കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്മൃതി ഇറാനിക്ക് ടെക്‌സ്‌റ്റൈല്‍ വകുപ്പ് കൊടുത്തത് ശരീരം മറയ്ക്കാനോ?

  • By Muralidharan
Google Oneindia Malayalam News

ദില്ലി: ബി ജെ പി നേതാവും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനിക്കെതിരെ വിവാദ പരാമര്‍ശവുമായി ജനതാ ദള്‍ എം പി. ജനതാ ദള്‍ നേതാവും പാര്‍ലമെന്റ് അംഗവുമായ അലി അന്‍വറാണ് സ്മൃതി ഇറാനിക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയത്. ഒരു ടി വി ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കവേയായിരുന്നു അലി അന്‍വറിന്റെ ഞെട്ടിപ്പിക്കുന്ന കമന്റ്. ജെ ഡി യുവിന്റെ ബിഹാറില്‍ നിന്നുള്ള രാജ്യസഭാംഗമാണ് ഇയാള്‍.

<strong>കേന്ദ്രമന്ത്രി അനുപ്രിയ പട്ടേലിനെ ബിജെപി തട്ടിയെടുത്തെന്ന് അമ്മ!</strong>കേന്ദ്രമന്ത്രി അനുപ്രിയ പട്ടേലിനെ ബിജെപി തട്ടിയെടുത്തെന്ന് അമ്മ!

സ്മൃതി ഇറാനിയെ ടെക്‌സ്റ്റൈല്‍ വകുപ്പ് മന്ത്രിയായി തിരഞ്ഞെടുത്തത് നന്നായി. ഇത് അവരെ ശരീരം മറയ്ക്കാന്‍ സഹായിക്കും - എന്നായിരുന്നു അലി അന്‍വര്‍ പറഞ്ഞത്. പറഞ്ഞത് വിവാദമാകും എന്ന് മനസിലായതോടെ എം പി വാക്ക് മാറ്റി. എല്ലാ ജനങ്ങളുടെയും ശരീരം മറയ്ക്കാന്‍ സഹായിക്കും എന്നാണ് താന്‍ ഉദ്ദേശിച്ചത് - അലി അന്‍വര്‍ വിശദീകരിച്ചു.

smritiirani

ജൂണ്‍ നാലിന് അഞ്ചിന് നടന്ന മന്ത്രിസഭ പുനസംഘടനയില്‍ സ്മൃതി ഇറാനിക്ക് വിദ്യഭ്യാസ മന്ത്രി സ്ഥാനം നഷ്ടപ്പെട്ടിരുന്നു. പകരം ടെക്‌സ്റ്റൈല്‍ വകുപ്പാണ് സ്മൃതി ഇറാനിക്ക് നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട് നടന്ന ടി വി ചര്‍ച്ചയിലായിരുന്നു അലി അന്‍വറിന്റെ ഈ വാക്കുകള്‍. രാഷ്ട്രീയ നേതാക്കളും സോഷ്യല്‍ മീഡിയയിലും അലി അന്‍വറിന്റെ വാക്കുകളെ നിശിതമായി വിമര്‍ശിക്കുകയാണ്.

<strong>'ആന്റി നാഷണല്‍' സ്മൃതി ഇറാനിയുടെ ഇമേജ് കളഞ്ഞ 10 വിവാദങ്ങള്‍...</strong>'ആന്റി നാഷണല്‍' സ്മൃതി ഇറാനിയുടെ ഇമേജ് കളഞ്ഞ 10 വിവാദങ്ങള്‍...

സ്മൃതി ഇറാനിക്ക് പകരം വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുത്തത് പ്രകാശ് ജാവദേക്കറാണ്. അലി അന്‍വറിന്റെ വാക്കുകള്‍ക്കെതിരെ ജാവദേക്കറും വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുകയാണ്. താന്‍ ഇത് വരെ കേട്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും നിലവാരം കുറഞ്ഞ വാക്കുകള്‍ എന്നാണ് ജാവദേക്കര്‍ അലി അന്‍വറിന്റെ വാക്കുകളെ വിശേഷിപ്പിച്ചത്.

English summary
JD(U) MP Ali Anwar makes a controversial remark over Minister Smriti Irani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X