കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തുടക്കത്തിലേ കല്ലുകടി, മന്ത്രിസഭാ രൂപീകരണത്തിനെത്താതെ ജെഡിയുവിന്റെ എംഎല്‍എമാര്‍, കാരണം ഇതാണ്

Google Oneindia Malayalam News

ദില്ലി: ബീഹാറില്‍ മഹാസഖ്യം സര്‍ക്കാരുണ്ടാക്കിയെങ്കിലും ജെഡിയുവില്‍ ശക്തമായ അതൃപ്തി. അഞ്ച് എംഎല്‍എമാര്‍ ചടങ്ങില്‍ നിന്ന് വിട്ടുനിന്നു. ഇവര്‍ക്ക് മന്ത്രിസ്ഥാനം നല്‍കാതിതിരുന്നതാണ് പ്രശ്‌നത്തിന് കാരണായിരിക്കുന്നത്. 31 മന്ത്രിമാരാണ് മൊത്തം മന്ത്രിസഭയിലുള്ളത്. ഇതില്‍ 16 പേരും ആര്‍ജെഡിക്കാണ്. ഇതെല്ലാം ജെഡിയു നേതാക്കളെ ചൊടിപ്പിച്ചെന്നാണ് സൂചന.

അതേസമയം തുടക്കത്തിലേ കല്ലുകടി ഉയര്‍ന്നത് ജെഡിയുവിന് വലിയ വെല്ലുവിളി. മറ്റൊരു മഹാരാഷ്ട്ര ഉണ്ടാവാനുള്ള സാധ്യതയാണ് ഉണ്ടായിരിക്കുന്നതെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തുന്നു. ബിജെപി ഇത് മുതലെടുക്കാനുള്ള സാധ്യതയയെന്നാണ് ഇവര്‍ ഭയപ്പെടുന്നത്. വിശദമായ വിവരങ്ങളിലേക്ക്....

1

തുടക്കത്തില്‍ തന്നെ സര്‍ക്കാരില്‍ പ്രശ്‌നം തുടങ്ങിയത് ആകെ ഞെട്ടിച്ചിരിക്കുകയാണ്. നിതീഷ് സര്‍ക്കാരില്‍ അധികാര മോഹികള്‍ ഉണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്. പര്‍ബട്ട എംഎല്‍എ ഡോ സഞ്ജീവ് കുമാര്‍, റുന്നിസെയ്്ദ്പൂര്‍ എംഎല്‍എ പങ്കജ് കുമാര്‍ മിശ്ര, ബര്‍ബിഗ എംഎല്‍എ സുദര്‍ശന്‍ കുമാര്‍, മാതിഹാനി എംഎല്‍എ രാജ്കുമാര്‍ സിംഗ്, കേസരിയ എംഎല്‍എ ശാലിനി മിശ്ര എന്നിവരാണ് സത്യപ്രതിജ്ഞയില്‍ നിന്ന് മുങ്ങിയത്. ഇവര്‍ക്ക് നിതീഷ് കുമാറിന്റെ നീക്കങ്ങളില്‍ കടുത്ത എതിര്‍പ്പുകള്‍ ഉള്ളതായിട്ടാണ് സൂചന.

2

മന്ത്രിസ്ഥാനം കിട്ടിയില്ല എന്നതാണ് വലിയ പ്രശ്‌നമായി ഇവര്‍ ഉയര്‍ത്തിയിരിക്കുന്നത്. അതുകൊണ്ടാണ് വിട്ടുനിന്നത്. അതേസമയം ജെഡിയുവില്‍ ഇവരെ അനുനയിപ്പിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ബിജെപിക്ക് പാര്‍ട്ടി പിളര്‍ത്താനുള്ള അവസരമൊരുക്കുകയാണ് ഇതിലൂടെ ചെയ്തിരിക്കുന്നതെന്നാണ് നേതാക്കള്‍ കരുതുന്നത്. മഹാരാഷ്ട്രയില്‍ ഇത്തരം അതൃപ്തികളാണ് വളര്‍ന്ന് സര്‍ക്കാരിന്റെ വീഴ്ച്ചയിലെത്തിയത്. അതുകൊണ്ട് ഇവരുടെ മന്ത്രിസ്ഥാനത്തില്‍ ചര്‍ച്ചകള്‍ വേണമെന്ന് നിര്‍ദേശമുണ്ട്.

3

അതേസമയം അഞ്ച് എംഎല്‍എമാരും ഭൂമിഹാര്‍ വിഭാഗത്തില്‍പ്പെട്ടവരാണ്. ബീഹാറിലെ വളരെ പ്രമുഖമായ വിഭാഗമാണിത്. ജെഡിയുവിന്റെ നിര്‍ണായകമായ വോട്ടുബാങ്കാണ് ഭൂമിഹാറുകള്‍. മന്ത്രിസഭയില്‍ എന്തുകൊണ്ട് ഉള്‍പ്പെടുത്തിയില്ല എന്നാണ് ഈ അഞ്ച് എംഎല്‍എമാരും ചോദിക്കുന്നത്. ജെഡിയുവിന് പതിനൊന്ന് മന്ത്രിസ്ഥാനമാണ് ആകെ ലഭിച്ചത്. ആര്‍ജെഡിയാണ് കൂടുതല്‍ നേട്ടമുണ്ടാക്കിയത്. കോണ്‍ഗ്രസിന് രണ്ട് മന്ത്രിസ്ഥാനവും ലഭിച്ചിട്ടുണ്ട്. ജിതന്‍ റാം മാഞ്ചിയുടെ എച്ച്എഎമ്മിനും ഒരു മന്ത്രിസ്ഥാനം നല്‍കുന്നുണ്ട്.

4

സൂര്യന്‍ ഇല്ലാതാവുമോ? ആയുസ്സ് ഇത്ര മാത്രം; ഭൂമിയും സുരക്ഷിതയല്ല, ലോകാവസാനം വരും, കാരണം ഇതാണ്!!സൂര്യന്‍ ഇല്ലാതാവുമോ? ആയുസ്സ് ഇത്ര മാത്രം; ഭൂമിയും സുരക്ഷിതയല്ല, ലോകാവസാനം വരും, കാരണം ഇതാണ്!!

മന്ത്രിമാരില്‍ മൂന്ന് പേര്‍ വനിതകളാണ്. ശീലകുമാരി, ലേശി സിംഗ് എന്നിവര്‍ ജെഡിയുവില്‍ നിന്നുള്ളവരാണ്. അനിത ദേവി ആര്‍ജെഡിയില്‍ നിന്നും മന്ത്രിയായി. ആര്‍ജെഡിയില്‍ നിന്ന് ഏഴ് യാദവ വിഭാഗത്തിലുള്ളവര്‍ക്കാണ് മന്ത്രിസ്ഥാനം കിട്ടിയത്. ഇതില്‍ രണ്ട് മന്ത്രിസ്ഥാനം സ്വന്തം മക്കള്‍ക്കാണ്. കൃത്യമായ സോഷ്യല്‍ എഞ്ചിനീയറിംഗ് നടത്തിയാണ് മന്ത്രിസഭാ പുനസംഘടന നിതീഷ് കുമാര്‍ നടത്തിയത്. നിതീഷ് ഇത്തവണയും ഒബിസി-ഇബിസി-ദളിത്-മുന്നോക്ക വിഭാഗം കോമ്പിനേഷന്‍ കൃത്യമായി തന്നെ ഉപയോഗിച്ചാണ് പുനസംഘടന നടത്തിയത്.

5

രണ്ട് വയസ്സുകാരിയെ പാമ്പ് കടിച്ചു; നിലവിളി കേട്ട് വന്ന മാതാപിതാക്കള്‍ കണ്ടത് അമ്പരപ്പിക്കും കാഴ്ച്ചരണ്ട് വയസ്സുകാരിയെ പാമ്പ് കടിച്ചു; നിലവിളി കേട്ട് വന്ന മാതാപിതാക്കള്‍ കണ്ടത് അമ്പരപ്പിക്കും കാഴ്ച്ച

ആര്‍ജെഡി മുസ്ലീം-യാദവ ഫോര്‍മുലയാണ് മന്ത്രിസഭാ പുനസംഘടനയില്‍ ഉപയോഗിച്ചത്. 36 മന്ത്രിമാരെ വരെ ബീഹാര്‍ നിയമസഭയില്‍ ഉള്‍പ്പെടുത്താം. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും അടക്കം 33 മന്ത്രിമാരാണ് ഉള്ളത്. ബാക്കിയുള്ള സീറ്റില്‍ ജെഡിയു മന്ത്രിമാരെ ആവശ്യപ്പെട്ടേക്കില്ല. അതേസമയം ജെഡിയു തന്നെ ആഭ്യന്തര മന്ത്രാലയം കൈവശംവെക്കും. നിതീഷ് കുമാര്‍ തന്നെ യാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ചുമതല നോക്കുക. ധനമന്ത്രി പ ദവും അദ്ദേഹത്തിനുള്ളതാണ്.

ലവ് ഇന്‍ ബാഴ്‌സലോണ, വിക്കിക്കൊപ്പം നയന്‍താരയുടെ റൊമാന്റിക് സെല്‍ഫി, പുതിയ ചിത്രങ്ങള്‍ വൈറല്‍

English summary
jdu's five mla's unhappy didnt' attend bihar, cabinet expansion ceremony
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X