Get Updates
Get notified of breaking news, exclusive insights, and must-see stories!

ഝാര്‍ഖണ്ഡില്‍ പ്രതിപക്ഷ സഖ്യമായി....ജെഎംഎമ്മിന് 43 സീറ്റ്, കോണ്‍ഗ്രസ് 31 സീറ്റില്‍ മത്സരിക്കും!!

റാഞ്ചി: ഝാര്‍ഖണ്ഡില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതിപക്ഷ സഖ്യമായി. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പോലെ ഒരുമിച്ച് തന്നെ ഇവര്‍ മത്സരിക്കും. അതേസമയം എത്ര സീറ്റ് എന്നതിലും ധാരണയായിരിക്കുകയാണ്. പ്രമുഖ കക്ഷിയായ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച 43 സീറ്റില്‍ മത്സരിക്കും. കോണ്‍ഗ്രസിന് 31 സീറ്റാണ് ലഭിച്ചത്. അതേസമയം ആര്‍ജെഡി ഏഴ് സീറ്റില്‍ മത്സരിക്കും. ബിജെപി വളരെ പ്രതീക്ഷയോടെ കാണുന്ന തിരഞ്ഞെടുപ്പാണിത്.

1

അതേസമയം മഹാരാഷ്ട്രയിലും ഹരിയാനയിലും ബിജെപി നേരിട്ട തിരിച്ചടി ഝാര്‍ഖണ്ഡിലും കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നുണ്ട്. ശക്തമായ പ്രചാരണം തന്നെ നടത്താനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ഹരിയാനയിലും മഹാരാഷ്ട്രയിലും ഭരണം കൈവിട്ടത് തോല്‍ക്കുമെന്ന് പ്രതീക്ഷയില്‍ പ്രചാരണം നടത്തിയത് കൊണ്ടാണ്. ഈ പോരായ്മ നികത്താനാണ് തീരുമാനം. പ്രതിപക്ഷം അതുകൊണ്ട് തന്നെ വലിയ ആത്മവിശ്വാസത്തിലാണ്.

ബിജെപിയെ സംബന്ധിച്ച് തൊഴിലില്ലായ്മയും കര്‍ഷക പ്രശ്‌നങ്ങളുമാണ് ഝാര്‍ഖണ്ഡിലെ പ്രധാന പ്രശ്‌നമായി ഉള്ളത്. ഇത് ഒഴിവാക്കി നിര്‍ത്തിയാല്‍ ഏറ്റവും ശക്തനായ മുഖ്യമന്ത്രിയാണ് രഘുബര്‍ ദാസ്. അദ്ദേഹത്തിനെ മാറ്റുന്ന പ്രശ്‌നമില്ലെന്ന് നേരത്തെ അമിത് ഷാ തന്നെ പ്രഖ്യാപിച്ചതാണ്. അതേസമയം സീറ്റ് നില സംബന്ധിച്ചുള്ള എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചെന്ന കോണ്‍ഗ്രസ് നേതാവ് ആര്‍പിഎന്‍ സിംഗ് പറഞ്ഞു.

കോണ്‍ഗ്രസ് സഖ്യത്തില്‍ ഹേമന്ദ് സോറനായിരിക്കും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി. അതേസമയം ആര്‍ജെഡിയില്‍ നിന്ന് ഒരു പ്രതിനിധി പോലും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തില്ല. എന്നാല്‍ ലാലു പ്രസാദ് യാദവിന്റെ അനുവാദത്തോടെയാണ് സീറ്റ് നില തീരുമാനിച്ചതെന്ന് ഹേമന്ദ് സോറന്‍ പറഞ്ഞു. സംസ്ഥാനത്ത് ഒരിടത്തും സൗഹൃദ മത്സരമില്ലെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. നവംബര്‍ 30നാണ് ഝാര്‍ഖണ്ഡില്‍ ആദ്യ ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+