ജെഡിയു, ശിവസേന, എസ്എഡി: ഇപ്പോഴിതാ എഐഎഡിഎംകെയും , കേരളത്തിലുമുണ്ട് എന്‍ഡിഎ വിട്ടവർ
ലോക്സഭ തിരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യയില്‍ വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് അവകാശപ്പെട്ടുന്ന ബി ജെ പിക്കുള്ള കനത്ത തിരിച്ചടിയായി മാറിയിരിക്കുകയാണ് എ ഐ എ ഡി എം കെയുടെ സംഖ്യം വിടല്‍. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്‌നാട്ടിൽ ബി ജെ പിയുടെ നേതൃത്വത്തിലുള്ള എൻ ഡി എ സഖ്യവുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കാൻ പാർട്ടി തീരുമാനിച്ചെന്നാണ് എ ഐ എ എഡി എം കെ നേതാക്കാള്‍ വ്യക്തമാക്കുന്നത്.
'ബി ജെ പിയുടെ സംസ്ഥാന നേതൃത്വം കഴിഞ്ഞ ഒരു വർഷമായി ഞങ്ങളുടെ മുൻ നേതാക്കളെയും ജനറൽ സെക്രട്ടറി ഇ പി എസിനെയും ഞങ്ങളുടെ അണികളെയും കുറിച്ച് അനാവശ്യ പരാമർശങ്ങൾ നടത്തുകയാണ്.' ഇന്ന് ചേർന്ന യോഗത്തില്‍ പാസാക്കിയ പ്രമേയത്തിലൂടെ എ ഐ എ ഡി എംകെ വ്യക്തമാക്കുന്നു.

"2 കോടിപ്രവർത്തകരുടെ അഭിപ്രായവും ആഗ്രഹവും മാനിച്ച് എ ഐ എ ഡി എം കെ ഇന്ന് മുതൽ ദേശീയ ജനാധിപത്യ സഖ്യത്തിൽ നിന്ന് പിന്മാറാന്‍ ഐകകണ്‌ഠ്യേന തീരുമാനിച്ചു. " പ്രമേയം പറയുന്നു. ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സഖ്യവുമായുള്ള ബന്ധം വേർപെടുത്താനുള്ള പ്രമേയം പാർട്ടി അംഗങ്ങളുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണെന്ന് എ ഐ എ ഡി എം കെ വക്താവ് ശശിരേഖ പറഞ്ഞു.
ശിവസേന, ജെഡിയു, ശിരോമണി അകാലിദള്‍, തുടങ്ങിയവർക്ക് പിന്നാലെ ബി ജെ പി സഖ്യം വിടുന്ന പ്രധാന കക്ഷിയാണ് എ ഐ എ ഡി എം കെ. ഒരിക്കല്‍ എന്‍ ഡി എ വിട്ടു പോയതിന് ശേഷം തിരികെ വന്ന് വീണ്ടും മുന്നണി വിട്ടുപോയ ചരിത്രമാണ് ജെ ഡി യുവിനുള്ളത്. ബിഹാർ രാഷ്ട്രീയത്തില്‍ ഏറെ ചലനങ്ങള്‍ ഉണ്ടാക്കിയ നിതീഷ് കുമാറിന്റെയും കൂട്ടരുടേയും അവസാനത്ത എന്‍ ഡി എ വിടല്‍ 2022 ജൂണ്‍ മാസത്തിലായിരുന്നു.
പാർട്ടിയെ പിളർത്താന്‍ എന്‍ ഡി എ ശ്രമിക്കുന്നുവെന്ന ആരോപണം ഉയർത്തിയായിരുന്നു ബി ജെ പിയുമായുള്ള ബന്ധം ജെ ഡി യു ഉപേക്ഷിച്ചത്. ജെ ഡി യു പോയതോടെ ബിഹാറിലെ എന്‍ ഡി എ സർക്കാർ വീഴുകയും ചെയ്തു. എന്‍ ഡി എ വിട്ട നിതീഷ് കുമാർ പിന്നാലെ കോണ്‍ഗ്രസ്, ആർ ജെ ഡി, ഇടത് പാർട്ടികളുമായി ചേർന്ന് സർക്കാർ രൂപീകരിക്കുകയും ചെയ്തു.
2020 ലെ തിരഞ്ഞെടുപ്പില്‍ ബി ജെ പി സഖ്യത്തിന്റെ ഭാഗമായി മത്സരിച്ച് 43 സീറ്റുകളുമായി ജെ ഡി യു, ബി ജെ പിക്കും ആർ ജെ ഡിക്കും പിന്നിലായെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിതീഷ് കുമാറിനെ തന്നെ വീണ്ടും തിരഞ്ഞെടുക്കുകയായിരുന്നു. 75 സീറ്റുകൾ നേടിയ ആർ ജെ ഡിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. ബി ജെ പി സഖ്യം വിട്ടെത്തിയപ്പോഴും മുഖ്യമന്ത്രി സ്ഥാനം ഉറപ്പിക്കാന്‍ നിതീഷ് കുമാറിന് സാധിച്ചു.
2019 ലെ തിരഞ്ഞെടുപ്പില്‍ ഒരു സഖ്യമായി മത്സരിച്ച് വിജയിച്ചതിന് പിന്നാലെയാണ് ദീർഘകാല സഖ്യകക്ഷിയായ ശിവസേന മുന്നണി വിടുന്നത്. മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ചൊല്ലിയുള്ള തർക്കമായിരുന്നു ഉദ്ധവ് താക്കറേയും കൂട്ടരേയും എന്‍ ഡി എയ്ക്ക് പുറത്ത് എത്തിച്ചത്. കോണ്‍ഗ്രസ്, എന്‍സിപി എന്നീ പാർട്ടികളുമായി സഖ്യം ചേർന്ന ശിവസേന സർക്കാർ രൂപീകരിച്ചു. എന്നാല്‍ പിന്നീട് എക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ ശിവസേനയുടെ പിളർത്തിയ ബി ജെ പി മഹാരാഷ്ട്രയിലെ ഭരണം തിരികെ പിടിച്ചു.
1996 മുതല്‍ ബി ജെ പി സഖ്യകക്ഷിയായ ശിരോമണി അകാലി ദള്‍ കർഷക പ്രക്ഷോഭ സമയത്താണ് കേന്ദ്രത്തിനെതിരെ കടുത്ത ആരോപണം ഉന്നയിച്ച് സഖ്യം വിടുന്നത്. 2019 ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി പിഡിപിയും ബി ജെ പി ബന്ധം അവസാനിപ്പിച്ചിരുന്നു. കേരളത്തില്‍ നിന്നും അവസാനമായി ബി ജെ പി സഖ്യം വിടുന്ന പാർട്ടി പിസി തോമസിന്റെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസാണ്.
മുന്നണി വിട്ടുപോയവർ പ്രമുഖരാണെങ്കിലും ചില പാർട്ടികളെ മുന്നണിയുടെ ഭാഗമാക്കാനും ബി ജെ പിക്ക് സാധിച്ചു. അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍ സി പി, ശിവസേന (ഏക്നാഥ് ഷിന്‍ഡെ വിഭാഗം, ജെ ഡി എസ്, എല്‍ ജെ പി, തുടങ്ങിയ പാർട്ടികളാണ് എന്‍ ഡി എയിലേക്ക് എത്തിയത്. അതേസമയം ജെ ഡി എസിലെ ഒരു വിഭാഗം ബി ജെ പി സഖ്യത്തിന്റെ ഭാഗമായി നില്‍ക്കാതെ തനിച്ച് നില്‍ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications