Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പൊടിപോലും ഉണ്ടാവില്ല, ജെഡിയുവിന്റെ മുന്നറിയിപ്പ്, അത് പിന്‍വലിക്കണം

ദില്ലി: ബിജെപിയുമായി വീണ്ടും കോര്‍ത്ത് സഖ്യകക്ഷി ജെഡിയു. പാചകവാതക സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചത് എത്രയും വേഗം പിന്‍വലിക്കണമെന്നാണ് ജെഡിയു ആവശ്യപ്പെട്ടിരിക്കുന്നത്. ബീഹാറിലെ സുപ്രധാന സഖ്യമാണ് ബിജെപിയും ജെഡിയുവും. ഇരുവരും തമ്മില്‍ ഇപ്പോള്‍ അത്ര നല്ല ബന്ധമല്ല ഉള്ളത്. നിതീഷ് കുമാറിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ശ്രമം ബീഹാറില്‍ ബിജെപി നടത്തുന്നുണ്ട്. ബിജെപിയെ നേരിടാന്‍ പുതിയ അധ്യക്ഷനെ തന്നെ നിതീഷ് നിയമിക്കുകയും ചെയ്തു. അതേസമയം പാചകവാതക വില കൂടിയത് ബിജെപിയെ തിരഞ്ഞെടുപ്പില്‍ തരിപ്പണമാക്കാനുള്ള കാരണമായി മാറുമെന്ന മുന്നറിയിപ്പാണ് ജെഡിയു നല്‍കിയിരിക്കുന്നത്.

തണുത്തുവെറക്കുന്ന കൈകളും ചുണ്ടും; ഹിമാചലിലെ പുതിയ വിശേഷങ്ങളുമായി സാനിയ, ചിത്രങ്ങൾ കാണാം

1

ഓരോ വീടിലും ഈ മഹാമാരി കാലത്ത് വലിയ സാമ്പത്തിക സമ്മര്‍ദമാണ് കൂടുതലായി ഉണ്ടാവുക. പാചകവാതക വില അത്രയേറെ സാധാരണക്കാരെ ബാധിക്കുന്നതാണ്. തീര്‍ച്ചയായും ബിജെപിയുടെ രാഷ്ട്രീയ എതിരാളികള്‍ ഇത് വലിയ പ്രചാരണായുധമാക്കും. വലിയ നഷ്ടം എന്‍ഡിഎയ്ക്കുണ്ടാവുമെന്ന് ഉറപ്പാണെന്ന് ജെഡിയു നേതാവ് കെസി ത്യാഗി പറഞ്ഞു. അടുത്ത വര്‍ഷം നിരവധി സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ നടക്കാനുണ്ട്. ഇന്ധന വിലവര്‍ധനയും പാചകവാതക വിലവര്‍ധനവും വലിയ പ്രചാരണ വിഷയമായി മാറിയിട്ടുണ്ട്. ബിജെപി ക്യാമ്പും ഇതില്‍ ആശങ്കയിലാണ്. തിരഞ്ഞെടുപ്പിന് മുമ്പ് വില കുറയ്ക്കുന്ന രീതി ഇനിയും ഗുണം ചെയ്യില്ലെന്നാണ് വിലയിരുത്തല്‍.

പെട്രോളിയം കമ്പനികള്‍ സബ്‌സിഡിയുള്ള എല്‍പിജി ഗ്യാസിന് 25 രൂപയാണ് വര്‍ധിപ്പിച്ചത്. ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് വില വര്‍ധിപ്പിക്കുന്നത്. ഓഗസ്റ്റ് പതിനെട്ടിന് 25 രൂപ ഇതേ പോലെ വര്‍ധിപ്പിച്ചിരുന്നു. അതേസമയം ഇത്തവണ അത് കടന്നുപോയെന്ന വിമര്‍ശനം ശക്തമായിരിക്കുകയാണ്. ഇവരോട് പിന്‍വലിക്കാന്‍ നിരവധി രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മുമ്പൊന്നുമില്ലാത്തവിധമാണ് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില കുതിച്ച് കയറുന്നത്. പെട്രോളിന്റെയും ഡീസലിന്റെയും വില ഇന്ന് എവിടെ എത്തി നില്‍ക്കുന്നുവെന്ന്് നോക്കൂ. അടുക്കള ബജറ്റിന്റെ ആകെ താളം തെറ്റിച്ചിരിക്കുകയാണ് എല്‍പിജി വില ഉയര്‍ന്നത്. ഇത് ശരിക്കും ആശങ്കപ്പെടുത്തുന്നതാണെന്ന് ജെഡിയു ജനറല്‍ സെക്രട്ടറി സെക്രട്ടറി കെസി ത്യാഗി പറഞ്ഞു.

ബിജെപിയുമായി സൗഹൃദം പുലര്‍ത്തുന്ന പാര്‍ട്ടിയെന്ന നിലയില്‍ സര്‍ക്കാരിനോട് പറയാനുള്ളത് എല്‍പിജി വില വര്‍ധന പിന്‍വലിക്കണമെന്നാണ്. അടുത്ത മാസങ്ങളിലായി നിയമസഭാ തിരഞ്ഞെടുപ്പുകള്‍ പല സംസ്ഥാനങ്ങളില്‍ നടക്കുന്നുണ്ട്. നമ്മുടെ എതിരാളികള്‍ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുമെന്ന് ഉറപ്പാണെന്നും കെസി ത്യാഗി പറഞ്ഞു. അതേസമയം ഉത്തര്‍പ്രദേശ്, പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കാനുള്ളത്. വിപണി വിലയ്ക്ക് അനുസരിച്ച് ഇന്ധന വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. ജനങ്ങളുടെ ജീവിത നിലവാരം ആകെ തകരുന്ന പരിപാടിയാണിത്. വില കുറവിന്റെ ഗുണം അവര്‍ക്കും കൂടി ലഭിക്കുന്ന രീതിയിലാക്കണമെന്നും ത്യാഗി വ്യക്തമാക്കി.

അതേസമയം നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ ജെഡിയു കേന്ദ്ര സര്‍ക്കാര്‍ എടുക്കുന്ന നിലപാടിന് എതിരായ പല നിലപാടുകളും എടുക്കാറുണ്ട്. ബിജെപിയെ ഇത് ചൊടിപ്പിക്കുന്നുമുണ്ട്. നേരത്തെ പെഗാസസ് വിഷയത്തില്‍ അന്വേഷണം വേണ്ടെന്ന നിലപാടായിരുന്നു കേന്ദ്രം സ്വീകരിച്ചത്. എന്നാല്‍ അന്വേഷണം വേണമെന്ന് എന്‍ഡിഎയില്‍ ആവശ്യപ്പെട്ടത് ജെഡിയുവായിരുന്നു. ഇതിന് പിന്നാലെ ജാതി സെന്‍സസിനായി ശക്തമായ വാദം ഉന്നയിച്ചതും ജെഡിയുവായിരുന്നു. പ്രതിപക്ഷത്തിനൊപ്പം നിതീഷ് കുമാര്‍ ചേരുകയും ചെയ്തു. ആര്‍ജെഡി നേതാവ് തേജസ്വി യാദവിനൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് ഇക്കാര്യം അറിയിക്കുകയും ചെയ്തു.

ജാതി സെന്‍സസില്‍ ബിജെപി ശരിക്കും പ്രതിരോധത്തിലാവുകയും ചെയ്തു. ഇത് നടപ്പാക്കിയാല്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാവും. സംവരണത്തിന്റെ സ്ഥിതി തന്നെ മാറിയേക്കും.അതെല്ലാം ബിജെപിക്ക് ദോഷം ചെയ്യുന്നതാണ്. അതുകൊണ്ട് ജാതി സെന്‍സസിന് കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിട്ടില്ല. അതേസമയം ബീഹാറില്‍ ജാതി സെന്‍സസുമായി മുന്നോട്ട് പോകാന്‍ വരെ നിതീഷ് കുമാര്‍ തീരുമാനിച്ചിട്ടുണ്ട്. നേരത്തെ രാഹുല്‍ ഗാന്ധിയും ഇന്ധന വിലയിലും പാചക വാതക വില വര്‍ധനയിലും കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇന്ധന-പാചക വാതക വില വര്‍ധനയിലൂടെ 23 ലക്ഷം കോടിയാണ് കഴിഞ്ഞ ഏഴ് വര്‍ഷത്തിലൂടെ മോദി സര്‍ക്കാര്‍ സ്വന്തമാക്കിയത്.

Recommended Video

cmsvideo
    What is Covid's C.1.2 ? Why Covid's C.1.2 variant is worrying for India ? | Oneindia Malayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+