109 മില്ല്യണ്‍ ഡോളര്‍ തിരിച്ചടവ് മുടക്കി ജെറ്റ് എയര്‍വെയ്സ്, ബാധിക്കുക 23000 ജീവനക്കാരെ
മുംബൈ: കടബാധ്യതയില്‍ മുങ്ങിയ ജെറ്റ് എയര്‍വെയ്സിന് 109 മില്യണ്‍ ഡോളറിന്റെ ബാധ്യത തിരിച്ചടച്ചില്ല. എച്ച്എസ്ബിസി ബാങ്കിന് അടയ്ക്കണ്ട തിരിച്ചടവ് തുകയായ 109 മില്യണ്‍ ഡോളര്‍ അടയ്ക്കുന്നതിലാണ് ജെറ്റ് എയര്‍വെയ്സ് വീഴ്ച്ച വരുത്തിയിരിക്കുന്നത്. ബാങ്കില്‍ നിന്നെടുത്ത 140 മില്യണ്‍ ഡോളര്‍ രണ്ട് തവണയായാണ് അടയ്ക്കേണ്ടിയിരുന്നത്. 2014 ല്‍ എടുത്ത കടത്തിന്റെ ഘഡുക്കള്‍ അടയ്ക്കുന്നതില്‍ വീഴ്ച്ച വരുത്തിയിരിക്കയാണ് വിമാനക്കമ്പനി എന്ന് പറയുന്നു. എടുത്ത കടത്തിന്റെ ഒരപ തവണ പോലും കമ്പനി തിരിച്ചടിച്ചിട്ടില്ലെന്നും കമ്പനിയോടടുത്ത വൃത്തങ്ങള്‍ പറയുന്നു.
തിരിച്ചടവിന്റെ അവസാന തീയതി എല്ലാം തെറ്റിച്ച കമ്പനിയുടെ ക്രെഡിറ്റ് റേറ്റിങും ഇടിഞ്ഞിരിക്കയാണ്. കമ്പനിയുടെ വര്‍ധിച്ച് വരുന്ന കടബാധ്യത ഇന്ത്യ ഗവണ്മെന്റിനെ കാര്യമായി ബാധിക്കുക തന്നെ ചെയ്യും. കമ്പനിയുടെ തകര്‍ച്ച ഇവിടെ ജോലി ചെയ്തുവരുന്ന 23000 പേരെയാണ് നേരിട്ട് ബാധിക്കുക. ഇതും നരേന്ദ്ര മോദി ഗവണ്മെന്റിന് വലിയ ആഘാതമാണ് സൃഷ്ടിക്കുക.

15 മില്ല്യണ്‍ റുപ്പി അടിയന്തിര ബാധ്യതയായി അടയ്ക്കാന്‍ കമ്പനിയോട് ആവശ്യപ്പെട്ടിരുന്നു. ജെറ്റ് എയര്‍വെയ്സിനെ വളര്‍ത്തി കൊണ്ട് വന്നതില്‍ മുഖ്യ പങ്ക് വഹിച്ച ചെയര്മാന് നരേഷ് ഗോയല്‍ പടിയിറങ്ങിയതോടെ കമ്പനിയുടെ ഓഹരികള്‍ വില്‍ക്കാനാണ് തീരുമാനിച്ചിരുന്നത്. കടബാധ്യത തീര്‍ക്കാന്‍ അടുത്ത മാസം കമ്പനി നിക്ഷേപകരില്‍ നിന്ന് താത്പര്യ പത്രം ക്ഷണിക്കും. ഇതിനകം 41 വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കിയിട്ടുണ്ട്, വിദേശ കടപ്പത്ര ഉടമകള്‍ക്ക് പലിശ നല്കാന് പോലും കഴിയാത്ത സ്ഥിതിയിലാണ് കമ്പനി നിലവിലുള്ളത്.നരേഷ് ഗോയല്‍ രാജി വച്ചൊഴിഞ്ഞതോടെ ആസ്തികള്‍ കരതലായി സ്വീകരിച്ച് കടപ്പത്രങ്ങള്‍ പുറത്തിറക്കിയാണ് കമ്പനി പണം കണ്ടെത്തുന്നത്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications