിലെ ആരോഗ്യ വിദഗ്ധരെ കൊണ്ട് പരിശോധിപ്പിച്ചാല്‍ മതിയെന്നായികരുന്നു കോടതി പറഞ്ഞത്. എന്നാല്‍ പരിശോധനക്ക് ശേഷം ബാംഗ്ലൂരിലെ ജയദേവ ആശുപത്രിയിലേക് ജയലളിതയെ മാറ്റി.

ജയില്‍ ജീവിതം ജയക്ക് പുത്തരിയല്ല. എങ്കിലും മുഖ്യമന്ത്രിക്കസേരയില്‍ നിന്ന് നേരിട്ട് ജയിലേക്ക് എന്നത് അവരെ സംബന്ധിച്ചിടത്തോളം ഒരു അഗ്നി പരീക്ഷയായിരുന്നു.

ജയിലിലെ പ്രത്യേക വനിത സെല്ലില്‍ 7,402-ാം തടവു പുള്ളിയായിട്ടാണ് ജയലളിതയെ പ്രവേശിപ്പിച്ചത്. ജയില്‍ ഭക്ഷണമാണ് രാത്രിയില്‍ നല്‍കിയത്. റാഗി മുഗ്ധയും ചോറും സാമ്പാറും. അതും കൃത്യമായ ജയില്‍ ഭക്ഷണ അളവില്‍...

66 കാരിയായ ജയലളിത പ്രമേഹ രോഗബാധിതയാണ്. രക്ത സമ്മര്‍ദ്ദത്തിന്റെ പ്രശ്‌നമുണ്ട്. ഹൃദ്രോഗബാധ കൂടിയുണ്ട്. ഇതെല്ലാം തെളിയിക്കാന്‍ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ നിന്നുള്ള സാക്ഷ്യപത്രങ്ങളും ജയലളിത കോടതിയില്‍ ഹാജരാക്കി.

രാഷ്ട്രീയ പ്രതിയോഗികള്‍ കെട്ടിച്ചമച്ച കേസാണെന്നും, ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഗണിക്കണമെന്നും ജയലളിത കോടതിയോട് പറഞ്ഞെങ്കിലും ഒരു ഗുണവും ഉണ്ടായില്ല.

വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി കര്‍ണാടക ഹൈക്കോടതി അവധിയിലാണ്. എങ്കിലും സെപ്റ്റംബര്‍ 29 തിങ്കളാഴ്ച ഹൈക്കോടതിയുടെ പ്രത്യേക ബഞ്ചിനെ സമീപിച്ച് വിധിക്ക് സ്റ്റേ വാങ്ങാന്‍ ശ്രമിക്കുമെന്നാണ് ജയലളിതയുടെ അഭിഭാഷകര്‍ വ്യക്തമാക്കുന്നത്. അങ്ങനെയെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെടാതേയും ജയിലില്‍ കിടക്കാതേയും ജയക്ക് രക്ഷപ്പെടാം.

English summary
Jayalalithaa in Parappana Agrahara Jail just as Prisoner 7,402
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X