കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയലളിതയുടെ മകളാണെന്ന് തെളിയിക്കാനാകില്ല; രക്തസാമ്പിളുകള്‍ സൂക്ഷിച്ചിട്ടില്ലെന്ന് അപ്പോളോ ആശുപത്രി!

  • By Desk
Google Oneindia Malayalam News

ചെന്നൈ: ജയലളിതയുടെ മകളാമെന്ന വാദവുമായി രംഗത്ത് വന്ന ബെംഗളൂരു സ്വദേശിനി അമൃതയ്ക്ക് തിരിച്ചടി. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ രക്തസാമ്പിളുകള്‍ സൂക്ഷിച്ചിട്ടില്ലെന്ന് അപ്പോളോ ആശുപത്രി അധികൃതര്‍ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചതാണ് തിരിച്ചടിയായത്. താന്‍ ജയലളിതയുടെ മകളാണെന്നും ഡിഎന്‍എ പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ടാണ് അമൃത കോടതിയെ സമീപിച്ചിരുന്നത്.

എന്നാൽ ഡിഎൻഎ പരിശോധന നടത്താനുള്ള ഘടകങ്ങളെന്തെങ്കിലും ജയലളിതയുടേതായി സൂക്ഷിച്ചിട്ടുണ്ടോയെന്ന് അശുപത്രി അധികൃതരോട് കോടതി ആരായുകയായിരുന്നു. രക്താസാമ്പിളുകളും മറ്റും സൂക്ഷിച്ചിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ മറുപടി നല്‍കുകയും ചെയ്തു. ഇതോടെ മകളാണെന്ന് തെളിയിക്കാനുള്ള ശ്രമം പരാജയപ്പെട്ടിരിക്കുകയാണ്. അമൃതയുടെ വാദങ്ങൾ നേരത്തെ തന്നെ സഹോദരന്റെ മക്കളായ ദീപകും ദീപയും നിഷേധിച്ചിരുന്നു.

മകളാണെന്ന് അവകാശ വാദം

മകളാണെന്ന് അവകാശ വാദം

2016 സെപ്തംബര്‍ 22ന് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജയലളിത ഡിസംബര്‍ 5നാണ് മരിച്ചത്. ഇതിന പിന്നാലെയാണ് താൻ ജയലളിതയുടെ മകളാണെന്ന അവകാശ വാദവുമായി അമൃത രംഗത്തെത്തിയത്. ജയലളിതയുമായി പയസ് ഗാർഡനിൽ കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും അമൃത നേരത്തെ പറഞ്ഞിരുന്നു. എന്നാൽ സഹോദരന്റെ മക്കൾ ഇതും നിഷേധിക്കുകയായിരുന്നു. ഈ വാദം തെറ്റാണെന്ന് തെളിവുകളുടെ അടിസ്ഥാനത്തിൽ സർക്കാർ കോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കുകയും ചെയ്തിരുന്നു. ജൂൺ നാലിനാണ് ഇനി അമൃതയുടെ ഹർജിയിന്മേൽ വാദം കേൾക്കുക.

വളർത്തിയവർ ജീവിച്ചിരിപ്പില്ല

വളർത്തിയവർ ജീവിച്ചിരിപ്പില്ല

ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ അനുവദിക്കണം എന്ന അവശ്യവുമായി നേരത്തെ തന്നെ അമൃത സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഡിഎന്‍എ പരിശോധിക്കാനുള്ള അനുമതി നല്‍കാന്‍ സാധിക്കില്ലെന്ന് പറഞ്ഞ് സുപ്രിം കോടതി കേസ് തള്ളുകയായിരുന്നു. ജയലളിതയുടെ സഹോദരിയായ ഷൈലജയും ഭര്‍ത്താവ് സാരഥിയുമാണ് അമൃതയെ വളര്‍ത്തിയത്. എന്നാല്‍ സാരഥിയും ഷൈലജയും ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. മാര്‍ച്ചില്‍ സാരഥി മരിക്കുന്നതിനു മുമ്പായി താന്‍ ജയലളിതയുടെ മകളാണെന്ന് വെളിപ്പെടുത്തി എന്നാണ് അമൃത പറയുന്നത്. ബന്ധുക്കളായ ലളിത, രഞ്ജനി രവീന്ദ്രനാഥ് എന്നിവരും അമൃതയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.

പ്രസവിച്ച വിവരം മൂടിവെച്ചു

പ്രസവിച്ച വിവരം മൂടിവെച്ചു

1980 ആഗസ്ത് 14 ന് ചെന്നൈയിലുള്ള ജയലളിതയുടെ മൈലാപ്പൂര്‍ വസതിയില്‍ ജനിച്ചതായാണ് അമൃത അവകാശപ്പെടുന്നത്. എന്നാല്‍ ജയലളിത പ്രസവിച്ച വിവരം വീട്ടുകാര്‍ മൂടിവെച്ചു. ബ്രാഹ്മണ കുടുംബത്തിന്റെ അന്തസ്സ് തകരാതിരിക്കാന്‍ തന്നെ വളര്‍ത്താനായി ബന്ധുവായ ഷൈലജയെ ഏല്‍പ്പിക്കുകയായിരുന്നുവെന്നും പറയുന്നു. ജയലളിത അസുഖബാധിതയായി അപ്പോളോ ആശുപത്രിയില്‍ കഴിഞ്ഞപ്പോള്‍ സന്ദര്‍ശിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ശശികലയും കൂട്ടരും അതിന് സമ്മതിച്ചെന്നും അമൃത നേരത്തെ വ്യക്തമാക്കിയിരുന്നു. ജയലളിതയുടെ മകളാണ് താന്‍ എന്നു പറഞ്ഞ് രാഷ്ട്രപതി രാംനാഥ് കോവിന്ദിനും പ്രധാനമന്ത്രി നരേന്ദ്ര മോദി, സുപ്രിം കോടതി ജഡ്ജിമാര്‍ എന്നിവര്‍ക്കെല്ലാം പരാതി നല്‍കിയെങ്കിലും ഫലമുണ്ടായിരുന്നില്ലെന്നും അമൃത വ്യക്തമാക്കിയിരുന്നു.

തോഴിയും വളർത്തുമകനും

തോഴിയും വളർത്തുമകനും


ജയലളിതയുടെ മരണശേഷം മകനെന്ന് അവകാശപ്പെട്ട് ഈറോഡ് സ്വദേശി ടി കൃഷ്ണമൂര്‍ത്തി എന്നയാള്‍ നേരത്തെ രംഗത്ത് വന്നിരുന്നു. ജയലളിതയുടേയും നടന്‍ ശോഭന്‍ ബാബുവിന്റെയും മകനാണ് എന്നായിരുന്നു അവകാശവാദം. എന്നാല്‍ തങ്കമുത്തു എന്നയാള്‍ കൃഷ്ണമൂര്‍ത്തിയുടെ പിതാവെന്ന് വെളിപ്പെടുത്തി രംഗത്ത് വന്നതോടെ കേസ് തള്ളിപ്പോകുകയായിരുന്നു. ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ജയലളിതയുടെ മരമം ദുരൂഹതകൾ നിറഞ്ഞതായിരുന്നു. ശശികലയെന്ന തോഴിയും വളര്‍ത്തുമകന്‍ സുധാകരനുമായിരുന്നു ജയലളിതയ്ക്ക് കുടുംബം എന്ന് പറയാനുണ്ടായിരുന്നത്. അറുപത്തിനാലാ വയസ്സിലാണ് ജയലളിത മരണപ്പെടുന്നത്. ജയലളിതയ്ക്ക് റ് കോടിയിലധികം വരുന്ന സ്വത്തുക്കളുണ്ടെന്നാണ് കണക്ക്. സ്വത്ത് കണ്ടാണ് പലരും മകളാണെന്നും മകനാണെന്നും പറഞ്ഞത് ഇപ്പോൾ രംഗത്ത് വരുന്നതെന്നാണ് ആരോപണം.

English summary
The management of Apollo Hospitals, where former Tamil Nadu chief minister J Jayalalithaa was hospitalised + , has informed the Madras high court that it doesn’t have any biological samples of the late CM in its possession.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X