ജയലളിതയുടെ മരണം ദുരൂഹം!! ജുഡീഷ്യല്‍ അന്വേഷണം അനിവാര്യം, ഒപിഎസിനൊപ്പം ഡിഎംകെ
നേരത്തെ ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സമയത്തും സ്റ്റാലിന്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടിരുന്നു
ചെന്നൈ: ജയലളിതയുടെ ദുരൂഹ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ഒ പനീര്‍ശെല്‍വത്തിന്റെ ആവശ്യത്തിന് പിന്തുണയുമായി ഡിഎംകെ. ഡിഎംകെ വര്‍ക്കിംഗ് പ്രസിഡന്റ് എംകെ സ്റ്റാലിനാണ് മുന്‍ മുഖ്യമന്ത്രി പനീര്‍ശെല്‍വത്തിന് പിന്തുണയുമായി ശനിയാഴ്ച രംഗത്തെത്തിയിട്ടുള്ളത്. നേരത്തെ ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സമയത്തും സ്റ്റാലിന്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടിരുന്നു.
ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ജയലളിത ചികിത്സയിരിക്കുമ്പോഴും മരണത്തെ തുടര്‍ന്നും എംകെ സ്റ്റാലിന്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിയ്ക്കണമെന്നാവശ്യപ്പെട്ടിരുന്നു. ഇതിന് പുറമേ എയിംസില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലായിരിക്കെ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നും സ്റ്റാലിന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം അനിവാര്യമാണെന്നും ഡിഎംകെ വക്താവും ചൂണ്ടിക്കാണിക്കുന്നു.

എന്ത് രോഗം ബാധിച്ചാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്, എന്തെല്ലാം ചികിത്സയാണ് നല്‍കിയത് തുടങ്ങിയ കാര്യങ്ങള്‍ സംബന്ധിച്ച് വിശദമായ അന്വേഷണം അനിവാര്യമാണെന്ന് കരുതുന്നതായും ഡിഎംകെ വ്യക്തമാക്കുന്നു. ജയലളിതയുടെ മരണം സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യമാണ് മുന്‍ മുഖ്യമന്ത്രി ഒപിഎസും ഉന്നയിച്ചത്. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ നാല് വര്‍ഷത്തെ തടവിന് വിധിച്ച ശശികലയ്‌ക്കെതിരെയും ഒപിഎസ് ആരോപണം ഉന്നയിച്ചിരുന്നു.












Click it and Unblock the Notifications