കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീരാമ ക്ഷേത്രത്തിന്റെ ഭൂമി വില്‍പന നടത്തി; ക്ഷേത്ര പൂജാരിക്കെതിരെ സിബിഐ കേസ്

  • By Anwar Sadath
Google Oneindia Malayalam News

റാഞ്ചി: ഭഗവാന്‍ ശ്രീരാമന്റെ ക്ഷേത്രത്തിന്റെ സ്വത്തുക്കള്‍ സ്വകാര്യ വ്യക്തികള്‍ക്ക് വില്‍പന നടത്തിയ സംഭവത്തില്‍ ക്ഷേത്ര പൂജാരി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു. റാഞ്ചിയിലെ പ്രസിദ്ധമായ റാം ജാനകി തപോവന മന്ദിരത്തിന്റെ 19 ഏക്കര്‍ സ്ഥലമാണ് സ്വകാര്യ വ്യക്തികള്‍ക്ക് കൈമാറിയത്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ബില്‍ഡേഴ്‌സ്, ഭൂ മാഫിയക്കാര്‍ തുടങ്ങിയവര്‍ കേസില്‍ പ്രതികളാണെന്നാണ് റിപ്പോര്‍ട്ട്. വന്‍കിട ബില്‍ഡിങ് പണിയുന്നതിനുവേണ്ടിയായിരുന്നു ട്രസ്റ്റിനു കീഴിലുള്ള ഭൂമി വ്യാജ രേഖകളുണ്ടാക്കി വില്‍പന നടത്തിയത്. ജൂണില്‍ ഹൈക്കോടതിയില്‍ നല്‍കിയ പൊതു താത്പര്യ ഹര്‍ജിയെ തുടര്‍ന്ന് കേസ് സിബിഐയ്ക്ക് കൈമാറുകയായിരുന്നു.

lord-rama

ഓഗസ്ത് 10നാണ് റാഞ്ചിയിലെ സിബിഐ ആന്റി കറപ്ഷന്‍ ബ്യൂറോ കേസ് രജിസ്റ്റര്‍ ചെയ്തത്. കേസെടുത്ത പൂജാരി രാം ശരണ്‍ ദാസിനായിരുന്നു സ്വത്തുക്കളുടെ നടത്തിപ്പ് ചുമതല. ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ഭൂമി പിന്നീട് ഫ് ളാറ്റുകള്‍ പണിയുന്നതിനായി വില്‍ക്കുകയായിരുന്നു. വില്‍പന നടത്തുന്നതിനായി സര്‍ക്കാരിലെ ഉന്നതര്‍ വ്യാജ രേഖകളുണ്ടാക്കുകയും ചെയ്തു. കേസ് അന്വേഷണം പുരോഗമിക്കുകയാണെന്നും തെളിവുകള്‍ ശേഖരിക്കുകയാണെന്നും സിബിഐ പറഞ്ഞു. കേസില്‍ കൂടുതല്‍പേര്‍ ഉള്‍പ്പെടാന്‍ സാധ്യതയുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന.


English summary
Jharkhand: CBI books priest for selling ‘Lord Ram’s land’
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X