ജാർഖണ്ഡിൽ ജെഎംഎം-കോൺഗ്രസ് സർക്കാർ വീഴും; ഭരണം ബിജെപിക്കെന്ന് സർവ്വെ
റാഞ്ചി: ജാർഖണ്ഡ് നിയമസഭ തിരഞ്ഞെടുപ്പിൽ ഇത്തവണ എൻ ഡി എ കൂറ്റൻ വിജയം നേടുമെന്ന് മെട്രിസ് സർവ്വെ. ആകെയുള്ള 81 സീറ്റുകളിൽ 47 സീറ്റുകൾ വരെയാണ് ബി ജെ പി സഖ്യത്തിന് സർവ്വെ പ്രവചിക്കുന്നത്. കേവല ഭൂരിപക്ഷത്തിന് 41 സീറ്റുകളാണ് ആവശ്യം.
ജെ എം എം -കോൺഗ്രസ് സഖ്യത്തിന് കനത്ത പരാജയമാണ് സർവ്വെ പ്രവചിക്കുന്നു. 20-30 സീറ്റുകളിലേക്ക് സഖ്യം ഒതുങ്ങും. മറ്റ് പാർട്ടികൾക്ക് 4 സീറ്റുകൾ വരെ ലഭിക്കുമെന്നും സർവ്വെ പറയുന്നു. കോൺഗ്രസ് സഖ്യത്തിന് 38 ശതമാനം സീറ്റുകളും സർവ്വെ പ്രവചിക്കുന്നുണ്ട്.

പുറത്തുവന്ന അഞ്ച് എക്സിറ്റ് പോളുകളിൽ നാല് സർവ്വെകളിലും ബി ജെ പി സഖ്യത്തിനാണ് വിജയം പ്രവചിക്കുന്നത്. പീപ്പിൾ പാർട്ടി (എൻ ഡി എ- 44-51 ഇന്ത്യ സഖ്യം- 25-37 മറ്റുള്ളവർ- 0), ചാണക്യ സ്ട്രാറ്റജീസ് ( 45-50, ഇന്ത്യ സഖ്യം- 35-38, മറ്റുള്ളവർ 3-5), ജെ വി സി (40-44, ഇന്ത്യ സഖ്യം -30-40, മറ്റുള്ളവർ 1) എന്നീ സർവ്വെകളാണ് ബി ജെ പിക്ക് സാധ്യത കൽപ്പിക്കുന്നത്. ആക്സിസ്-മൈ ഇന്ത്യ സർവ്വെയാണ് ഇന്ത്യ സഖ്യത്തിന് വിജയം പ്രവചിക്കുന്നത്. 53 വരെ സീറ്റുകൾ വരെ നേടുമെന്നാണ് സർവ്വെ പറയുന്നത്. 25 സീറ്റുകൾ മാത്രമാണ് ബി ജെ പി സഖ്യത്തിന് പ്രവചിക്കുന്നത്. മറ്റ് പാർട്ടികൾക്ക് 3 സീറ്റുകൾ വരെ പ്രവചിക്കുന്നുണ്ട്.
2019 ൽ ജെ എം എം -കോൺഗ്രസ് സഖ്യത്തിന് 47 സീറ്റുകളാണ് ലഭിച്ചത്. കോൺഗ്രസിന് 16 ജെ എം എം ന് 30 സീറ്റുകളുമാണ് ലഭിച്ചത്. ആർ ജെ ഡിക്ക് 1 സീറ്റും ലഭിച്ചു. ബി ജെ പി സഖ്യത്തിന് 25 സീറ്റുകളാണ് ലഭിച്ചത്. സഖ്യകക്ഷിയായ ഓൾ ജാർഖണ്ഡ് സ്റ്റുഡൻസ് യൂണിയനും രണ്ട് സീറ്റുകൾ ലഭിച്ചു. എന്‍ സി പി 1, സ്വതന്ത്രർ 5 എന്നിങ്ങനെയായിരുന്നു മറ്റുള്ളവരുടെ സീറ്റ് നില.
ഇത്തവണയും ആദിവാസി വോട്ടുകളിൽ തന്നെയാണ് ജെ എം എം പ്രതീക്ഷ പുലർത്തുന്നത്. മുൻ മുഖ്യമന്ത്രി ചംപയ് സോറന്റെ ബി ജെ പിയിലേക്കുള്ള വരവും ഹേമന്ത് സോറന്റെ അറസ്റ്റുമെല്ലാം ഗുണകരമാകുമെന്നാണ് ബി ജെ പി പ്രതീക്ഷ.












Click it and Unblock the Notifications