ജ്വല്ലറി മോഷണക്കേസ്; കേന്ദ്രമന്ത്രി നിസിത് പ്രമാണിക്കെതിരെ അറസ്റ്റ് വാറണ്ട്
കൊൽക്കത്ത: ജ്വല്ലറികളിൽ മോഷണം നടത്തിയ കേസിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിസിത് പ്രമാണികിന് എതിരെ അറസ്റ്റ് വാറണ്ട്. അലിപുര്‍ദുര്‍ കോടതിയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. 13 വർഷം മുൻപ് നടന്ന കേസിലാണ് ഇപ്പോഴത്തെ കോടതി നടപടി. നിസിത് പ്രമാണികിനെ കൂടാതെ മറ്റൊരു പ്രതിക്കെതിരെ നവംബര്‍ 11 ന് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

2009ൽ അലിപൂർദുവാർ റെയിൽവേ സ്റ്റേഷന് സമീപത്തും ബിർപാരയിലും ഉള്ള രണ്ട് ജ്വല്ലറികളിലാണ് മോഷണം നടന്നത്. നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ എംപി /എംഎല്‍എ കോടതിയില്‍ നിന്ന് കൊല്‍ക്കത്ത ഹൈക്കോടതിയുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരമാണ് കേസ് അലിപുര്‍ദുര്‍ കോടതിയിലേക്ക് മാറ്റിയതെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ അറിയിച്ചു.
വടക്കൻ ബംഗാളിലെ ബംഗ്ലാദേശ് അതിർത്തിക്കടുത്തുള്ള ദിൻഹതയിൽ നിന്നുള്ളയാളാണ് നിസിത് പ്രമാണിക്. തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പുറത്താക്കപ്പെട്ട നിസിത് 2019 ലാണ് ബി ജെ പിയിൽ ചേർന്നത്. തുടർന്ന് ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചു.












Click it and Unblock the Notifications